രുചിക്കൂട്ടുകള്‍ ബാക്കിവെച്ച് മസ്താന മുത്തശ്ശി യാത്ര പറഞ്ഞു; തണ്ണിമത്തന്‍ ചിക്കന്‍കറി വൈറലാക്കിയ യുട്യൂബ് താരം വിട പറഞ്ഞത് 107ാം വയസില്‍

സോഷ്യല്‍ മീഡിയ താരം, യൂട്യൂബില്‍ വന്‍ ഹിറ്റായ നിരവധി വീഡിയോകള്‍..പാചക റാണിയെന്ന് ആരാധകര്‍ വിളിച്ചിരുന്ന മസ്താന മുത്തശ്ശി വിട പറഞ്ഞു. 107-ാം വയസിലായിരുന്നു മസ്താനമ്മ മുത്തശ്ശിയുടെ അന്ത്യം. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ യൂട്യൂബിലൂടെ കണ്ട വിഡിയോ ചാനല്‍ കണ്ട്രി ഫുഡ്സില്‍ മസ്താന മുത്തശ്ശിയുടെ പാചകമായിരുന്നു ഫീച്ചര്‍ ചെയ്തിരുന്നത്. 2016 ല്‍ ചെറുമകന്‍ ലക്ഷ്മണിനും കൂട്ടുകാര്‍ക്കും വഴുതനങ്ങാ കറി തയാറാക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് മുത്തശ്ശി ലോകത്തിന്റെ ശ്രദ്ധ നേടുന്നത്.

75 ലക്ഷത്തോളം ആള്‍ക്കാരാണ് മുത്തശ്ശിയുടെ വീഡിയോ കണ്ടത്. തുടര്‍ന്ന് മുത്തശ്ശിയുടെ രുചിക്കൂട്ടുകളുടെ പല വീഡിയോകളും സോഷ്യല്‍ മീഡിയയിലെത്തി. എല്ലാം ഒന്നിനൊന്ന് ഹിറ്റുമായിരുന്നു. തണ്ണിമത്തന്‍ ഉപയോഗിച്ചുള്ള ചിക്കന്‍ കറി, കബാബ്, ബിരിയാണി എന്നിവ ഏറെ പ്രസിദ്ധമായി.ആന്ധ്രപ്രദേശിലെ ഗുഡിവാഡയിലായിരുന്നു മുത്തശ്ശിയുടെ താമസം.

Top