കോഴിക്കോട്15കാന്റെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി; യൂട്യൂബ് വീഡിയോ ചതിച്ചു

ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങിയ 15കാരന് രക്ഷകരായി അഗ്നിശമസേന. കോഴിക്കോട് ഫറോക്ക് സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വീഡിയോ കണ്ട് അതുപോലെ അനുകരിക്കാന്‍ ശ്രമിച്ച് പുലിവാല് പിടിച്ചത്. മോതിരം കുടുങ്ങിയതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ പിന്നീട് അഗ്നിശമന സേന അംഗങ്ങളുടെ സഹായം തേടുകയായിരുന്നു.

യൂട്യൂബില്‍ വന്ന ഒരു വീഡിയോ കണ്ടതിനെ തുടര്ന്ന് ശനിയാഴ്ചയാണ് ഇത് ചെയ്തതെന്ന് കുട്ടി പറഞ്ഞതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. വെള്ളിമാട് സ്റ്റേഷന്‍ ഓഫീസര്‍ കെ പി ബാബു രാജ്, അസിസ്റ്റ്ന്റ് ഓഫീസര്‍ അബ്ദുള്‍ ഫൈസി, ഫയര്‍മാന്‍ നിഖില്‍ മല്ലിശേരി, എം ടി റഷീദ്, ചാസിന്‍ ചന്ദ്രന്‍, ഹോംഗാര്‍ഡ് ബാലകൃഷ്ണന്‍ എന്നിവരാണ് ദൗത്യത്തില്‍ പങ്കാളികളായത്.
കുട്ടിയെ ഞായറാഴ്ച രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് ഇത് പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതോടെ അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നു. വെള്ളിമാട് കുന്നിലെ അഗ്നിശമന സേന ആശുപത്രിയില്‍ എത്തി പ്രത്യേക ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രൈഡര്‍ ഉപയോഗിച്ച് മോതിരം മുറിച്ചെടുക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ സഹായവും ഈ സമയത്ത് ലഭിച്ചിരുന്നു. സ്റ്റീല്‍ മോതിരമാണ് ജനനേന്ദ്രിയത്തില്‍ കുടുങ്ങിയത്.  മോതിരം കുടുങ്ങിയതിനാല്‍ ജനനേന്ദ്രിയമാകെ വീര്‍ത്ത് വലുതായ നിലയിലായിരുന്നു. ഡോക്ടര്‍മാര്‍ സിറിഞ്ഞിലൂടെ വെള്ളം പമ്പ് ചെയ്തതിനാല്‍ ഉപകരണം ചൂടാകാതെ മുറിച്ചെടുക്കുകയായിരുന്നു.

Top