കോടിയേരിയേപ്പോലെ കേരളത്തിന്റെ ചരിത്രത്തിൽ പച്ചയ്ക്ക് വർഗീയത പറഞ്ഞ ഒരു രാഷ്ട്രീയ നേതാവില്ലെന്ന് വി.ഡി. സതീശൻ

 കോൺഗ്രസിനെതിരെ വിദ്വേഷ പരാമർശം നടത്തിയ കോടിയേരി ബാലകൃഷ്ണനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ രംഗത്ത്.  കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷ സാന്നിധ്യമില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസ്താവനയെയാണ് പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചത്.

കോടിയേരിയുടേത് മൂന്നാംകിട വർത്തമാനമാണെന്നും കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ പച്ചയ്ക്ക് വർഗീയത പറഞ്ഞ ഒരു രാഷ്ട്രീയ നേതാവില്ലെന്നും വി.ഡി. സതീശൻ വിമർശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോൺഗ്രസിന്റെ ഭാരവാഹിത്വത്തിൽ ന്യൂനപക്ഷങ്ങൾ ഇല്ലെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് വിഡി സതീശൻ പറഞ്ഞു.

സി.പി.എം അഖിലേന്ത്യാ സെക്രട്ടറിമാർ മുഖ്യമന്ത്രിമാർ, ജില്ലാ സെക്രട്ടറിമാർ എന്നിവരിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട എത്ര പേരുണ്ടെന്ന് ആദ്യം പരിശോധിച്ച ശേഷം വൈദ്യർ സ്വയം ചികിത്സ തുടങ്ങണം എന്നും വർഗീയത പറയാൻ കോടിയേരി മുഖ്യമന്ത്രിയുമായി മത്സരിക്കുകയാണ് എന്നും വിഡി സതീശൻ പരിഹസിച്ചു.  

ആദ്യം മുസ്ലീംലീഗിനെതിരെ ആഞ്ഞടിച്ച് ഭൂരിപക്ഷത്തെ പ്രീണിപ്പാക്കാൻ ശ്രമിച്ചു. ഇപ്പോൾ കോൺഗ്രസിനെതിരെ പറഞ്ഞ് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാൻ കോടിയേരി ശ്രമിക്കുകയാണെന്ന് വി.ഡി സതീശൻ പറഞ്ഞു. 

എല്ലാ വിഭാഗങ്ങളെയും കേരളത്തിലെ കോൺഗ്രസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ വിഭാഗത്തിലുള്ള ആളുകളും കോൺഗ്രസിനെ പിന്തുണയ്ക്കുന്നുമുണ്ട്.

ഇതേ ചോദ്യം സി.പി.എം ഒന്നു സ്വയം ചോദിക്കണം. കണക്കുകളൊക്കെ ഒന്നു പരിശോധിച്ചു നോക്കാനും വി.ഡി സതീശൻ കോടിയേരിക്കും ഉപദേശം നൽകി.

കോൺഗ്രസിലെ ആളുകളെയൊന്നും കോടിയേരി തീരുമാനിക്കേണ്ട. അതിനുള്ള സംവിധാനം കോൺഗ്രസ് പാർട്ടിയിലുണ്ട്. അഖിലേന്ത്യാ പാർട്ടിയെ നിയന്ത്രിക്കുന്ന പാർട്ടിയാകാൻ സി.പി.എം സംസ്ഥാന ഘടകം ശ്രമിക്കുകയാണ് എന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.

 

Top