എന്തുകൊണ്ടും ലോകകപ്പ് നേടാന്‍ കഴിവുള്ള ടീമായിരുന്നു ഇന്ത്യ. എന്നാല്‍ അപ്രതീക്ഷിതമായാണ് ടീം ഇന്ത്യ ന്യൂസിലന്‍ഡിനോട് തോല്‍വി ഏറ്റുവാങ്ങിയത്. ക്രിക്കറ്റ് ആരാധകരുടെ ചങ്കുപൊട്ടിയ രോദനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. എന്നാല്‍ അതിലും വലിയ ദുരന്തവും സംഭവിച്ചെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.
ഏഴാം വിക്കറ്റില്‍ എംഎസ് ധോണി- ജഡേജ സഖ്യമാണ് ഒടുവില്‍ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ ഒരുക്കിയത്. എന്നാല്‍ 48-ാം ഓവറില്‍ ജഡേജയും 49-ാം ഓവറില്‍ റണ്‍ ഔട്ടില്‍ ധോണിയും വീണതോടെ ആരാധകര്‍ക്ക് സഹിക്കാനായില്ല. ധോണിയുടെ റണ്‍ ഔട്ട് സഹിക്കാനാകാതെ രണ്ട് ആരാധകരാണ് കുഴഞ്ഞുവീണു മരിച്ചത്.
കൊല്‍ക്കത്തന്‍ സ്വദേശിയായ 33 കാരന്‍ ശ്രീകാന്ത് മെയ്റ്റിയും ബിഹാര്‍ സ്വദേശിയുമായ ആരാധകനുമാണ് ദാരുണാന്ത്യം സംഭവിച്ചത്.
ഫോണില്‍ ലൈവായി മത്സരം കാണുകയായിരുന്നു ശ്രീകാന്ത് മെയ്റ്റി. ധോണി ഔട്ടാകുന്നത് കണ്ട് ഞെട്ടിപ്പോയ ശ്രീകാന്ത് അലറിവിളിച്ചയുടന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ബോധരഹിതനായി നിലത്തുവീണ ശ്രീകാന്തിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മത്സരം കാണുന്നതിനിടെയാണ് കിഷന്‍ഗഞ്ച് സ്വദേശിയും കുഴഞ്ഞുവീണ് മരണമടഞ്ഞത്. അദേഹത്തെ ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് ശ്വാസമെടുക്കാന്‍ പോലുംസാധിക്കുന്നില്ലായിരുന്നുവെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ന്യൂസിലാന്‍ഡിനോട് 18 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.