കോഴിക്കോട്: ഐസിസിൽ ചേർന്ന അഞ്ച് മലയാളികൾ കൊല്ലപ്പെട്ടതായി ഇന്റലിജൻസ് ഏജൻസികൾ. ഇതോടെ ഐസിസിൽ ചേരാൻ പോയി കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി . കഴിഞ്ഞ നാലുമാസത്തിനിടെ ഐസിസിനു വേണ്ടി നടത്തിയ പോരാട്ടത്തിനിടെയാണ് മലയാളികൾ കൊല്ലപ്പെട്ടതെന്നാണ് വിവരം. ബഹ്റൈൻ ഗ്രൂപ്പ് എന്ന് പോലീസ് വിശേഷിപ്പിക്കുന്ന സംഘത്തിലുള്ളവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാലക്കാട് കഞ്ചിക്കോട്, മലപ്പുറം കൊണ്ടോട്ടി, വണ്ടൂർ, കണ്ണൂര്‍ ചാലാട്, കോഴിക്കോട് വടകര എന്നിവിടങ്ങളിൽ നിന്ന് ഐസിസിൽ ചേർന്നവരാണ് കൊല്ലപ്പെട്ടത്.
മലബാർ മേഖലയിൽ നിന്ന് ഐസിസിൽ ചേർന്ന അഞ്ച് മലയാളികളാണ് കഴിഞ്ഞ നാല് മാസത്തിനിടെ കൊല്ലപ്പെട്ടത്. ഇന്റലിജൻസ് ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഐസിസിൽ ചേർന്ന് കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം പത്തായി. ഐസിസിൽ ചേർന്ന പാലക്കാട് കഞ്ചിക്കോട് സ്വദേശി സിബി മരിച്ചതായി രണ്ട് ദിവസം മുമ്പ് കുടുംബാംഗങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ബഹറൈനിൽ ജോലി ചെയ്യുകയായിരുന്ന ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ വർഷം ജൂലൈയിൽ ഐസിസിൽ ചേർന്ന ഇസ എന്ന യഹിയയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് സൂചനകൾ.
കൊല്ലപ്പെട്ട മലയാളികളിൽ മറ്റൊരാൾ മലപ്പുറം വണ്ടൂർ സ്വദേശി മുഹാദിസ് ആണ്. ഒരുമാസം മുമ്പ് ബഹറൈനിൽ ജോലി ചെയ്യുകയായിരുന്ന മുഹാദിസിന്റെ സഹോദരൻ മനാഫ് നാട്ടിലെത്തിയപ്പോഴായിരുന്നു മുഹാദിസിന്റെ മരണ വിവരം അറിയിച്ചത്. സൈനിക നടപടിക്കിടെ കഴിഞ്ഞ ഫെബ്രുവരിയിൽ അലെപ്പോയിൽ നടന്ന സൈനിക നടപടിക്കിടെയാണ് മുഹാദിസ് കൊല്ലപ്പെട്ടതെന്നാണ് സൂചനകൾ. വണ്ടൂർ സ്വദേശികളായിരുന്ന ഇയാളുടെ കുടുംബം അഞ്ച് വർഷം മുമ്പാണ് വാണിയമ്പലത്തേക്ക് താമസം മാറ്റിയത്. അതിനാൽ ഇവരെ കുറിച്ച് വാണിയമ്പലത്തുള്ളവർക്ക് കൂടുതൽ വിവരങ്ങൾ അറിയില്ല.
കൊല്ലപ്പെട്ട മറ്റുള്ളവർ കണ്ണൂരിലെ ചേലാട് സ്വദേശി, കോഴിക്കോട് വടകര സ്വദേശി, മലപ്പുറം കൊണ്ടോട്ടി സ്വദേശി എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇവരെല്ലാവരും തന്നെ സിറിയയിൽ വച്ചാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഹഫീസുദീൻ, മുർഷിദ്, പടന്ന സ്വദേശി യഹിയ, ഷജീർ മംഗലശേരി അബ്ദുള്ള എന്നിവര്‍ രണ്ട് മാസം മുമ്പാണ് കൊല്ലപ്പെട്ടത്. പാലക്കാട് സ്വദേശി അബു താഹിർ എന്നയാൾ ഐസിസിന്റെ വിങായ ജബാഹത് – അൽ-നുസ്ര എന്ന സംഘടനയിലാണ് ചേർന്നത്. രണ്ട് മാസം മുമ്പാണ് ഇയാൾ കൊല്ലപ്പെട്ടത്.
ബഹ്റൈൻ ഗ്രൂപ്പ് കേരളത്തിൽ നിന്ന് ഐസ്സിൽ ചേർന്ന മലയാളികൾ ബഹ്റൈൻ ഗ്രൂപ്പ് എന്ന പേരിലാണ് പോലീസ് സർക്കിളിൽ അറിയപ്പെടുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിറിയൻ ഗ്രൂപ്പും അഫ്ഗാൻ ഗ്രൂപ്പും സിറിയയിലെ ഐസിസിൽ ചേരുന്നവർ മുൻ നിര പോരാളികളാണ്. ഇവർ പോരാട്ടത്തിനായി നേരിട്ട് ഇറങ്ങുന്നവരാണ്. എന്നാൽ അഫ്ഗാൻ സംഘം ഐസിസിന്റെ ആശയങ്ങൾ പ്രചരിപ്പിച്ച് ഐസിസിലേക്ക് ആലുകളെ ആകർഷിക്കുന്നവരാണ്.