സെക്രട്ടേറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥ ഡ്യൂട്ടി സമയത്ത് കെ.എ.എസ് കോച്ചിംഗിന് പോകുന്നത് സർക്കാർ കാറിൽ . മാസം 1.10 ലക്ഷം ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥയുടെ സഞ്ചാരം വിവാദത്തിൽ

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥ ഡ്യൂട്ടി സമയത്ത് കെ.എ.എസ് കോച്ചിംഗിന് പോകുന്നത് സർക്കാർ കാറിൽ . മാസം 1.10 ലക്ഷം ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥയുടെ സഞ്ചാരം വിവാദത്തിൽ ആയിരിക്കയാണ് .കെ.എ.എസ് പരീക്ഷ എഴുതാൻ ആണ് സെക്രട്ടേറിയേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥ ജോലി സമയത്ത് കോച്ചിംഗ് ക്ളാസിന് പോകുന്നത് എന്നാണ് ആക്ഷേപം. അതും സർക്കാർ കാറിൽ. ഒരു സുപ്രധാന വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായ ഉദ്യോഗസ്ഥയാണ് ഡ്യൂട്ടി സമയത്ത് കെ.എ.എസ് കോച്ചിംഗിന് പോകുന്നത്. എന്നാൽ, സംഗതി വിവാദമായതോടെ സർക്കാർകാറിൽ പോകുന്നത് നിറുത്തിയെന്ന് സെക്രട്ടേറിയറ്രിൽ സംസാരമുണ്ട്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

മാസം 1.10 ലക്ഷം ശമ്പളം എണ്ണി വാങ്ങുന്ന ഉദ്യോഗസ്ഥ സർക്കാർ വാഹനത്തിലാണ് രാവിലെ ഒമ്പതരയ്ക്ക് സ്ഥിരം കോച്ചിംഗ് ക്ളാസിലേക്ക് സഞ്ചരിക്കുന്നത്. നിലവിൽ അഡീഷണൽ സെക്രട്ടറിയായ ഉദ്യോഗസ്ഥയ്ക്ക് എട്ട് വർഷം കഴിഞ്ഞാൽ മാത്രമേ ഐ.എ.എസ് കിട്ടുകയുള്ളൂ. എന്നാൽ കെ.എ.എസിൽ അണ്ടർസെക്രട്ടറിയായി കയറിയാൽ രണ്ട് വർഷം കഴിയുമ്പോൾ ഐ.എ.എസ് കിട്ടും. ഇതാണ് ഈ ഉദ്യോഗസ്ഥ ഉൾപ്പെടെ പലരും കെ.എ.എസ് പരീക്ഷ എഴുതാൻ തയാറെടുക്കുന്നത്.

അടുത്ത മാസം നടക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് പരീക്ഷയ്ക്കായി സർക്കാർ ഉദ്യോഗസ്ഥർ കൂട്ടത്തോടെ അവധിയെടുക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് ഇന്നലെ സർക്കാർ രംഗത്തെത്തിയിരുന്നു. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ മാത്രം അമ്പത് പേരാണ് കെ.എ.എസ് പരീക്ഷ എഴുതാനായി ഇതുവരെ അവധി നൽകിയിരിക്കുന്നത്.

ഉദ്യോഗസ്ഥരെ കൂട്ട അവധിയെടുക്കാൻ അനുവദിക്കരുതെന്നാണ് പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇത്രയധികം പേർ അവധിയെടുക്കുന്നത് സെക്രട്ടേറിയറ്റ് പ്രവർത്തനത്തെ ബാധിക്കുമെന്നും ധനബഡ്ജറ്റിനായി നിയമസഭ കൂടുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ അവധിയെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രിക്ക് നൽയ ശുപാർശയിൽ പൊതുഭരണ സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു.

Top