ചാര്‍ലിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനായി; കാഞ്ചനമാലയിലെ തിളക്കത്തിന് പാര്‍വതി മികച്ച നടി; പൃഥ്വിരാജിനെയും ജയസൂര്യയേയും വെട്ടി ദുല്‍ഖര്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി ദുല്‍ഖര്‍ സല്‍മാനെ തിരഞ്ഞെടുത്തു. മികച്ച നടിയായി പാര്‍വതിക്കാണ് പുരസ്‌ക്കാരം. ചാര്‍ലി സിനിമയിലെ അഭിനയത്തിനാണ് ദുല്‍ഖറിന് പുരസ്‌ക്കാരം ലഭിച്ചത്. എന്ന് നിന്റെ മൊയ്തീനിലെ അഭിനയത്തിനാണ് പാര്‍വതിക്ക് അവാര്‍ഡ് ലഭിച്ചത്. അപ്രതീക്ഷിതമായാണ് ചാര്‍ലിയിലെ അഭിനയത്തിന് ദുല്‍ഖര്‍ അവാര്‍ഡ് നേടിയത്. നേരത്തെയുള്ള ചര്‍ച്ചകളിലൊന്നും ദുല്‍ഖറിന്റെ പേര് പരമാര്‍ശിച്ചിരുന്നില്ല.

ചാര്‍ലിയുടെ സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ടിനാണ് മികച്ച സംവിധാനയകനുള്ള പുരസ്‌ക്കാരം. മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിക്കുമെന്ന പ്രതീക്ഷിച്ച ജയസൂര്യക്ക് ജൂറിയുടെ പ്രത്യേക പുരസ്‌ക്കാരം മാത്രമേയുള്ളൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സനല്‍ കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളിയാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച രണ്ടാമത്തെ കഥാചിത്രം മനോജ് കാനയുടെ അമീബയാണ്. ചാര്‍ലിയുടെ സംവിധാനത്തിന് മാര്‍ട്ടിന്‍ പ്രക്കാട്ട് മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. 73 സിനിമകളാണ് ഇത്തവണ ജൂറിക്ക് മുമ്പില്‍ എത്തിയത്. സംവിധായകന്‍ മോഹന്‍ അധ്യക്ഷനായ ജൂറി 14നാണ് സ്‌ക്രീനിങ് തുടങ്ങിയത്.

39650_1456814405

പുരസ്‌ക്കാരങ്ങള്‍ ഇങ്ങനെയാണ്:

പാര്‍വ്വതി മികച്ച നടി: ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടന് (ചാല്‍ലി)
മികച്ച നടി: പാര്‍വതി(എന്നു നിന്റെ മൊയ്തീന്‍)
മികച്ച ചിത്രം: ഒഴിവു ദിവസത്തെ കളി
മികച്ച തിരക്കഥ: ഉണ്ണി ആര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്( ചാര്‍ലി)
മികച്ച ഗായിക: മധുശ്രീ നാരായണന്‍
മികച്ച പിന്നണിഗായകന്‍: പി ജയചന്ദ്രന്‍
തിരക്കഥാകൃത്ത്: ആര്‍ ഉണ്ണി
സംഗീത സംവിധായകന്‍: ബിജിബാല്‍ (പത്തേമാരി, നീന), രമേശ് നാരായണന്‍ (ശാരദാംബരം)
ഛായാഗ്രാഹകന്‍: ജോമോന്‍ ടി. ജോണ്‍
ഗാനരചയിതാവ്: റഫീഖ് അഹമ്മജ് (കാത്തിരുന്ന് കാത്തിരുന്ന്)
പിന്നണി ഗായകന്‍: പി. ജയചന്ദ്രന്‍ (ഞാനൊരു മലയാളി)
ചിത്രസംയോജകന്‍: മനോജ്

Top