ഞാൻ കാരണം എന്റെ മക്കൾ ആരുടെ മുന്നിലും നാണം കെടരുത്; സ്വന്തം ജോലി മറച്ചുവെച്ച് മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി ഒരു പിതാവ്

ഞാൻ കാരണം എന്റെ മക്കൾ ആരുടെ മുന്നിലും നാണം കെടരുത്,ഞാന്‍ ചെയ്യുന്ന ജോലി എന്താണെന്ന് മക്കളോട് ഒരിക്കല്‍ പോലും പറഞ്ഞിരുന്നില്ല.തന്റെ പെൺമക്കൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരു പിതാവിന്റെ വാക്കുകളാണിത്.താന്‍ ചെയ്യുന്ന ജോലി എന്താണെന്ന് മക്കള്‍ അറിഞ്ഞാല്‍ അത് അവരെ ഏറെ വേദനിപ്പിക്കുമെന്ന് ആ പിതാവ് ചിന്തിച്ചു.

ജോലി ചെയ്ത് ലഭിച്ച പണം കൊണ്ട് അദ്ദേഹം മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കി. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ പിതാവിന്റെ കഥ. ഫോട്ടോജേര്‍ണലിസ്റ്റായ ജിഎംബി ആകാശാണ് ഇദ്രിസ് എന്ന പിതാവിന്റെ കഥ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. മെയ് ആറിന് ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് ഇതിനോടകം മൂന്നുലക്ഷത്തിലധികം പേര്‍ ലൈക്ക് ചെയ്തു. ഒരു ലക്ഷത്തോളം പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്ന് പെണ്‍മക്കളാണ് ഇദ്രിസിനുള്ളത്. ദിവസ വേതനത്തിന് ജോലി ചെയ്യുന്നു എന്നായിരുന്നു ഇദ്രിസ് മക്കളോട് പറഞ്ഞത്. നാടുകള്‍ തോറും ശൗചാലയങ്ങളും മറ്റും വൃത്തിയാക്കുന്ന ജോലിയായിരുന്നു ഇദ്രിസിന്റേത്. ഇത് മക്കള്‍ അറിഞ്ഞാല്‍ അവര്‍ക്ക് മാനക്കേടാകുമെന്ന് അദ്ദേഹം കരുതി. ജോലി ചെയ്ത് ലഭിക്കുന്ന പണം ഉപയോഗിച്ച് അദ്ദേഹം മക്കള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങി. ഒരിക്കലും ധരിക്കാന്‍ ഒരു ഷര്‍ട്ട് വാങ്ങിയില്ല.

ഒരിക്കല്‍ മകള്‍ക്ക് കോളെജ് ഫീസ് കൊടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ താന്‍ എന്ത് ജോലി ചെയ്യുന്നു എന്നത് സംബന്ധിച്ച് മകളോട് പറഞ്ഞതായി ഇദ്രിസ് പറയുന്നു. ആകെ തകര്‍ന്ന ദിവസമായിരുന്നു അത്. ആ സമയം കൂടെ ജോലി ചെയ്തിരുന്നവര്‍ സഹായിച്ച അനുഭവും ഇദ്രിസ് ആകാശുമായി പങ്കുവെച്ചു. എന്ത് ചെയ്യണമെന്നറിയാതെ ദു:ഖിച്ചിരിക്കുമ്പോള്‍ കൂടെ ജോലി ചെയ്യുന്നവര്‍ ഐദ്രിസിന് സമീപമെത്തി. തങ്ങളെ സഹോദരങ്ങളായി കാണണമെന്ന് പറഞ്ഞുകൊണ്ട് ആ ദിവസത്തെ വേതനം അവര്‍ ഇദ്രിസിന്റെ കൈയില്‍വെച്ചുകൊടുത്തു, തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു,

വേണമെന്നുണ്ടെങ്കില്‍ ഈ ദിവസം നമുക്ക് പട്ടിണി കിടക്കാം, പക്ഷേ നമ്മുടെ പെണ്‍മക്കള്‍ കോളെജില്‍ പോകാതിരിക്കരുത്. ആ ദിവസം താന്‍ കുളിച്ചില്ലെന്നും ക്ലീനറായിട്ടാണ് വീട്ടില്‍ എത്തിയതെന്നും ഇദ്രിസ് പറയുന്നു. മൂത്ത മകളുടെ യൂണിവേഴ്സിറ്റി പഠനം അവസാനിക്കാറായി. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിയും നോക്കുന്നു. കൂടാതെ ട്യൂഷനും എടുക്കുന്നുണ്ട്.

മറ്റ് രണ്ട് പെണ്‍കുട്ടികളും ട്യൂഷനെടുക്കുന്നുണ്ടെന്നും ഇദ്രിസ് പറയുന്നു. പിന്നീട് തനിക്കൊപ്പം മകള്‍ താന്‍ ജോലി ചെയ്യുന്ന സ്ഥലത്തെത്തി സഹപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം നല്‍കി. ഇന്ന് തനിക്ക് തോന്നുന്നുണ്ട് താന്‍ ദരിദ്രനല്ല എന്ന്. സ്നേഹിക്കാന്‍ മാത്രം അറിയുന്ന മക്കള്‍ ഉണ്ടെങ്കില്‍ താനെങ്ങനെ ദരിദ്രനാകുമെന്നും ഇദ്രിസ് ചോദിക്കുന്നു.

2

Top