കോടതി വെറുതെവിട്ടിട്ടും നാട്ടിലേക്ക് വരാന്‍ കഴിയാതെ ജിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ്; പാസ്‌പോര്‍ട്ട് ഇനിയും മടക്കി നല്‍കിയില്ല

jikku

കൊച്ചി: ഒമാന്‍ കോടതി വെറുതെവിട്ടിട്ടും മരിച്ച ജിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് ജിന്‍സന്‍ തോമസിന് നാട്ടിലേക്ക് വരാനായില്ല. ജിന്‍സന് പാസ്‌പോര്‍ട്ട് മടക്കി നല്‍കിയില്ല. ജിക്കുവിന്റെ കൊലക്കേസ് തെളിയുന്നതുവരെ ഭര്‍ത്താവ് ജിന്‍സന് കഷ്ടകാലം എന്നു തന്നെ പറയാം.

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലിന് ശേഷം സംഭവം നടന്ന് നാല് മാസത്തിന് ശേഷമാണ് പൊലീസ് ലിന്‍സണെ ഒമാന്‍ പൊലീസ് മോചിപ്പിച്ചത്. ഉടനെയൊന്നും ലിന്‍സണിന് നാട്ടിലേക്ക് മടങ്ങാനാവില്ല. ചിക്കുവിന്റെ കൊലയാളിയെ കണ്ടെത്തുന്നതുവരെ ലിന്‍സണിന്റെ ഓരോ ചലനവും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. എങ്കിലും ലിന്‍സണ്‍ ജയില്‍ മോചിതനായതിന്റെ ആശ്വാസത്തിലാണ് ഭാര്യാ പിതാവ് റോബര്‍ട്ട് അടക്കമുള്ളവര്‍. ചിക്കുവിന്റെ കുടുംബവും ലിന്‍സണിന്റെ കുടുംബവും യോജിച്ചാണ് മോചനത്തിനായി പോരാട്ടം നടത്തിയത്. അതുകൊണ്ട് മാത്രമാണ് ലിന്‍സണിന്റെ മോചനം സാധ്യമായത്.

chikku_robert_murder_case_salala_oman

ചിക്കുവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ കഴിയാതെ പൊലീസ് കസ്റ്റഡിയിലായിരുന്നു ലിന്‍സണ്‍. കേസില്‍ ഇതുവരെയും പ്രതികളെ കണ്ടെത്താന്‍ ഒമാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ലിന്‍സണ്‍ നിരപരാധിയെന്ന് ബോധ്യപ്പെട്ടാണ് പൊലീസ് നടപടി. അപ്പോഴും പാസ്പോര്‍ട്ട് നല്‍കാന്‍ ഒമാന്‍ പൊലീസ് തയ്യാറായിട്ടില്ല. പൊലീസ് കസ്റ്റഡിയിലുള്ള പാസ്പോര്‍ട്ട് ലഭിച്ചാലുടന്‍ നാട്ടിലേക്ക് പോകാനാണ് ലിന്‍സണ്‍ ആഗ്രഹിക്കുന്നത്. ഒമാനിലുള്ള സഹോദരനൊപ്പമാണ് ലിന്‍സണ്‍ ഇപ്പോള്‍. കൊലപാതകവുമായി ബന്ധപ്പെട്ട് നാലായിരത്തോളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രതിയെക്കുറിച്ചോ കൊലപാതകത്തിലേക്ക് നയിച്ച കാര്യത്തെക്കുറിച്ച് യാതൊരു സൂചനയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമായില്ല. ചിക്കു കൊല്ലപ്പെട്ട ദിവസം തന്നെ ചോദ്യം ചെയ്യുന്നതിനായി ലിന്‍സനെ പൊലീസ് കസ്റ്റഡിലെടുത്തിരുന്നു. സംഭവത്തില്‍ ലിന്‍സണിന് ബന്ധമില്ലെന്ന് വ്യക്തമാക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും ഒമാന്‍ പൊലീസ് കാര്യമായെടുത്തില്ല. മോചനത്തിന് ശേഷവും പാസ്പോര്‍ട്ട് നല്‍കാതെ പ്രതിസന്ധിയിലാക്കുകയാണ് അവര്‍.

