പാശ്ചാത്യ സംഗീതം കേട്ടതിന് 15 കാരന്റെ തലയറുത്തു;ഐസീസ് ഭീകരത വീണ്ടും.

മൊസൂള്‍: ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കുമെന്നതാണ് ഐസിസിന്റെ പ്രഖ്യാപിത നയം. ഈ ആശയത്തോട് പൊരുത്തപ്പെടുന്നവര്‍ നിരവധിയാണ് താനും. ഇങ്ങനെ ഖിലാഫത്ത് സ്വപ്‌നം കാണുന്നവര്‍ ലോകത്തെ ഏറ്റവും വലിയ തീവ്രവാദത്തെ അനുകൂലിക്കുകയാണെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കഴുത്തറക്കുന്ന ഐസിസ് തീവ്രവാദത്തിന്റെ ഒടുവിലെ എപ്പിസോഡ് ഏവരെയും ഭീതിപ്പെടുത്തുന്നതാണ്. പാശ്ചാത്യ സംഗീതം കേട്ടതിന് പതിനഞ്ചുകാരനെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ തലയറുത്തുകൊന്നുവെന്നതാണ് പുറത്തുവരുന്ന വാര്‍ത്ത.
പിതാവിന്റെ കടയില്‍ സിഡി പ്ലെയറിലൂടെ പാശ്ചാത്യ സംഗീതം കേട്ടുകൊണ്ടിരുന്ന പതിനഞ്ചുകാരനെ ഭീകരര്‍ മര്‍ദ്ദിക്കുകയും അതിനുശേഷം പരസ്യമായി തലയറുത്തുകൊല്ലുകയുമായിരുന്നു. അഹ്യാം ഹുസൈനാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരസ്യമായി പൊതുജനസമക്ഷം കഴുത്തുറത്താണ് കൗമാരക്കാരനെ കൊലപ്പെടുത്തിയത്.

പിതാവിന്റെ കടയിലിരുന്ന് സിഡി പ്ലെയറിലൂടെ എന്തോ കേള്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടയുടന്‍ അഹ്യാം ഹുസൈന്‍ എന്ന കുട്ടിയെ ഐഎസ് മര്‍ദിക്കുകയും പ്രാദേശിക ശരിയത്ത് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. കോടതി ഹുസൈന് വധശിക്ഷ വിധിച്ചു. തുടര്‍ന്ന് പൊതുജനങ്ങളുടെ മുന്നില്‍ വച്ച് കുട്ടിയുടെ തലയറുത്തുകൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കുടുംബത്തിന് കൈമാറി. ഐഎസിന്റെ ഈ പ്രവര്‍ത്തി ജനങ്ങളുടെ ഇടയില്‍ വലിയ പ്രതിഷേധത്തിനാണ് വഴിതെളിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യഭിചാരക്കുറ്റം ആരോപിച്ച് ഒരു യുവതിയെ ഐഎസ് കല്ലെറിഞ്ഞു കൊലപ്പെടുത്തിയിരുന്നു. ഐസിസ് നടത്തിയ റെയ്ഡില്‍ പിടികൂടിയെ യുവതിയെ കൊലപ്പെടുത്തുന്നത് കാണുന്നതിന് നിരവധിപ്പേരാണ് അവിടെ തടിച്ചുകൂടിയിരുന്നത്.

Top