ന്യുഡൽഹി:മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചു. 114 സീറ്റുകളില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ 99 സീറ്റുകളാണ് ഇവിടെ ബി.ജെ.പിക്ക് ലഭിച്ചത്.രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ്; മാറിമറിഞ്ഞ് മധ്യപ്രദേശ്; തെലങ്കാനയില്‍ ടിആര്‍എസ്; മിസോറാമില്‍ എംഎന്‍എഫ്; രാജസ്ഥാനില്‍ സിപിഐഎമ്മിന് രണ്ടിടത്ത് ലീഡ്.വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപിക്ക് ഭരണം നഷ്ടമായി. ഭരണത്തിലായിരുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ജനം നല്‍കിയത്.
മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷവുമായി കോണ്‍ഗ്രസ് അധികാരത്തിലേക്ക് കടക്കുകയാണ്. കോണ്‍ഗ്രസ് 116 സീറ്റിലും ബിജെപി 99ലും ബിഎസ്പി ഏഴിലും മറ്റുള്ളവര്‍ എട്ട് സീറ്റിലും മുന്നിലാണ്.രാജസ്ഥാനില്‍ കടുത്ത ഭരണവിരുദ്ധ വികാരത്തില്‍ ബിജെപി അടിപതറി. ഇവിടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് ഫലസൂചനകള്‍. വോട്ടെണ്ണല്‍ നടക്കുന്ന 199ല്‍ കോണ്‍ഗ്രസ് 96ലും ബിജെപി 85ലും സിപിഐഎം രണ്ടിലും ബിഎസ്പി മൂന്നിലും മറ്റുള്ളവര്‍ 13ലും മുന്നിലാണ്.
ഭരണത്തിലുണ്ടായിരുന്ന ഛത്തീസ്ഗഢിലും കനത്തപരാജയത്തിലേക്കാണ് ബിജെപി നിങ്ങുന്നത്. ആകെ 90 സീറ്റില്‍ 57ലും കോണ്‍ഗ്രസ് മുന്നിലാണ്. 26 ഇടത്താണ് ബിജെപി മുന്നിലുള്ളത്. മറ്റുള്ളവര്‍ ഏഴിടത്ത് ലീഡ് ചെയ്യുന്നു. കേവലഭൂരിപക്ഷം നേടിയ ഇവിടെ കോണ്‍ഗ്രസ് അധികാരത്തിലെത്തും.
തെലങ്കാനയില്‍ ടിആര്‍എസ് ഭരണം നിലനിര്‍ത്തും. ടിആര്‍എസിന് 93ഉം കോണ്‍ഗ്രസിന് 17ഉം.
മിസോറാമില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസിനെ പിന്‍തള്ളി എംഎന്‍എഫ് മുന്നേറി. ആകെ 40 സീറ്റില്‍ എംഎന്‍എഫ് 27 സീറ്റിലും കോണ്‍ഗ്രസ് എട്ടിലും മറ്റുള്ളവര്‍ അഞ്ചിടത്തും മുന്നിലാണ്. ഇവിടെ എംഎന്‍എഫ് അധികാരത്തിലെത്തും. മിസോറാമില്‍ ബിജെപിക്ക് സീറ്റൊന്നും ഇല്ല.
പ്രാദേശിക വിഷയങ്ങളോടൊപ്പം ദേശീയപ്രശ്‌നങ്ങളും ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. വിലക്കയറ്റം, കര്‍ഷക ആത്മഹത്യ, നോട്ട് നിരോധനം, ജിഎസ്ടി, പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടകൊല തുടങ്ങിയവ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്.രാജസ്ഥാനിലും മധ്യപ്രദേശിലും കടുത്ത ഭരണവിരുദ്ധവികാരമാണ് ബിജെപിക്ക് നേരിടേണ്ടിവന്നത്.
ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണെന്ന് ജനവിധി നല്‍കുന്ന സൂചനെയെന്ന് കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്ന നേതാവുമായ ജ്യോതിരാദിത്യ സിന്‍ധ്യ പറഞ്ഞു. മധ്യപ്രദേശ് കോണ്‍ഗ്രസ് തന്നെ ഭരിച്ചിരിക്കും അക്കാര്യത്തില്‍ ഇനി സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിജയം ഉറപ്പിക്കാമെന്നും അല്‍പം കൂടി കാത്തിരിക്കാമെന്നും കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് പറഞ്ഞു. വലിയ ഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിക്കുമെന്ന് തന്നെയാണ്പ്രതീക്ഷ. ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. തുടക്കത്തിലെ ട്രെന്റ് മാത്രമായി ഇതിനെ കാണാന്‍ സാധിക്കില്ല.ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇതൊക്കെ തുടക്കത്തിലെ ട്രന്റല്ലേ’ തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ രാജ്‌നാഥ് സിങ്
അതേസമയം രാജസ്ഥാന് പുറമെ മധ്യപ്രദേശിലും ബി.ജെ.പിയുടെ പ്രധാനപ്പെട്ട മന്ത്രിമാരെല്ലാം പിന്നിലാണ്. ധനമന്ത്രി ജയന്ത് മാലയ്യയാണ് പിന്നില്‍ നില്‍ക്കുന്ന ഒരു മന്ത്രി. മന്ത്രി ലാല്‍ സിങ്ങും പിന്നില്‍ തന്നെയാണ്.
