നെഞ്ചുതകരുന്ന കാഴ്ച്ച !..മണ്ണുവന്ന് പൊതിഞ്ഞിട്ടും ഒന്നരവയസ്സുകാരനെ നെഞ്ചോടുചേര്‍ത്തു പിടിച്ച് അമ്മയുടെ ശരീരം

മലപ്പുറം :നിച്ച് പിളരുന്ന കാഴ്ച്ചയായിരുന്നു ഇന്ന് കോട്ടക്കുന്നിൽ കണ്ടത് .കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്ന് കാണാതായവര്‍ക്കായുള്ള തിരച്ചിലിനിടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാക്ഷിയാകേണ്ടിവന്നത് നെഞ്ചു പിളരുന്ന രംഗങ്ങള്‍ക്കാണ്. അമ്മയുടെ നെഞ്ചോടുചേര്‍ന്ന് കിടന്ന അവസ്ഥയിലായില്‍ ഒന്നരവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത് രക്ഷാ പ്രവര്‍ത്തകരുടെ ശ്വാസം നിലപ്പിക്കുന്ന കാഴ്ചയായി.

കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് ശരത്, ഭാര്യ ഗീതു, ഒന്നരവയസ്സുകാരന്‍ ധ്രുവ് എന്നിവരെ കാണാതായത്. ഗീതുവിന്റെ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു പൊലീസ് ആദ്യം അറിയിച്ചത്. എന്നാല്‍ പുറത്തെടുത്തപ്പോഴാണ് ഗീതുവിന്റെ നെഞ്ചോടുചേര്‍ന്നിരിക്കുന്ന ധ്രുവിനെയും കണ്ടത്. ശരതിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

മഴ ശമിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് കാര്യമായ വെല്ലുവിളികളില്ല. കഴിഞ്ഞ ദിവസം കോട്ടക്കുന്നില്‍ മണ്ണിടിയുന്നതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Top