
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ നോര്‍ത്ത് സാന്‍ഡ്‌വിച്ച് ബ്ലോക്കിലുണ്ടായ തീപിടിത്തം സംബന്ധിച്ച് ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ്. ഫയലുകള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നും ഓഫീസിലുള്ളത് ഇ ഫയലുകളാണെന്നും അദ്ദേഹം പറഞ്ഞു.
അഗ്നിബാധയിൽ രാജീവിന്റെ അഡീഷണൽ സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. ഏതെങ്കിലും ഫയലുകൾക്ക് കേടുപാടുണ്ടായോ എന്ന് വ്യക്തമല്ല. പതിനഞ്ചു മിനുട്ടിനുള്ളിൽ ഫയർ ഫോഴ്സ് എത്തി തീയണച്ചിരുന്നു.തീപടർന്നതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഉന്നത പൊലീസ് സംഘവും ജില്ലാ കളക്ടറും സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്ന് രാവിലെയായിരുന്നു സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായത്. നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കില്‍ മൂന്നാം നിലയിലുള്ള വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപത്താണ് തീപിടിച്ചത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. കര്‍ട്ടനും സീലിംഗും മാത്രമാണ് കത്തി നശിച്ചത്. പൊലീസ് സംഘവും സംഭവ സ്ഥലത്തെത്തിയിരുന്നു.