മാദ്ധ്യമ ഭീമന്‍ യൂട്യൂബിന്റെ പ്രവര്‍ത്തനം നിലച്ചു!!! പ്രശ്‌നം ലോകത്താകമാനം എന്ന് റിപ്പോര്‍ട്ട്; പരിഹാരത്തിനായുള്ള ശ്രമവുമായി വിദഗ്ധര്‍

ലോകത്തെ സോഷ്യല്‍ മീഡിയ ഭീമനായ യൂട്യൂബ് ഡൗണായി. ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാനാകാത്ത വിധം ലോകത്താകമാനം കുഴപ്പത്തിലായിരിക്കുകയാണ് യൂട്യൂബ്. പ്രശ്‌ന പരിഹാരത്തിനായി കമ്പനി കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ എന്താണ് പ്രശ്‌നമെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നെറ്റിലെ വീഡിയോ പങ്കുവയ്ക്കുന്നതിനുള്ള വെബ്‌സൈറ്റാണ് യൂട്യൂബ്.

2005ല്‍ പേപ്പാല്‍ എന്ന ഇ-വ്യാപാര കമ്പനിയില്‍ ജോലി ചെയ്തിരുന്ന എതാനും പേര്‍ ചേര്‍ന്നാണു യൂട്യൂബിനു രൂപം കൊടുത്തത്. കാലിഫോര്‍ണിയയിലെ സാന്‍ ബ്രൂണൊ അസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിച്ച ഈ വെബ് സേവന കമ്പനി അഡോബ് ഫ്‌ലാഷ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണു പ്രവര്‍ത്തിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ ഖണ്ഡങ്ങള്‍, സംഗീതം, ടെലിവിഷന്‍ പരിപാടികള്‍ തുടങ്ങിയവയെല്ലാം ഈ വെബ് സൈറ്റ് വഴി പങ്കുവയ്ക്കപ്പെടുന്നുണ്ട്. യുട്യൂബില്‍ അംഗമായാല്‍ ആര്‍ക്കും വീഡിയോകള്‍ അപ്ലോഡ് ചെയ്യാവുന്നതാണ്. ശ്ലീലമായ വീഡിയോകള്‍ മാത്രമാണ് അനുവദിക്കുക. പുതിയ ഉപഭോക്താക്കള്‍ക്ക് 10 മിനുട്ടില്‍ കൂടുതല്‍ വീഡിയോ കയറ്റാന്‍ അനുമതി നല്‍കുന്നില്ല. ഓര്‍ക്കുട്ട് പോലെ തന്നെ എല്ലാ രാജ്യങ്ങളിലും യുട്യൂബിനു അനുമതി നല്‍കിയിട്ടില്ല. ഉപഭോക്താക്കള്‍ക്ക് യൂട്യൂബില്‍ നിന്ന് വീഡിയോ ഖണ്ഡങ്ങള്‍ ഡൗന്‍ലോഡ് ചെയ്യാനും സാധിക്കും.

Top