നാഗ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ നിരന്തരം പീഡിപ്പിച്ച കേസില്‍ അച്ഛന്‍ പൊലീസ് പിടിയില്‍. പതിമൂന്ന് വയസുകാരിയായ മകളെയാണ് ഇയാള്‍ മൂന്ന് വര്‍ഷമായി പീഡിപ്പിച്ചിരുന്നത്. നാഗ്പൂര്‍ സ്വദേശിയായ പിതാവാണ് ക്രൂര കൃത്യത്തിന് പിടിയിലായത്.
പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടിയുടെ സഹപാഠി സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിവരം പെണ്‍കുട്ടിയുടെ അമ്മയെ അറിയിച്ചു. എന്നാല്‍ അമ്മ പരാതി നല്‍കാന്‍ തയ്യാറായില്ല. ഭര്‍ത്താവ് മകളെ പീഡിപ്പിക്കുന്നത് ഞായറാഴ്ച നേരിട്ട് കാണാനിടയായതോടെയാണ് ഇവര്‍ പരാതി നല്‍കാന്‍ തയ്യാറായത്. സ്വകാര്യ സ്‌കൂളില്‍ പ്യൂണായ 45കാരനാണ് അറസ്റ്റിലായത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. നിരന്തര പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നു.