സംസ്ഥാന സിനിമാ അവാര്‍ഡില്‍ പ്രിഥ്വിരാജ് തന്നെ മുന്നില്‍; മമ്മൂട്ടിയും ജയസൂര്യയും രണ്ടാമത് മാത്രം: പാര്‍വതിക്ക് എതിരാളി മഞ്ജുവാര്യര്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാന സിനിമാ അവാര്‍ഡ് പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പ്രിഥ്വിരാജിനാണ് സാധ്യതകള്‍ തെളിയുന്നത്. പിന്നാലെ ജയസൂര്യയും പത്തേമാരിയിലെ കിടിലന്‍ അഭിനയത്തിന് മമ്മൂട്ടിയും ഒപ്പത്തിനൊപ്പമുണ്ട്.

സുസു സുധിവാക്മീകം, കുമ്പസാരം എന്നീ ചിത്രങ്ങളാണ് ജയസൂര്യയെ മുന്നിലെത്തിച്ചത്. എന്നു നിന്റ മൊയ്തീനിലെ അഭിനയത്തിന് പൃഥ്വിരാജിനേയും വലിയ ചിറകുള്ള പക്ഷികളിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനേയും പരിഗണിച്ചിരുന്നു. മണ്‍ട്രോണ്‍ തുരുത്തിലെ ഇന്ദ്രന്‍സിന്റെ അഭിനയം മുന്‍ നിറുത്തി അദ്ദേഹത്തിന് അവാര്‍ഡ് നല്‍കണമെന്നും അഭിപ്രയവും സജീവമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടനുള്ള പുരസ്‌കാരത്തെ ചൊല്ലി ജൂറിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്. അതുകൊണ്ട് തന്നെ മുന്‍ വര്‍ഷത്തെ പോലെ രണ്ടു പേര്‍ക്കായി അവാര്‍ഡ് പങ്കിടുന്ന രീതി ഇത്തവണയും തുടരനാണ് സാദ്ധ്യത. എന്നു നിന്റെ മൊയ്തീനിലെ അഭിനയത്തിന് പാര്‍വതി തന്നെയാണ് മികച്ച നടിമാര്‍ക്കുള്ള മത്സരത്തില്‍ ഒന്നാമത്. എന്നാല്‍ രണ്ട് ജൂറി അംഗങ്ങള്‍ മഞ്ജുവാര്യര്‍ക്ക് (എന്നും എപ്പോഴും, റാണി പത്മിനി) അവാര്‍ഡ് നല്‍കണമെന്ന് വാദിച്ചു. എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് കൂടുതല്‍ അവാര്‍ഡ് നല്‍കരുതെന്ന അഭിപ്രായവും സജീവമാണ്.

ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് ഈ ചിത്രത്തിനു നല്‍കിയേക്കും. സംഗീത സംവിധായകനുള്ള അവാര്‍ഡിന് ഒടുവില്‍ മുന്നിലെത്തിയത് രമേശ് നാരായണനാണ്. ചിത്രങ്ങള്‍ ഇടവപ്പാതി, എന്നു നിന്റെ മൊയ്കീന്‍ അദ്ദേഹത്തിന്റെ മകള്‍ മധുശ്രീ നാരായണനെ (ഇടവപ്പാതി) മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരത്തിനും പരിഗണിക്കുന്നു. സഹകനടനുള്ള പുരസ്‌കാരത്തിനായി സുധീര്‍ കരമനയും സിദ്ദിഖും തമ്മിലാണ് മത്സരം. സഹനടിക്കായി ലെന, ആശാശരത് എന്നിവര്‍ അവസാന റൗണ്ടിലുണ്ട്

മികച്ച ചിത്രം, മികച്ച സംവിധായകന്‍ എന്നീ അവാര്‍ഡുകള്‍ക്കായി ഒഴിവുദിവസത്തെ കളി (സനല്‍കുമാര്‍ ശശിധരന്‍) കാറ്റു മഴയും (ഹരികുമാര്‍) മണ്‍ട്രോണ്‍ തുരുത്ത് (മനു)മിലി (രാജേഷ് പിള്ള), എന്നു നിന്റെ മൊയ്തീന്‍ (ആര്‍.എസ്. വിമല്‍), പത്തേമാരി (സലിം അഹമ്മദ്), വലിയ ചിറകുള്ള പക്ഷികള്‍ (ഡോ.ബിജു), അനാര്‍ക്കലി (രാജീവ് നായര്‍) എന്നീ ചിത്രങ്ങളാണ് മുന്നില്‍. പ്രത്യേക ജൂറി പുരസ്‌കാരത്തിനായി രാജേഷ് പിള്ള, കല്പന എന്നിവരുടെ പേരുകളാണ് ചര്‍ച്ച ചെയ്യുന്നത്. സംവിധായന്‍ മോഹന്‍ അദ്ധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തുന്നത്.

 

Top