രാജസ്ഥാനില്‍ വലിയ തിരിച്ചടിയാണ് ബി.ജെ.പി നേരിടുന്നത്. മുഖ്യമന്ത്രി വസുന്ധര രാജെ മുന്നേറുമ്പോള്‍ മന്ത്രിസഭയിലെ പ്രധാനപ്പെട്ട മന്ത്രിമാരെല്ലാം പിന്നിലാണ്.
രാജസ്ഥാനിലെ സാമൂഹ്യ നീതി വകുപ്പ് മന്ത്രി അരുണ്‍ ചതുര്‍വേദി ജയ്പൂരിലെ സിവില്‍ ലൈന്‍ മണ്ഡലത്തില്‍ 3000ത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണ്.കൃഷി മന്ത്രി പ്രഭു ലാല്‍ സൈനിയും 2000 വോട്ടുകള്‍ക്ക് പിന്നിലാണ്. ജലവിഭവ വകുപ്പ് മന്ത്രിയായ രാംപ്രതാപ് 1000 വോട്ടുകള്‍ക്ക് പിന്നിലാണ്.നഗരവികസന വകുപ്പ് മന്ത്രി ശ്രീചന്ദ്ര് ക്രിപാലിനിയും 500 വോട്ടുകള്‍ക്ക് പിന്നിലാണ്.മിസോറാമില്‍ വിജയം എം.എന്‍.എഫിന്..മുഖ്യമന്ത്രി തോറ്റു.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോൺഗ്രസ് പതനം
ഐസോള്‍: മിസോറാം മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ലാല്‍ തന്‍വാല തോറ്റു. ചമ്പായി സൗത്തിലാണ് അദ്ദേഹം പരാജയപ്പെട്ടത്.മിസോറാം നാഷണല്‍ പ്രണ്ടിന്റെ ടി.ജെ ലാല്‍നുത്‌ലുന്‍ഗയാണ് ഇവിടെ വിജയിച്ചത്.രണ്ട് സീറ്റുകളില്‍ നിന്നായി ഇദ്ദേഹം ജനവധി തേടിയിരുന്നു. ചമ്പായ് സൗത്തിലും സെര്‍ച്ചിപ്പിലുമായിരുന്നു അദ്ദേഹം മത്സരിച്ചത്. സെര്‍ച്ചിപ്പില്‍ അദ്ദേഹം ഏറെ പിന്നിലാണ്. നേരത്തെ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ സെര്‍ച്ചിപ്പില്‍ നിന്നും 734 വോട്ടുകള്‍ക്കായിരുന്നു ഇദ്ദേഹം വിജയിച്ചത്.
1984 മുതല്‍ 1986 വരേയും 1989 മുതല്‍ 1998 വരേയും മുഖ്യമന്ത്രിയായത് ഇദ്ദേഹമായിരുന്നു. 2013 ലും ഇദ്ദേഹം തന്നെ മുഖ്യമന്ത്രിയായി. മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് 25 സീറ്റില്‍ മുന്നേറുകയാണ്. കോണ്‍ഗ്രസിന് അഞ്ച് സീറ്റാണ് ലഭിച്ചത്. ബി.ജെ.പിക്ക് ഇവിടെ ഒരു സീറ്റാണ് ലഭിച്ചത്. 7 സീറ്റുകളില്‍ സ്വതന്ത്രരാണ് മുന്നിട്ട് നില്‍ക്കുന്നത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോൺഗ്രസ് പതനം പൂര്‍ണം. 10 വര്‍ഷം ഭരിച്ച കോൺഗ്രസിന് പത്തിൽ താഴെ സീറ്റ് മാത്രമാണ് ലഭിച്ചത്. വന്‍ ഭൂരിപക്ഷത്തോടെയാണ് മിസോ നാഷണൽ ഫ്രണ്ട് അധികാരത്തിലേക്ക് എത്തുന്നത്. പത്ത് വർഷം നീണ്ട കോൺഗ്രസ് ഭരണം അവസാനിപ്പിയ്ക്കാൻ പ്രാദേശിക പാർട്ടികൾക്കാകുമോ എന്ന പരീക്ഷണമായിരുന്നു ഇത്തവണത്തെ മിസോറം തെരഞ്ഞെടുപ്പ്. കൊച്ചുസംസ്ഥാനമായ മിസോറമിൽ ഇത്തവണ ആകെ മത്സരിച്ചത് 209 സ്ഥാനാർഥികളാണ്.
ആകെ 40 സീറ്റുകളുള്ള മിസോറമിൽ കേവലഭൂരിപക്ഷത്തിനായി വേണ്ടത് 21 സീറ്റുകളാണ്. മിസോ നാഷണൽ ഫ്രണ്ടും കോൺഗ്രസും തമ്മിലാണ് ഇത്തവണ പ്രധാനമത്സരം നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി ലാൽ തൻഹാവ്‍ലയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന് മൃഗീയ ഭൂരിപക്ഷമായിരുന്നു ലഭിച്ചത്. 34 സീറ്റുകൾ കോൺഗ്രസിന് കിട്ടി. അന്ന് മിസോ നാഷണൽ ഫ്രണ്ടിന് അഞ്ച് സീറ്റ് മാത്രമാണ് കിട്ടിയത്. മിസോ പീപ്പിൾസ് കോൺഫറൻസിന് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നിരുന്നു.