പങ്കാളി സ്ത്രീയുടെ സ്തനങ്ങളെയോ യോനീഭാഗങ്ങളെയോ ഉത്തേജിപ്പിയ്ക്കുമ്പോള്‍ സംഭവിയ്ക്കുന്നതെന്ത് ?

മുല കുടിയ്ക്കുന്ന ഒരു കുഞ്ഞു അമ്മയുടെ മുലക്കണ്ണുകളെ ഉത്തേജിപ്പിയ്ക്കുമ്പോള്‍ ലവ് ഡ്രഗ് എന്നറിയപ്പെടുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ അമ്മയുടെ ശരീരത്തില്‍ ഉത്പാദിപ്പിയ്ക്കപ്പെടുന്നു.ഇത് തന്റെ കുഞ്ഞിനോട് കൂടുതല്‍ ശ്രദ്ധയും സ്‌നേഹവും കാട്ടാന്‍ തലച്ചോറിന്റെ കോശങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഇടയാക്കുന്നു.ഇതേ പ്രക്രിയ തന്നെയാണ് പങ്കാളി സ്ത്രീയുടെ യോനീഭാഗങ്ങളെയോ സ്തനങ്ങളെയോ ഉത്തേജിപ്പിയ്ക്കുമ്പോള്‍ സംഭവിയ്ക്കുന്നതും. അപ്പോള്‍ പുറപ്പെടുവിയ്ക്കുന്ന ഓക്‌സിടോസിന്‍ തന്റെ പങ്കാളിയോട് കൂടുതല്‍ അടുപ്പം ഉണ്ടാകാന്‍ ഇടയാക്കുന്നു.ലൈംഗിക ബന്ധത്തിനിടെ സ്തനങ്ങളെ ഉത്തേജിപ്പിയ്ക്കാറുണ്ട് എന്ന് പറഞ്ഞ 13 വംശജരില്‍ തന്നെ മൂന്നേ മൂന്നു സമൂഹങ്ങള്‍ മാത്രമാണ് സ്തനങ്ങള്‍ ലൈം്ഗിക ആകര്‍ഷണത്തിന്റെ ഘടകങ്ങളായി കരുതുന്നുവെന്നും സമ്മതിച്ചിട്ടള്ളതെന്നതാണ് കൗതുകകരം.

മാലിയിലുള്ള തന്റെ സുഹൃത്തുക്കളോട് സ്തനങ്ങളെ ഉത്തേജിപ്പിച്ചു കൊണ്ടുള്ള ലൈംഗിക ബാഹ്യ ലീലകളെ കുറിച്ച് സംസാരിച്ചപ്പോള്‍ ചിലര്‍ക്ക് ആശ്ചര്യവും മറ്റു ചിലര്‍ക്ക് ചിരിയുമാണ് ഉണ്ടായതെന്ന് ബ്രെസ്‌റ് ഫീഡിങ് ബയോകള്‍ച്ചറല്‍ പെര്‍സ്‌പെക്റ്റീവ് എന്ന പുസ്തകത്തില്‍ കള്‍ച്ചറല്‍ ആന്ത്രോപോളജിസ്‌റ് ആയ കാതറിന്‍ ടെറ്റ്വിലെര്‍ വെളിപ്പെടുത്തിയിരുന്നു. അവരൊക്കെ അത് അസ്വാഭാവികം എന്നും ലൈംഗിക വൈകൃതം എന്നുമാണ് ചിന്തിയ്ക്കുന്നതെന്നും സ്ത്രീയുടെ സ്തനങ്ങള്‍ കാണുമ്പോള്‍ പുരുഷന് ലൈംഗികവാഞ്ഛ ഉണ്ടാകുമെന്നു വിചാരിയ്ക്കാന്‍ തന്നെ വിശ്വസിയ്ക്കാന്‍ കഴിയുന്നില്ലെന്നുമായിരുന്നുവത്രെ അവരുടെ പ്രതികരണം.കൂടാതെ ഇപ്രകാരം സ് തനങ്ങളില്‍ സ്പര്ശിയ്ക്കുന്നതു സ്ത്രീകള്‍ക്ക് ആസ്വാദ്യകരമായി തോന്നുമെന്ന് വിചാരിക്കുന്നവരുമുണ്ടോ എന്നായിരുന്നു അവരുടെ സംശയം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുഞ്ഞുങ്ങളെ മുലയൂട്ടുക എന്നുള്ളതാണ് സ്തനങ്ങളുടെ പ്രാഥമിക ധര്‍മം എന്ന് തന്നെയാണ് പരക്കെ അംഗീകരിയ്ക്കപ്പെട്ടിട്ടുള്ളത്. അതിന്റെ പ്രാഥമിക ഉത്തരവാദിത്വത്തില്‍ നിന്നുള്ള പിന്നാക്കം പോക്കാണ് ലൈംഗിക ആവശ്യങ്ങള്‍ക്കായി അതിനെ ഉപയോഗിയ്ക്കുമ്പോള്‍ സംഭവിയ്ക്കുന്നതെന്ന് അഭിപ്രായ്പെടുന്നവരുമുണ്ട്.

