കൊറോണ: ഗള്‍ഫ് രാജ്യത്തെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു, സ്ത്രീ മരിച്ചു, പ്രവാസികള്‍ ആശങ്കയില്‍

കൊറോണ വൈറസ് ഗള്‍ഫ് മേഖലയെ ഭീതിയിലാഴ്ത്തുന്നു. ഗള്‍ഫിലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ബഹ്‌റിനിലാണ് ആദ്യ മരണം ഉണ്ടായിരിക്കുന്നത്. 62 വയസുള്ള ബഹ്‌റിന്‍ സ്വദേശിയായ സ്ത്രീ മരിച്ചു. നേരത്തെ തന്നെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമായി ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു ഇവര്‍. കഴിഞ്ഞമാസമാണ് ഈ സ്ത്രീ ഇറാനില്‍ നിന്ന് തിരിച്ചെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്ന് നേരിട്ടല്ലാത്ത വിമാനത്തിലാണ് 62 കാരി ബഹ്‌റിനിലെത്തിയത്. അപ്പോള്‍ത്തന്നെ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി വിദഗ്ദ ചികിത്സ നല്‍കിയിരുന്നു.


അതിനാല്‍ത്തന്നെ രാജ്യത്തെ കൂടുതലാളുകളുമായി ഇവര്‍ ഇടപഴകിയിരുന്നില്ല. അതേസമയം, കൊറോണ ബാധിതരായ ഒരാളുടെയൊഴികെ ബാക്കിയെല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. 137 പേര്‍ക്കാണ് ബഹ്‌റിനില്‍ കൊറോണ സ്ഥിരീകരിച്ചത്. അതില്‍ 77 പേര്‍ രോഗ മുക്തരായി. രോഗവ്യാപനം തടയുന്നതിന് കര്‍ശന നടപടികളാണ് ബഹ്‌റിന്‍ സ്വീകരിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, കുവൈത്തില്‍ കോവിഡ് 19 സ്ഥിരീകരിച്ച ശേഷം രോഗമുക്തി നേടിയവരുടെ എണ്ണം 12 ആയി. ഇപ്പോള്‍ കുവൈത്തില്‍ കോവിഡുമായി ബന്ധപ്പെട്ട് ചികിത്സയിലുള്ളത് 111 പേരാണ്. തിങ്കളാഴ്ച മൂന്ന് പേര്‍ കൂടി പൂര്‍ണ ആരോഗ്യം കൈവരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ നാലുപേരാണുള്ളത്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമല്ല. ജാബിര്‍ ആശുപത്രിയിലാണ് ഇവര്‍ക്ക് ചികിത്സ നല്‍കുന്നത്.

Top