അമേഠിയില്‍ രാഹുലിൻ്റെ വിജയം ഉറപ്പിച്ച് കര്‍ഷകര്‍..!! മേദിയും യോഗിയും കള്ളന്മാരാണെന്ന് കൃഷിക്കാര്‍

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂട് കനക്കുമ്പോള്‍ രാജ്യ്തതിന്റെ സവിശേഷം ശ്രദ്ധ ലഭിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. കഴിഞ്ഞ തവണ ബിജെപി തൂത്തുവാരിയ സംസ്ഥാനത്ത് ഇപ്പോള്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. വിശാല ഐക്യം ഉണ്ടായില്ലെങ്കിലും മായാവതിയും അഖിലേഷ് യാദവും ഒന്നിച്ചു നില്‍ക്കുന്നത് ബിജെപിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ വെന്നിക്കൊടി പാറിക്കാനും ശ്രമിക്കുകയാണ് ബിജെപി. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് ഇവിടെ സ്ഥാനാര്‍ത്ഥി. രാഹുലിന് കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് മാധ്യമങ്ങള്‍ വരെ എഴുതിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ബിജെപിക്ക് ഒട്ടും അനുകൂലമല്ല എന്നാണ് മനസ്സിലാവുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിക്കും സംസ്ഥാന ഭരണത്തിനുമെതിരെ കര്‍ഷക രോഷം അണപ്പൊട്ടി ഒഴുകുകയാണ്. ബിജെപിക്ക് വോട്ടുചെയ്യില്ലെന്നാണ് കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ബിജെപിക്ക് അനുകൂലമാണ് ഇവിടെയുള്ള സാഹചര്യം എന്നത് തീര്‍ത്തും തെറ്റാണെന്ന് ഉറപ്പായിരിക്കുകയാണ്.

രാജ്യത്തൊട്ടാകെ ബിജെപിക്കെതിരെ കടുത്ത കര്‍ഷക വികാരം നിലനില്‍ക്കുന്നുണ്ട്. നേരത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് നേടിയത് കര്‍ഷകരുടെ പിന്തുണയോടെയാണ്. താങ്ങുവില, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, വായ്പ എഴുതി തള്ളല്‍ എന്നിവ കോണ്‍ഗ്രസ് തങ്ങളുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ബിജെപിയും ഇത്തരം ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ കര്‍ഷകര്‍ കോണ്‍ഗ്രസിനൊപ്പമാണെന്ന് വ്യക്തമാണ്.

അമേഠിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ട്രെന്‍ഡ് കോണ്‍ഗ്രസിന് അനുകൂലമായിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കോണ്‍ഗ്രസ് കോട്ടയായി അമേഠിയില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ അന്ന് സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നില്ല. ഇത്തവണ ഇവര്‍ക്കൊപ്പം ആര്‍എല്‍ഡിയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നുണ്ട്. മറ്റൊരു പ്രധാന ഘടകം രാഹുല്‍ ജനപ്രീതി ഉയര്‍ത്തിയതും ബിജെപിയെ 2017ല്‍ പിന്തുണച്ച വോട്ടുബാങ്ക് വീണ്ടും കോണ്‍ഗ്രസിലേക്ക് മാറിയിരിക്കുകയാണ് എന്ന കാര്യവുമാണ്.

പ്രധാനമന്ത്രിയുടെ ചൗക്കിധാര്‍ ക്യാമ്പയിന്‍ അമേഠിയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് കാരണമായെന്ന് പ്രാധാന്യമേറിയ കാര്യമാണ്. ബിജെപിയുടെ കന്നുകാലി നയവും കര്‍ഷകരെ ബിജെപിയില്‍ നിന്ന് അകറ്റയിരിക്കുകയാണ്. കന്നുകാലി പെരുകുന്നത് കാരണം തെരുവുകളിലും പാടങ്ങളിലും തെരുവ് പശുക്കളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. കര്‍ഷകരുടെ വിളകള്‍ കൂടുതലും നശിക്കുന്നത് പശുക്കളുടെ ശല്യം കാരണമാണ്. ഇതോടെ കര്‍ഷകര്‍ക്ക് സ്വന്തം പാടത്തിന്റെ ചൗക്കിധാറാവേണ്ടി വന്നിരിക്കുകയാണ്.

