സംഘടനയേയും,ഫണ്ട് ശേഖരണത്തെയും കുറിച്ച് വിശദമായ അന്വേഷണം വേണം.ഒ രാജ​ഗോപാൽ ആഷിഖിനും റിമക്കുമെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി

കൊച്ചി : കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പ്രളയ ദുരിതാശ്വാസത്തിന് എന്ന പേരിൽ സംഗീതനിശ നടത്തി പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാത്തത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒ രാജഗോപാൽ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി.

കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും , സംഘടനയേയും ,ഫണ്ട് ശേഖരണത്തെ കുറിച്ചും വിശദമായി അന്വേഷിക്കണമെന്നും ഒ രാജഗോപാൽ എംഎൽഎ പരാതിയിൽ പറയുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രളയ ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എന്നു പറഞ്ഞു നടത്തിയ പരിപാടിയില്‍ നിന്ന് വന്‍ തുക ശേഖരിച്ചിട്ടുണ്ടെന്നാണ് ഇവര്‍ക്കെതിരെ ഉയരുന്ന ആരോപണം. എന്നാല്‍ ഇതില്‍ നിന്ന് ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടച്ചില്ല എന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.

പരിപാടിയുടെ മുഖ്യ സംഘാടകരായ ആഷിക്ക് അബുവും ഷഹബാസ് അമാനും ഇതുസംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയാണെന്ന ആക്ഷേപവുമുണ്ട്. കൊച്ചി മ്യൂസിക്ക് ഫൗണ്ടേഷന്റെ സഹകരണത്തോടെ ”കരുണ ‘ ദുരിതാശ്വാസ ഫണ്ടിങ്ങ് പരിപാടി നടത്തിയത് ഇക്കഴിഞ്ഞ നവംബര്‍ ഒന്നിനായിരുന്നു. 500,2000 എന്നീ നിരക്കിലായിരുന്നു ടിക്കറ്റും വിതരണം ചെയ്തത്. പരിപാടിയില്‍ പങ്കെടുത്ത കലാകാരന്‍മാര്‍ ഫീസ് ഇടാക്കാതെ സൗജന്യമായാണ് പരിപാടി അവതരിപ്പിച്ചിരുന്നത്.

പരിപാടിയ്ക്ക് കാണികള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയായിരുന്നു. പരിപാടി നടത്തിയ സ്ഥലവും,ശബ്ദവും വെളിച്ചവും ഓര്‍ക്കസ്ട്രയും സൗജന്യമായാണ് സംഘാടകര്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ഫണ്ട് നല്‍കാത്തത് സംബന്ധിച്ച ചോദ്യത്തിന് വരുമാനത്തേക്കാള്‍ ചിലവ് കൂടി എന്ന മറുപടിയാണ് ലഭിച്ചതെന്നും സൂചനയുണ്ട്.

Top