സങ്കീര്‍ണങ്ങളായ സാമൂഹ്യ പെരുമാറ്റങ്ങളുടെ നാഡീ സംബന്ധമായ അടിസ്ഥാനങ്ങളെ കുറിച്ച് പഠിയ്ക്കുന്ന എമോറി യൂണിവേഴ്‌സിറ്റിയിലെ സൈക്കിയാട്രി പ്രൊഫസര്‍ പറയുന്നത് മുലയൂട്ടുന്ന സമയത്തു അമ്മയും കുഞ്ഞും തമ്മില്‍ സവിശേഷമായ ഒരു മാനസികബന്ധം ഉടലെടുക്കുന്നുണ്ടെന്നും ഇപ്പോള്‍ അതെ മാനസിക ഇഴയടുപ്പം ദമ്പതികള്‍ക്കിടയിലും ഉണ്ടാകുന്നതിനായി അത്തരം ചിന്താഗതികള്‍ വളര്‍ത്തിയെടുക്കുന്നുണ്ടെന്നുമാണ്.അപ്രകാരം കുഞ്ഞുങ്ങള്‍ സ്തനങ്ങള്‍ ഇഷ്ടപ്പെടുന്നത് പോലെ പുരുഷന്മാരിലേയ്ക്കും ആ താല്പര്യം ഉണ്ടാക്കിയെടുക്കുന്നുണ്ടെന്നാണ്.

സസ്തനികളുടെ മുഖ്യ സവിശേഷതയാണ് സ്തനഗ്രന്ഥികള്‍.എങ്കിലും മനുഷ്യര്‍ക്കിടയില്‍ ഈ ഗ്രന്ധികള്‍ക്കു ലൈംഗികതയുമായി ബന്ധപ്പെട്ട ഒരു പ്രമുഖ സ്ഥാനം നല്കപ്പെടുന്നുണ്ട്. കൂടാതെ മറ്റു ജന്തുവര്‍ഗങ്ങള്‍ക്കിടയിലൊന്നും ഇല്ലാത്ത വിധത്തിലുള്ള പരിഗണനയാണ് മനുഷ്യര്‍ക്കിടയില്‍ മുലഞെട്ടുകള്‍ക്കു നല്കിവരുന്നതെന്നതും കൗതുകമുള്ള വസ്തുതയാണ്. എന്നാല്‍ ബോണബോ എന്ന ചിമ്പാന്‍സി വര്‍ഗം സ്വയംഭോഗം ചെയ്യുമ്പോള്‍ സ്വന്തം മുലഞെട്ടുകള്‍ ഉത്തേജിപ്പിയ്ക്കുന്നതായി കണ്ടിട്ടുണ്ടെന്ന് അനിമല്‍ ഹോമോ സെക്ഷ്വാലിറ്റി ആന്‍ഡ് നാച്ചുറല്‍ ഡൈവേഴ്‌സിറ്റി എന്ന പുസ്തകത്തില്‍ കനേഡിയന്‍ ജീവശാസ്ത്രജ്ഞനായ ബ്രൂസ് ബെഹെമില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുഖാമുഖം നിന്ന് ഇണ ചേരുന്ന അപൂര്‍വം ചില ജന്തു വര്‍ഗങ്ങളേ ഉള്ളൂ.

സ്ത്രീയുടെ സ്തനങ്ങളോട് പുരുഷന്മാര്‍ക്ക് ആകര്‍ഷണം തോന്നുന്നതിന്റെ കാരണങ്ങള്‍ എന്താണെന്ന് കണ്ടെത്താന്‍ ശാസ്ത്രലോകം നിരന്തരശ്രമങ്ങള്‍ എന്നും നടത്തിയിരുന്നു. സ്ത്രീ പുരുഷ ലൈംഗികാവയവങ്ങളോട് പ്രത്യേക കൗതുകം ഇരുലിംഗത്തില്‍പെട്ടവര്‍ക്കും നല്‍കിയിട്ടുള്ളത് ഇണചേരലിനായി പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു സംവിധാനമാണെന്ന്് നരവംശ ശാസ്ത്രജ്ഞനായ ഓവന്‍ ലവ്‌ജോയ് അഭിപ്രായപ്പെട്ടിട്ടുണ്ട്.ഇങ്ങനെ ഒക്കെ ആണെങ്കിലും ലോകമെമ്പാടും ഇത്ര അഭികാമ്യമായി സ്തനങ്ങളെ കരുതുന്നുണ്ടെന്നു വിചാരിയ്ക്കാവുന്ന തെളിവുകള്‍ ഒന്നുമില്ലെന്നതാണ് സത്യം.

191 വ്യത്യസ്ത സംസ്‌കാരങ്ങളില്‍പെട്ടവര്‍ക്കിടയില്‍ 1951-ല്‍ നടത്തിയ ഒരു പഠനത്തെ കുറിച്ച് കേളന്‍ഫോര്‍ഡും ഫ്രാങ്ക് ബീച്ചും വെളിപ്പെടുത്തിയിട്ടുണ്ട്.ഇവയില്‍ 13 വര്‍ഗക്കാര്‍ക്കിടയില്‍ മാത്രമേ സ്തനങ്ങള്‍ ലൈംഗിക ആകര്‍ഷണത്തിന്റെ ഘടകമായി കരുതുന്നുള്ളൂ. ഇവയില്‍ തന്നെ 9 സംസ്‌കാരത്തിലുള്ളവര്‍ വലിയ സ്തനങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. ആഫ്രിക്കയിലെ അസാന്‍ഡ, ഗാഢ സമൂഹക്കാര്‍ നീണ്ടു തൂങ്ങിയ സ്തനങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. ആഫ്രിക്കയിലെ മാസായി വംശജരും സൗത്ത് പസിഫിക്കിലെ മനസ് വംശജരും എഴുന്നു നില്‍ക്കുന്ന അര്‍ദ്ധ വൃത്താകൃതിയിലുള്ള സ്തനങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്.എന്നാല്‍ അവയ്ക്കു വലിപ്പം ഉണ്ടായിരിയ്ക്കണമെന്നു അവര്‍ക്കു നിഷ്‌കര്‍ഷ ഇല്ല.

Top