നിയമസഭയില്‍ തമ്മിലടിച്ച് പിണറായിയും സതീശനും. കേരളം ഗുണ്ടകളുടെ ഇടനാഴിയായെന്ന് പ്രതിപക്ഷം !!

തിരുവനന്തപുരം: നിയമ സഭയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ പൊരിഞ്ഞ പോര്. സംസ്ഥാനത്തെ ക്രമ സമാധാന നിലയെ ചൊല്ലിയാണ് തര്‍ക്കം ആരംഭിച്ചത്. യുഡിഎഫും ബിജെപിയും എസ്ഡിപിഐയും ചേര്‍ന്ന് കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി.

കേരളം ഗുണ്ടകളുടെ ഇടനാഴിയായെന്ന് പ്രതിപക്ഷം സഭയില്‍ കുറ്റപ്പെടുത്തി. കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകം അടക്കം സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചു. കേരളത്തില്‍ ക്രമസമാധാന തകര്‍ച്ചയിലായിരുന്നു എന്നാണ് യുഡിഎഫ് അടിയന്തിര പ്രമേയത്തില്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവിടെ ആര് എപ്പോള്‍ കൊല്ലപ്പെടുമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍ക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാരായി നിങ്ങള്‍ മാറി വിഡി സതീശന്‍ വ്യക്തമാക്കി. ഗൂണ്ടാ ആക്രമണം ഉണ്ടായാല്‍ പൊലീസില്‍ പരാതിപ്പെടാന്‍ പോലും ഇവിടുത്തെ ജനങ്ങള്‍ക്ക് ധൈര്യമില്ല.

കേരളത്തിലെ ആഭ്യന്തരവും മുഖ്യമന്ത്രിയും പരാജയമാണ്. നമ്മുടെ രാജ്യത്ത് ജീവിക്കാനുള്ള അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 21 ഉണ്ട്. ഇവിടുത്തെ ജനങ്ങളെയും അവരുടെ സ്വത്തും സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്.

എന്നാല്‍ നിങ്ങള്‍ അവിടെ പരാജയപ്പെട്ടു. പാര്‍ട്ടി ഏരിയ സെക്രട്ടറിമാരാണ് എസ്എച്ച്ഒമാരെ നിയന്ത്രിക്കുന്നത്. അവരുപറയുന്നതാണ് ഉദ്യോഗസ്ഥര്‍ കേള്‍ക്കുന്നത്. പാര്‍ട്ടിയേയും ഭരണത്തേയും ഒരുമിച്ച് കൊണ്ടു പോകുന്ന ആളുകളാണ് നിങ്ങള്‍. ആ പാര്‍ട്ടി ഇടപെല്‍ പൊലീസ് സംവിധാനത്തെ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഒന്നായി മാറ്റിയിരിക്കുന്നു എന്നും പ്രതിപക്ഷം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ എത്ര ഗൂണ്ടാ സംഘങ്ങള്‍, എത്ര കൊലപാതകങ്ങള്‍, എത്ര മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കാല്‍ വെട്ടിയെടുത്ത് ബൈക്കില്‍ പ്രകടനം നടത്തുന്നു.

എന്നിട്ടും എപ്പോഴും മുഖ്യമന്ത്രിയുടെ മറുപടിയാണ് ‘ഒറ്റപ്പെട്ട സംഭവങ്ങള്‍…’ ഈ ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്നത് ഈ പിണറായി ഭരണകാലത്ത് ഏറ്റവും തമാശയുള്ളൊരു വാക്കാണ്. എല്ലാ ദിവസവും ഒറ്റപ്പെട്ട സംഭവങ്ങള്‍ നടക്കുകയാണെന്നും സതീശന്‍ പരിഹസിച്ചു.

Top