യൂട്യൂബ് ആസ്ഥാനത്തെ വെടിവെയ്പ്: അക്രമിയെ തിരിച്ചറിഞ്ഞു, കാമുകനെ കൊല്ലാന്‍ നോക്കിയ നസിം അക്ദം

യൂട്യൂബ് ആസ്ഥാനത്തുണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ട അക്രമിയെ തിരിച്ചറിഞ്ഞു. 39 കാരിയായ നസിം അക്ദം ആണ് വെടിവെച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞാണ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ വെടിവെയ്പ് നടന്നത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. കാമുകനെ ഉന്നം വെച്ചതായിരുന്നു നസിം. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് നസിം അക്ദം സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയിലാണ് നസിംമിനെ കണ്ടെത്തിയത്. 1700 ജീവനക്കാരാണ് യൂട്യൂബ് ആസ്ഥാനത്ത് ജോലി ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് ആളുകളെയെല്ലാം പോലീസ് ഒഴിപ്പിച്ചിരുന്നു. കാമുകനുമായുള്ള തര്‍ക്കമാണ് സംഭവത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. 36 വയസുകാരനും, 32, 27 വയസുള്ള രണ്ട് സ്ത്രീകളും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ പരിക്കേറ്റ 36 വയസുകാരന്‍ നസിംമിന്റെ കാമുകനാണെന്നാണ് പറയുന്നത്. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൗത്തേണ്‍ കാലിഫോര്‍ണിയയിലാണ് നസിം അക്ദം ത്ാമസിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഉച്ചഭക്ഷണത്തിനായി ഡൈനിങ് കോര്‍ട്ട്യാര്‍ഡ് ഭാഗത്തേക്ക് പോയതാണ് നസിം. കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കുന്നതിനു മുന്‍പുതന്നെ വെടിയുതിര്‍ത്തുതുടങ്ങിയിരുന്നു. ആളുകളെല്ലാം പരിഭ്രാന്തരായി ഓടി പുറത്തേക്ക് വരികയായിരുന്നു. സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദുഃഖം രേഖപ്പെടുത്തി. ആഭ്യന്തര പ്രശ്‌നമാണെന്നും ഭീകരവാദവുമായി ബന്ധമില്ലെന്നും പോലീസ് വ്യക്തമാക്കി.

Top