മറ്റു വകുപ്പുകള്‍ ചുമത്തേണ്ട തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല; ലാപ്‌ടോപ്പില്‍ ഒന്നുമില്ല; തൊപ്പിയുടെ യുട്യൂബ് ബ്ലോക്ക് ചെയ്യും?

മലപ്പുറം: യൂ ട്യൂബറായ കണ്ണൂര്‍ മാങ്ങാട് സ്വദേശി തൊപ്പി എന്ന മുഹമ്മദ് നിഹാദിന്റെ മുറിയില്‍ നിന്നും വളാഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്ത ലാപ്‌ടോപ്പ് ,കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണുകള്‍ എന്നിവയില്‍ നിന്നും മറ്റു തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് സൂചന. വളാഞ്ചേരി സ്റ്റേഷനില്‍ വെച്ച് പൊലീസ് വിശദമായി ഇതു പരിശോധിച്ചിരുന്നു. എന്നാല്‍ മറ്റു വകുപ്പുകള്‍ ചുമത്തേണ്ട തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. ഇവ കോടതിയില്‍ സമര്‍പ്പിച്ചു. കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തൊപ്പിയുടെ യൂട്യൂബ് ബ്ലോക്ക് ചെയ്യാന്‍ പൊലീസ് നടപടികള്‍ സ്വീകരിക്കും.

ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന കര്‍ശന നിബന്ധനയോടെയാണ് യൂ ട്യൂബറെ ഇന്നലെ വൈകീട്ട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്. രണ്ടു ദിവസം കഴിഞ്ഞു വളാഞ്ചേരി സ്റ്റേഷനില്‍ ഹാജരാകണം. പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇയാളുടെ യൂ ട്യൂബ് ബ്ലോക്ക് ചെയ്യാന്‍ പൊലീസ് നടപടികളെടുക്കും. അടുത്ത ദിവസം ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top