ചിക്കുവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ ലിന്‍സണിന് കഴിഞ്ഞിരുന്നില്ല. ഇതോടെ പ്രശ്നത്തില്‍ കേരള സര്‍ക്കാര്‍ ഇടപെട്ടു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി നേരിട്ട് ആവശ്യപ്പെട്ടിട്ടും ഒന്നും നടന്നില്ല. നോമ്പ് കഴിയുമ്പോള്‍ മോചിപ്പിക്കുമെന്നും ആശ്വാസം കണ്ടു. അതും അസ്ഥാനത്തായതോടെ ലിന്‍സണിന്റെ അച്ഛനും ചിക്കുവിന്റെ അച്ഛനും ഒരുമിച്ച് ഡല്‍ഹിയിലെത്തി. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ കാണാനാണ് എത്തിയത്. എന്നാല്‍ അസുഖം കാരണം സുഷമ്മയെ കാണാന്‍ കഴിഞ്ഞില്ല. അവര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് മന്ത്രിയുടെ സെക്രട്ടറിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. ന്യായം ബോധ്യപ്പെട്ട സുഷമ 25 ദിവസത്തിനകം ലിന്‍സണിനെ മോചിപ്പിക്കുമെന്ന് ഉറപ്പ് നല്‍കി. എന്നാല്‍ പതിനാറ് ദിവസം കൊണ്ട് ലിന്‍സണ്‍ പുറത്തുവന്നു. ഇക്കാര്യത്തില്‍ സുഷമയുടെ ഇടപെടലുകള്‍ക്ക് പ്രത്യേക നന്ദി പറയുകയാണ് ചിക്കുവിന്റെ അച്ഛന്‍ റോബര്‍ട്ട്. രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനും കൊടിക്കുന്നില്‍ സുരേഷ് എംപിയും നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തിയെന്നും റോബര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ജയില്‍ മോചിതനായ ശേഷം വീട്ടിലേക്ക് ലിന്‍സണ്‍ രണ്ട് തവണ വിളിച്ചിരുന്നു. കൂടുതലൊന്നും സംസാരിച്ചില്ല. മാനസിക ആഘാതം കാരണമല്ല. മറിച്ച് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണെന്നാണ് കരുതുന്നത്. പാസ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ ലിന്‍സണ്‍ നാട്ടിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു മറുനാടനോട് റോബര്‍ട്ടിന്റെ പ്രതികരണം. ലിന്‍സണ്‍ ജയില്‍ മോചിതനായതില്‍ ഏറെ സന്തോഷമുണ്ട്. സുഷമാ സ്വരാജിനോട് പ്രത്യേക നന്ദിയും. എല്ലാ വഴികളും അടഞ്ഞപ്പോഴാണ് വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടിയതെന്നും റോബര്‍ട്ട് വിശദീകരിക്കുന്നു. പാര്‍ഥനയുടെ ഫലമാണ് മോചനമെന്നും ദൈവത്തിന് നന്ദി പറയുന്നതായും ചിക്കുവിന്റെ മാതാപിതാക്കള്‍ കണ്ണീരോടെ പറഞ്ഞു.

ലിന്‍സന്റെ പിതാവ് തോമസ് ജോസഫ്, മാതാവ് ലിസമ്മ തോമസ്, സഹോദരങ്ങളായ ലിജോ തോമസ്, ലിബിന്‍ തോമസ് എന്നിവരും ദൈവത്തിന് നന്ദി പ്രകാശിപ്പിച്ചു. ടി.വി വാര്‍ത്തയിലൂടെയാണ് ലിസമ്മയും കുടുംബവും മകന്റെ ജയില്‍ മോചനം അറിയുന്നത്. തൊട്ടുപിന്നാലെ ലിന്‍സന്റെ ഫോണ്‍വിളിയുമെത്തി. ജയിലില്‍ ബുദ്ധിമുട്ടൊന്നുമുണ്ടായില്ലെന്നും പൊലീസിന്റെ ഭാഗത്തുനിന്നും പൂര്‍ണ സഹകരണമാണ് ലഭിച്ചതെന്നും ലിന്‍സണ്‍ മാതാവിനോട് പറഞ്ഞു. നാലുമാസമായി ലിന്‍സന്റെയും ചിക്കുവിന്റെയും കുടുംബം മാനസികമായി തകര്‍ന്ന നിലയിലായിരുന്നു.

