മത്സ്യത്തൊഴിലാളികള്‍ക്ക് ഫ്‌ലാറ്റ് നല്‍കുന്നതില്‍ വംശീയ വിവേചനമെന്ന് ആരോപണം: ബീമാപളളിക്കാരെ പദ്ധതിയില്‍ നിന്നും മാറ്റി നിര്‍ത്തി

മോദി സര്‍ക്കാര്‍ തങ്ങളുടെ സ്വപ്‌ന പദ്ധതിയായി ഉയര്‍ത്തിക്കാണിക്കുന്ന സര്‍ദാര്‍ പല്ലഭായി പട്ടേലിന്റെ പ്രതിമ ഇന്ന് ഉത്ഘാടനം ചെയ്യുന്ന സമയത്ത് കേരളത്തില്‍ ഫ്‌ലാറ്റ് സമുച്ഛയം ഉത്ഘാടനം ചെയ്യുകയാണ് ഇടത് സര്‍ക്കാര്‍. പട്ടേല്‍ പ്രതിമയുടെ ജനവിരുദ്ധ നയങ്ങള്‍ ചര്‍ച്ചയാക്കുക എന്ന നിലയില്‍ ഫ്‌ലാറ്റ് ഉത്ഘാടനത്തിന്റെ പ്രചാരണവും ചില കേന്ദ്രങ്ങള്‍ നടത്തി. എന്നാല്‍ പിണറായി സര്‍ക്കാര്‍ നല്‍കുന്ന ഫ്‌ലാറ്റ് പദ്ധതിക്കെതിരെ വംശീയ വിവേചനം അടക്കമുള്ള ആരോപണങ്ങള്‍ ഉയരുകയാണ്.

ഈ വിഷയത്തെക്കുറിച്ച് ഫേസ്ബുക്കില്‍ ചര്‍ച്ചയാകുന്ന ഒരു പോസ്റ്റ് ഇങ്ങനെ:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പട്ടേലിന്റെ പ്രതിമയുടെ ജനവിരുദ്ധത തുറന്നുകാട്ടാന്‍ ഇന്ന് തിരുവനന്തപുരം മുട്ടത്തറയില്‍ മല്‍സ്യത്തൊഴിലാളികള്‍ക്കായി ഉദ്ഘാടനം ചെയ്യുന്ന ഫ്‌ലാറ്റ് പദ്ധതിയെ പലരും ഉയര്‍ത്തിക്കാണിക്കുന്നതായി കാണുന്നു.

3000 കോടിയുടെ പൊതു നഷ്ടത്തേക്കാളും ഒട്ടും കുറവല്ല ഒരു സമൂഹത്തോടുള്ള സെക്കുലര്‍ സര്‍ക്കാറിന്റെ ഹിംസ. ബീമാപള്ളി വാര്‍ഡില്‍ നിര്‍മിച്ച 192 പേര്‍ക്കുള്ള ഫ്‌ലാറ്റ് പദ്ധതിയില്‍ നിന്നും ബീമാപ്പള്ളിക്കാരെ പൂര്‍ണ്ണമായി ഒഴിവാക്കിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.

സ്ഥിരമായി കടലാക്രമണമുണ്ടാകുന്ന ബീമാപള്ളി, ചെറിയതുറ, വലിയതുറ പ്രദേശവാസികള്‍ക്കായാണ് വലിയ തുറയില്‍ സര്‍ക്കാര്‍ ഫ്‌ലാറ്റ് സമുച്ചയ നിര്‍മാണം തുടങ്ങിയത്. 2015ല്‍ ജില്ലാ കളക്ടര്‍ ഫിഷറീസ് വകുപ്പിന് സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ട് തുടങ്ങുന്നത് തന്നെ ബീമാപ്പള്ളിയില്‍ നിന്നായിരുന്നു.

എന്നാല്‍ ഫ്‌ലാറ്റ് പൂര്‍ത്തിയായപ്പോള്‍ ബീമാപ്പള്ളി നിവാസികള്‍ ഔട്ട്. ഒന്നിച്ചു താമസിക്കുന്നത് സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഒഴിവാക്കല്‍ നടപടി. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് ബീമാപ്പള്ളി നിവാസികള്‍ക്കായി പുതിയ പുനരധിവാസ പദ്ധതി സര്‍ക്കാര്‍ വേറെ പ്രഖ്യാപിച്ചത്. എന്നാല്‍ ആ പദ്ധതി എങ്ങുമെത്തിയില്ല. ജൂലൈയില്‍ ഫ്‌ലാറ്റ് നിര്‍മാണത്തിന് തറക്കല്ലിടുമെന്നായിരുന്നു ഫിഷറീസ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മയുടെ വാഗ്ദാനം. ഇതു വരെ സ്ഥലം പോലും കണ്ടെത്തിയിട്ടില്ല. ഈ വംശീയതയെ കാണാതെ പോവരുത്.

Top