ആദ്യമായി സെക്‌സ് ചെയ്യുന്നവരാണോ നിങ്ങള്‍? അമിത പ്രതീക്ഷയോടു കൂടി സെക്‌സില്‍ ഏര്‍പ്പെടരുത്. ഇത് പലപ്പോഴും നിരാശപ്പെടുത്തും. കൂടാതെ സുരക്ഷിതത്വമാണ് ആദ്യം വേണ്ടത്.ആദ്യമായി സെക്‌സിലേര്‍പ്പെടുമ്പോള്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നത് നന്നായിരിക്കും. അനാവശ്യമായ ഗര്‍ഭധാരണം ഒഴിവാക്കുന്നതിനും ലൈംഗികരോഗങ്ങള്‍ പകരാതിരിക്കാനും കോണ്ടം ഉപയോഗിക്കുന്നത് നല്ലതാണ്. പരിചയമുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതാണ് എപ്പോഴും നല്ലത്.പങ്കാളിയെ ലൈംഗികമായി 100 ശതമാനവും ഉണര്‍ത്തിയതിനുശേഷം വേണം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍. ആമുഖ ലീലകളൊന്നും കൂടാതെ ആദ്യമായി ലൈംഗികബന്ധത്തിനു ശ്രമിച്ചാല്‍ അത് ജീവിതത്തിലെ ഏറ്റവും നിരാശപ്പെടുത്തുന്ന അനുഭവങ്ങളിലൊന്നായിരിക്കും. അറിവില്ലായ്മ മറച്ചുവെയ്ക്കരുത്. മികച്ചൊരു സെക്‌സ് എന്നു പറയുന്നത് ഒരു കല തന്നെയാണ്. എല്ലാവരും ഇക്കാര്യത്തില്‍ കലാകാരന്മാരായി കൊള്ളണമെന്നില്ല. പക്ഷേ, പരിചയ സമ്പത്തുകൊണ്ട് നല്ല സെക്‌സ് ആസ്വദിക്കാനും സാധിക്കും. വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം മുതല്‍ പോണ്‍ സിനിമയില്‍ കാണുന്ന പോലുള്ള സെക്‌സ് ആസ്വദിക്കാനൊന്നും സാധിക്കില്ല. യോനിയിലേക്കുള്ള പ്രവേശനം തന്നെ സാധ്യമാകണമെങ്കില്‍ ചിലപ്പോള്‍ ദിവസങ്ങളുടെ അധ്വാനം വേണ്ടി വരും.ആദ്യ സെക്‌സ് വേദനിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനര്‍ത്ഥം നിങ്ങള്‍ക്ക് പങ്കാളിയോട് സ്‌നേഹമില്ലെന്നല്ല. പക്ഷേ, കൂടുതല്‍ വേദനിക്കുന്നുണ്ടെങ്കില്‍ അതു തുറന്നുപറയാന് തയ്യാറാവണം. ആമുഖ ലീലകളെ കുറിച്ച് മറക്കരുത്, സെക്‌സിനെ കുറിച്ചുള്ള അമിത ആശങ്ക പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.രതിമൂര്‍ച്ഛ, ലൈംഗിക ആസ്വാദനം എന്നീ വിഷയങ്ങളില്‍ ഒരിക്കലും അഭിനയം പാടില്ല. ഇഷ്ടമായെങ്കില്‍ ഇഷ്ടമായെന്നും ഇല്ലെങ്കില്‍ ഇല്ലെന്നും പറയാന്‍ തയ്യാറാവണം.
ആദ്യമായി സെക്‌സ് ചെയ്യുന്നവനാണോ ?മികച്ച സെക്‌സ് ഒരു കലയാണ്
Tags: sex tips