കോഴിക്കോട്: കേരളത്തിൽ കലിതുള്ളി മഴ.മഴ കനത്തതോടെ സംസ്ഥാനത്തെ പന്ത്രണ്ടു ജില്ലകളിൽ റെഡ് അലർട്ട് നിർദേശം പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശൂർ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ വരെ അതിജാഗ്രത (ഓറഞ്ച് അലർട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്. കനത്തമഴയും കാറ്റും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സംസ്ഥാനത്തെ പിടിച്ചുലയ്ക്കുകയാണ്. നിര്‍ത്താതെ പെയ്യുന്ന പേമാരിക്കിടെ ഇന്ന് ഒന്‍പതുപേര്‍ മരിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 33 ഡാമുകള്‍ തുറന്നു. സംസ്ഥാനത്തെ പുഴകളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്.
മലപ്പുറത്ത് വീട് തകര്‍ന്ന് ദമ്പതികളും മകനും മൂന്നാറില്‍ ലോഡ്ജ് തകര്‍ന്ന് ഒരാളും മരിച്ചു. അഷ്ടമുടിക്കായലില്‍ വള്ളംമുങ്ങി കുരീപ്പുറ ലില്ലിഭവനം പീറ്റര്‍ മരിച്ചു. ആലപ്പുഴയില്‍ മീന്‍പിടുത്തബോട്ട് മുങ്ങി മൂന്നുപേരെ കാണാതായിട്ടുണ്ട്. തിരുവനന്തപുരം നാഗര്‍കോവില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തി. മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും ഇന്നും സംസ്ഥാനത്ത് പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 33 ഡാമുകളാണ് സംസ്ഥാനത്തുടനീളം തുറന്നിരിക്കുന്നത്. ചരിത്രത്തിലാദ്യമായിട്ടാണ് സംസ്ഥാനത്ത് 33 ഷട്ടറുകള്‍ ഒന്നിച്ച് തുറക്കേണ്ട അവസ്ഥ ഉണ്ടായിരിക്കുന്നത്. പെരിയാറും ചാലക്കുടിപ്പുഴയും പമ്പയും ഉള്‍പ്പെടെ ചെറുതും വലുതുമായ പുഴകളാണ് കവിഞ്ഞൊഴുകുന്നത്.
ചരിത്രത്തിലാദ്യമായി മുല്ലപ്പെരിയാര്‍ അണക്കെട്ട്് പരമാവധി സംഭരണശേഷിയിലെത്തി. 142 അടിയായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. അതേസമയം ആശങ്ക ഉയര്‍ത്തി മുല്ലപ്പെരിയാറില്‍ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടി പിന്നിട്ടു. 13 സ്പില്‍വേ ഷട്ടറുകളിലൂടെ ജലം ഒഴുക്കിയിട്ടും ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. 11500 ഘനയടി വെള്ളം തുറന്നുവിട്ടു തുടങ്ങി. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വൃഷ്ട്പ്രദേശത്ത് ശക്തമായ മഴ തുടരുന്നതും നീരൊഴൊക്ക് വന്‍തോതില്‍ വര്‍ദ്ധിച്ചതുമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പെട്ടെന്ന് ഉയരാന്‍ കാരണം. 4450 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് ഒഴുക്കിയിരുന്നത്.
രാവിലെ സെക്കന്റില്‍ 2800 ഘനയടി വെള്ളം ഒഴുകിവന്നിരുന്നത്. പിന്നീട്18000 ഘനയടിയായി കുറഞ്ഞിരുന്നു. 13 സ്പില്‍വേ ഷട്ടറുകളിലൂടെ സെക്കന്റില്‍ 1000 ഘനയടി വെള്ളം ഒഴുക്കിവിടുകയായിരുന്നു. ഷട്ടറുകള്‍ മൂന്ന് മീറ്ററിലധികമാണ് ഉയര്‍ത്തിത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പിനെയും ബാധിക്കും.1986ല്‍ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയായി കോടതി നിജപ്പെടുത്തിയിരുന്നു. എന്നാല്‍ 2014ല്‍ തമിഴ്‌നാടിന്റെ ആവശ്യപ്രകാരം ഇത് 142 അടിയായി ഉയര്‍ത്താന്‍ കോടതി ഉത്തരവിട്ടു. 152 അടിയാക്കണമെന്നാണ് ഇപ്പോള്‍ തമിഴ്‌നാടിന്റെ ആവശ്യം.പെരിയാറും ചാലക്കുടിപ്പുഴയും പമ്പയും ഉള്‍പ്പെടെ ചെറുതും വലുതുമായ പുഴകളാണ് കവിഞ്ഞൊഴുകുന്നത്. മലപ്പുറത്ത് വീട് തകര്‍ന്ന് ദമ്പതികളും മകനും മൂന്നാറില്‍ ലോഡ്ജ് തകര്‍ന്ന് ഒരാളും മരിച്ചു. അഷ്ടമുടിക്കായലിൽ വള്ളംമുങ്ങി കുരീപ്പുറ ലില്ലിഭവനം പീറ്റർ മരിച്ചു. ആലപ്പുഴയില്‍ മീന്‍പിടുത്തബോട്ട് മുങ്ങി മൂന്നുപേരെ കാണാതായിട്ടുണ്ട്. തിരുവനന്തപുരം–നാഗര്‍കോവില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തി. ഇരണിയല്‍–കുഴിത്തുറ ഭാഗത്ത് ട്രാക്കില്‍ മണ്ണിടിഞ്ഞു.