5 രൂപയ്ക്ക് ഊണ്; കുടുംബശ്രീ വഴി 1000 ഭക്ഷണശാലകള്‍!! പദ്ധതിക്ക് 20 കോടി.വിശക്കുന്നവന് ഭക്ഷണവും ദാഹിക്കുന്നവന് വെള്ളവും തണുക്കുന്നവന് പുതപ്പും തളരുന്നവന് കിടപ്പും . കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ബജറ്റ് തുടക്കം

തിരുവനന്തപുരം: വിശപ്പ് രഹിത സംസ്ഥാനമാക്കി മാറ്റുന്നതിന് ബജറ്റില്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. 20 കോടിയാണ് പദ്ധതിയ്ക്കായി ബജറ്റില്‍ വകയിരുത്തിയത്. 25 രൂപയ്ക്ക് ഊണ് ലഭിക്കുന്ന 1000 ഭക്ഷണശാലകള്‍ തുടങ്ങുമെന്നും ധനമന്ത്രി പറഞ്ഞു. കുടുംബശ്രീ വഴിയാണ് ഭക്ഷണശാലകള്‍ ആരംഭിക്കുക.പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് 20000 വീടുകൾ.വനത്തിനുള്ളിലുള്ളവരെ പുനരധിവസിപ്പിക്കാന്‍ 106 കോടി.വനം വകുപ്പ് 179 കോടി.മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ പദ്ധതികള്‍ 24 കോടി.കോളജുകളില്‍ ആയിരം അധ്യാപക തസ്തികകള്‍ അനുവദിക്കും.സാങ്കേതിക വിദ്യാഭ്യാസ മേഖലക്ക് 210 കോടി.പ്രവാസി ചിട്ടി ഇതരസംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും.

വിശക്കുന്നവന് ഭക്ഷണവും ദാഹിക്കുന്നവന് വെള്ളവും തണുക്കുന്നവന് പുതപ്പും തളരുന്നവന് കിടപ്പും എന്നാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് സ്വാതന്ത്ര്യത്തിന് നല്‍കിയ നിര്‍വ്വചനം. ഇതേ കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളത്. ലോക പട്ടിണി സൂചികയില്‍ താഴേക്ക് പോകുന്ന ഇന്ത്യയില്‍ വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കിടപ്പ് രോഗികള്‍ക്കും മറ്റ് അശരണര്‍ക്കും സൗജന്യമായി ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കാനുള്ള പദ്ധതികള്‍ നടപ്പാക്കു. 10 ശതമാനം ഊണുകള്‍ സൗജന്യമായി നല്‍കാന്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തുമെന്നും ധനമന്ത്രി പറഞ്ഞു. അഗതികള്‍ക്കും അശരണര്‍ക്കും ഒരു നേരത്തെ ഭക്ഷണം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് വിശപ്പ് രഹിത കേരളം. 2018 ലാണ് സര്‍ക്കാര്‍ പദ്ധതിക്ക് രൂപം നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുവരെ 675 പദ്ധതികളിലായി 35028 കോടി രൂപയുടെ പ്രോജക്ടുകള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയിരിക്കുന്നത്. 2020-21 കാലയളവില്‍ കിഫ്ബിയില്‍ നിന്ന് 20,000 കോടിയുടെ ചിലവുകളാണ് പ്രതീക്ഷിക്കുന്നത്. കിഫ്ബിയിലുടെ 13618 കോടിയുടെ പദ്ധതികള്‍ക്ക് ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. 43 കിലോ കിലോമീറ്ററുകളില്‍ 10 ബൈപാസുകള്‍. പൊതമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് 1500 കോടി. 53 കിലോമീറ്ററില്‍ 74 പാലങ്ങള്‍. രണ്ടര ലക്ഷം കുടിവെള്ള കണക്ഷന്‍. 4384 കോടിയുടെ കുടിവെള്ള പദ്ധതി. 500 മെഗാവാട്ട് ശേഷിയുള്ള വൈദ്യൂതി ഇവയെല്ലാം കിഫ്ബി വഴിയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത് .വ്യവസായ പാര്‍ക്കുകള്‍ക്ക് ഭൂമി എടുത്തു നല്‍കുന്നതിന് പ്രത്യേക 15 ലാന്‍ഡ് അക്വസിഷന്‍ യൂണിറ്റുകള്‍ കിഫ്ബിക്കുവേണ്ടി ആരംഭിക്കും. കിഫ്ബി വഴി 20 ഫ്‌ഴൈ ഓവറുകള്‍ നിര്‍മ്മിക്കും. 4383 കോടിയുടെ കുടിവെള്ള പദ്ധതികളും കിഫ്ബിയിലൂടെ നടപ്പിലാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

Top