ഖുഷിറാം അമേത്തിയിലെ ബരൗലിയ ഗ്രാമത്തിലെ കര്‍ഷകനാണ്. ഗോതമ്പ് കൃഷിയാണ് ഇവിടെ പ്രധാനം. തെരുവ് പശുക്കള്‍ കാരണം ഗോതമ്പ് കൃഷി നശിച്ച് ദാരിദ്ര്യത്തിലാണ് ഖുഷി റാം. ബാക്കിയുള്ള കുറച്ച് സ്ഥലത്ത് രാത്രി കാവല്‍നില്‍ക്കാന്‍ പോകുകയാണ് ഖുഷിറാം. വീണ്ടും കൃഷി ഇറക്കാനാണ് ഖുഷിറാമിന്റെ ശ്രമം. അതേസമയം മറ്റൊരു കര്‍ഷക സുരേഖ ദേവി വൈദ്യുത ലൈനുകള്‍ കൊണ്ട് വേലി കെട്ടിയാണ് പ്രതിരോധത്തിന് ശ്രമിക്കുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ഷകരെ വഞ്ചിച്ചെന്നാണ് അമേത്തിയിലെ കര്‍ഷകര്‍ ഒന്നടങ്കം പറയുന്നത്. കറവ വറ്റിയ പശുക്കളെ നിയന്ത്രിക്കാന്‍ യോഗി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഹിന്ദു വിശ്വാസം എന്ന പേരില്‍ അവര്‍ പശുക്കളെ സംരക്ഷിക്കുന്നത് മറ്റുള്ളവരുടെ ജീവിതത്തെ ദുസ്സഹമാക്കുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. യോഗി ആദിത്യനാഥ് അധികാരത്തില്‍ വന്ന ശേഷം കര്‍ഷക പ്രശ്നം ഏറ്റവും മോശമായ അവസ്ഥയിലാണെന്ന് കര്‍ഷകര്‍ പറയുന്നു.

കര്‍ഷകര്‍ ബിജെപിക്ക് വോട്ടുചെയ്യില്ലെന്ന് തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാഹുല്‍ കര്‍ഷകരുടെ പ്രശ്നങ്ങളുടെ അഭിസംബോധന ചെയ്യുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. തെരുവ് പശുക്കളെ വില്‍ക്കുന്നതിനുള്ള മാര്‍ക്കറ്റ് വീണ്ടും സ്ഥാപിക്കുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിലൂടെ ഇത്തരം പശുക്കളെ അറവിന് നല്‍കാന്‍ സാധിക്കും. അത് മാത്രമാണ് മുന്നിലുള്ള ഏക വഴി. അതേസമയം രാഹുലിന് തന്നെയാണ് ഇത്തവണ വോട്ടുചെയ്യുകയെന്ന് വോട്ടര്‍മാര്‍ പറയുന്നു. സ്മൃതി ഇറാനിക്ക് പുതിയ കാര്യങ്ങളൊന്നും വാഗ്ദാനം ചെയ്യാന്‍ സാധിച്ചില്ലെന്നും ഇവര്‍ പറയുന്നു

പ്രിയങ്കയും കൂടി വന്നതോടെ അമേത്തിയില്‍ രാഹുലിന്റെ ഭൂരിപക്ഷം കുത്തനെ വര്‍ധിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി ഫൈസാബാദ്, റായ്ബറേലി എന്നിവിടങ്ങളില്‍ തെരുവ് പശുക്കളുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗൗരവമേറിയ വിഷയത്തില്‍ ബിജെപി മൗനം പാലിക്കുകയാണ്. ബിജെപിയുടെ തീവ്രഹിന്ദുത്വവുമായി ബന്ധപ്പെട്ട നയമായത് കൊണ്ട് മിണ്ടാനാവാത്ത അവസ്ഥയിലാണ് ബിജെപി.

Top