തങ്ങളുടെ മകള്‍ നഷ്ടപ്പെട്ടെങ്കിലും ജീവനുതുല്യം സ്നേഹിച്ചിരുന്ന മരുമകന്‍ ലിന്‍സണ്‍ ഒമാന്‍ പൊലീസിന്റെ കസ്റ്റഡിയിലായതോടെ നാലുമാസത്തോളം തങ്ങള്‍ പ്രാര്‍ത്ഥനയുമായി കഴിയുകയായിരുന്നു. ചിക്കുവിനെപ്പോലെ തങ്ങളെയും സ്നേഹിച്ചിരുന്ന ലിന്‍സന് ഒരിക്കലും അത്തരത്തിലുള്ള കൃത്യം ചെയ്യാനാകില്ളെന്ന് തങ്ങള്‍ക്ക് ഉറപ്പായിരുന്നുവെന്ന് ചിക്കുവിന്റെ മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞ ഏപ്രില്‍ 20നാണ് സലാല ബദര്‍ അല്‍ സമാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് എറണാകുളം അങ്കമാലി കറുകുറ്റി അസീസി നഗര്‍ സ്വദേശി റോബര്‍ട്ടിന്റെ മകള്‍ ചിക്കുവിനെ (27) സലാലയിലെ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്തെിയത്. നൈറ്റ് ഡ്യൂട്ടിയായിരുന്ന ചിക്കു ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ ജീവനക്കാരനായ ലിന്‍സന്‍ അന്വേഷിച്ചത്തെിയപ്പോഴാണ് ചിക്കുവിനെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടത്തെിയത്. കാതുകള്‍ അറുത്തുമാറ്റിയ നിലയിലായിരുന്നു. സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. കൊല്ലപ്പെടുമ്പോള്‍ ചിക്കു ഗര്‍ഭിണിയുമായിരുന്നു. സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ലിന്‍സനെയും സമീപ ഫ്ളാറ്റില്‍ താമസിച്ചിരുന്ന പാക്കിസ്ഥാന്‍ സ്വദേശിയെയും തെളിവെടുപ്പിന് വിളിപ്പിച്ചത്. പാക്കിസ്ഥാന്‍ സ്വദേശിയെ വിട്ടയച്ചെങ്കിലും ലിന്‍സനെ കസ്റ്റഡിയില്‍ സൂക്ഷിക്കുകയായിരുന്നു. മെയ് ഒന്നിന് ചിക്കുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയപ്പോള്‍ ലിന്‍സന്‍ ഒപ്പം പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അനുമതി നല്‍കിയില്ല.

അങ്കമാലി കറുകുറ്റി അസീസിനഗര്‍ അയിരൂക്കാരന്‍ വീട്ടില്‍ റോബര്‍ട്ടിന്റെ മകളായ ചിക്കുവും ചിക്കു സ്റ്റാഫ് നഴ്സായി ജോലിചെയ്തിരുന്ന സലാല ബദര്‍ അല്‍സമ ആശുപത്രിയിലെ പി.ആര്‍.ഒകൂടിയായിരുന്ന ചെങ്ങനാശേരി സ്വദേശിയായ ലിന്‍സണ്‍ തോമസും തമ്മില്‍ പ്രണയവിവാഹമായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് രാത്രിയാണ് താമസിക്കുന്ന ഫ്ളാറ്റില്‍ ചിക്കു ദാരുണമായി കൊലചെയ്യപ്പെട്ടത്.

Top