മകനെ പിതാവ് ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി കൊക്കയില്‍ തള്ളി; കൃത്യം കണ്ട മുത്തശ്ശി കുഴഞ്ഞ് വീണു മരിച്ചു

കോട്ടയം : നിരന്തരം ശല്യക്കാരനായ മകനെ പിതാവ് തലക്കടിച്ചുകൊന്നും കൊക്കയിൽ തള്ളി .കൊലപാതകം കണ്ടുനിന്ന യുവാവിന്റെ മുത്തശി കുഴഞ്ഞ് വീണു മരിച്ചു.മേലുകാവ് എരുമാപ്രയില്‍ കൊക്കയില്‍ യുവാവിന്റെ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. യുവാവ് മരിച്ചത് പിതാവിന്റെ അടിയേറ്റാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. മൂന്നിലവ് കൊന്നക്കല്‍ ജോണ്‍സണ്‍ ജോബി(ഗോവിന്ദന്‍-37)യാണു കൊല്ലപ്പെട്ട കേസിലാണ് പിതാവ് ചാക്കോ (പാപ്പന്‍-68) അറസ്റ്റിലായത്. ചാക്കോയുടെ ഇളയമകനാണ് ജോണ്‍സണ്‍. കഴിഞ്ഞ 13ന് രാവിലെയാണ് മേലുകാവ് കോണിപ്പാട് – എരുമാപ്രാ റോഡില്‍ പള്ളിയ്ക്ക് സമീപം കൊക്കയില്‍ 20 അടിയോളം താഴ്ചയില്‍ മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസത്തിലേറെ പഴക്കമുള്ള മൃതദേഹം വയറില്‍ പ്ലാസ്റ്റിക് കയര്‍ കെട്ടിയ നിലയിലായിരുന്നു.


സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മദ്യപാനിയും ലഹരിക്ക് അടിമയുമായിരുന്ന ജോണ്‍സണ്‍ വെള്ളറയിലെ വീട്ടിലായിരുന്നു താമസം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഇയാളുടെ ഉപദ്രവവും കാരണം ഭാര്യ കുട്ടിയുമായി പിണങ്ങിപ്പോയിരുന്നു. ഇതിന് ശേഷം വീട് നശിപ്പിച്ചു കളഞ്ഞ ജോണ്‍സണ്‍ മദ്യപിച്ച് വഴിയരുകിലായിരുന്നു അന്തിയുറങ്ങിയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മകന്റെ ശല്യം മൂലം പിതാവ് ചാക്കോയും ഭാര്യ ഏലിയാമ്മയും മൂന്നിലവ് എട്ടൊന്നില്‍ വാടക വീട്ടിലായിരുന്നു താമസം. കഴിഞ്ഞ 9 ന് ചാക്കോയുടെ വീട്ടിലെത്തിയ ജോണ്‍സന്‍ പിതാവുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. വഴിക്കിനിടെ ചാക്കോ കമ്പിവടിക്ക് ജോണ്‍സന്റെ കാലില്‍ അടിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ക്ഷുഭിതനായി മടങ്ങിപ്പോയ ജോണ്‍സണ്‍ 11 ന് രാത്രി 9 മണിയോടെ വീണ്ടും മൂന്നിലവിലെ വീട്ടിലെത്തി സാധന സാമഗ്രികള്‍ തല്ലിത്തകര്‍ത്തു. ഇതു കണ്ട ചാക്കോ ജോണ്‍സന്റെ തലയ്ക്ക് പിന്നില്‍ ചുറ്റികകൊണ്ട് ആഞ്ഞിടിച്ചു. താഴെവീണ ജോണ്‍സണ്‍ തല്‍ക്ഷണം മരിച്ചു. ഈസമയം വീട്ടിലുണ്ടായിരുന്ന ചാക്കോയുടെ മാതാവ് മറിയക്കുട്ടി (92) ഇതു കണ്ടു കുഴഞ്ഞുവീണു.

ഉടന്‍ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. തുടര്‍ന്ന് മറിയക്കുട്ടിയുടെ മൃതദേഹം ചാക്കോയുടെ സഹോദരന്റെ അഞ്ചുകുടിയാറിലുള്ള വീട്ടില്‍ എത്തിച്ചശേഷം ചാക്കോ തിരികെ വാടക വീട്ടിലെത്തി. പുലര്‍ച്ചെ മൂന്നു മണിയോടെ ജോണ്‍സന്റെ മൃതദേഹം പാസ്റ്റിക് കയര്‍ കെട്ടി വലിച്ച് ജീപ്പില്‍ കയറ്റി മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വിജനമായ എരുമാപ്രായിലെ കൊക്കയില്‍ തള്ളുകയായിരുന്നു. ഇതിന് ശേഷം വീണ്ടും സഹോദരന്റെ വീട്ടിലെത്തി മാതാവിന്റെ ശവസംസ്‌കാര ചടങ്ങിലും പങ്കെടുത്തു.

11 നു രാത്രി ചക്കോയും ജോണ്‍സനും തമ്മില്‍ വഴക്കുണ്ടായെന്നു വിവരം ലഭിച്ചതിനെത്തുടര്‍ന്നു പോലീസ് ചാക്കോയെ ചോദ്യംചെയ്തപ്പോഴാണു സംഭവം കൊലപാതകമാണന്ന് വ്യക്തമായത്. മൂന്നിലവിലെ വാടക വീട്ടില്‍നിന്നും രക്തക്കറകളും പോലീസ് കണ്ടെത്തി. കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയറിന്റെ ബാക്കി ഭാഗങ്ങളും കണ്ടെടുത്തത്തോടെ ചാക്കോയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി ജയദേവിന്റെ നേതൃത്വത്തില്‍ നേരിട്ടായിരുന്നു കേസനേ്വഷണം. പാലാ ഡിെവെ.എസ.്പി ഷാജിമോന്‍ ജോസഫ്, മേലുകാവ് എസ്.ഐ: ലെബിമോന്‍, നൗഷാദ്, സുനില്‍, പാലാ എസ്.ഐ ഹാഷിം, തോമസ് സേവ്യര്‍, അരുണ്‍ചന്ദ്, ബിജു, രാംദാസ് എന്നിവരടങ്ങുന്ന പ്രത്യേക അനേ്വഷണസംഘമാണ് പ്രതിയെ പിടികൂടാനായത്.

Top