കര്‍ഷക പ്രക്ഷോഭങ്ങള്‍ യുപി തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കുള്ള മറുപടിയുമായി സ്വരാജ് ഇന്ത്യയുടെ സ്ഥാപകന്‍ യോഗേന്ദ്ര യാദവ് രംഗത്ത്.
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ വിജയം സ്വന്തമാക്കിയതിനാല്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഒരു സ്വാധീനവും ചെലുത്തിയില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.തിരഞ്ഞെടുപ്പില്‍ അടിത്തറ പാകിയത് കര്‍ഷക പ്രക്ഷോഭങ്ങളായിരുന്നുവെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.
ക്രിക്കറ്റില്‍ പിച്ചൊരുക്കുന്ന ഗ്രൗണ്ട്സ്മാന്മാരെ പോലെയായിരുന്നു ഞങ്ങള്‍. ബൗള്‍ ചെയ്യേണ്ട ചുമതല ഞങ്ങള്‍ക്കല്ലായിരുന്നു. സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ക്കായിരുന്നു ‘യോഗിബാബ’യെ പുറത്താക്കാനുള്ള ചുമതല. എന്നാല്‍ ഈ ജോലി കൃത്യമായി ചെയ്യാന്‍ ഇവര്‍ക്കായില്ലെന്ന് യോഗേന്ദ്ര യാദവ് വ്യക്തമാക്കി.