ഇന്ന് രാത്രിയില്‍ രക്ഷിച്ചില്ലെങ്കിൽ ചെങ്ങന്നൂരില്‍ 50000 പേര്‍ മരിക്കും!!!..സഹായിക്കൂ, ഇല്ലെങ്കിൽ നാട്ടുകാർ മരിച്ചുപോകുമെന്ന് വിലപിച്ച് എംഎല്‍എ സജി ചെറിയാന്‍

ചെങ്ങന്നൂര്‍: സഹായം ലഭിച്ചില്ലെങ്കില്‍ ഇന്ന് രാത്രിയില്‍ ചെങ്ങന്നൂരില്‍ അമ്പതിനായിരം പേര്‍ മരിക്കുമെന്ന് എംഎല്‍എ സജി ചെറിയാന്‍. അതിഭീതിതമായ സ്ഥിതിയാണ് ഇവിടെ. ഒരു ഹെലികോപ്ടര്‍ എങ്കിലും ഉടന്‍ സഹായത്തിനെത്തിച്ചേ മതിയാകൂ. അല്ലെങ്കില്‍ ആളുകള്‍ ഇവിടെ മരിച്ചു വീഴും.നേവിയോട് ഏറെ വട്ടമായി ഹെലികോപ്ടറിന് വേണ്ടി അപേക്ഷിക്കുകയാണെന്നും സജി ചെറിയാന്‍ പറയുന്നു. നേവിയോട് ഒരു ഹെലികോപ്ടറെങ്കിലും അയ്ക്കാന്‍ നിങ്ങള്‍ പറയണം. ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥാണ്. നിലയില്ലാതെ എല്ലാവരും മുങ്ങിത്താഴുകയാണ്. ഒരു മനുഷ്യന്‍ പോലും സഹായത്തിനെത്തുന്നില്ല.

 

saji cherian=fb

മരിച്ച് വീണവരുടെ മൃതദേഹം പോലും എടുക്കാന്‍ ആകുന്നില്ല. എയര്‍ ലിഫ്റ്റിംഗ് മാത്രമാണ് ഏക വഴി. അതിനായി എങ്ങനെയെങ്കിലും ഹെലികോപ്ടര്‍ എത്തിക്കാന്‍ സഹായിക്കൂ എന്ന് പറഞ്ഞ് ഏഷ്യനെറ്റ് ന്യൂസ് അവറില്‍ കരഞ്ഞ് യാചിക്കുകയായിരുന്നു സജി ചെറിയാന്‍. ചെങ്ങന്നൂരില്‍ അമ്പതിനായിരത്തോളം പേര്‍ അപകടക്കെണിയിലാണെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ, പ്രളയക്കെടുതി മൂലം രൂപപ്പെട്ട സവിശേഷ സാഹചര്യം ഗുരുതരമായി തുടരുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഏറ്റവും പ്രതിസന്ധി. ആയിരക്കണക്കിനാളുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിൽ ശനിയാഴ്ചയും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. അതിനടുത്ത ദിവസം എല്ലാ ജില്ലകളിലും മഴ ദുർബലമാകുമെന്നാണു വിലയിരുത്തൽ. കാസർകോട്, തിരുവനന്തപുരം ജില്ലകളൊഴികെ 12 ജില്ലകളിലും അതീവ ജാഗ്രതാനിർദേശം (റെഡ് അലർട്ട്) തുടരും.

Top