ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച സാലറി ചലഞ്ച് സര്‍ക്കാരിന് തന്നെ പണിയാകുന്നു. സാലറി സര്‍ക്കാരിന് നല്‍കാന്‍ തയ്യാറാകുന്നവരും തയ്യാറാകാത്തവരും തമ്മിലുള്ള കലഹം മൂര്‍ച്ഛിക്കുകയാണ്. രണ്ട് തട്ടിലായ ഉദ്യോഗസ്ഥര്‍ തമ്മില്‍ കയ്യാങ്കളി വരെ എത്തി കാര്യങ്ങള്‍. രണ്ടു ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്തു മാത്രം റജിസ്റ്റര്‍ ചെയ്തത് ഇത്തരത്തിലെ മൂന്നുകേസുകളാണ്.
തലസ്ഥാനത്തെ തൊഴില്‍ഭവനിലെ കഴിഞ്ഞ ദിവസത്തെ കാഴ്ചയാണിത്. ഒരേ ഓഫീസില് ജോലി ചെയ്യുന്നവര് പരസ്പരം പോര്‍ വിളിച്ച് കയ്യാങ്കളിക്ക് കോപ്പുകൂട്ടുന്നു. എന്‍.ജി.ഓ യൂണിയനും എന്‍.ജി.ഒ അസോസിയേഷനും സാലറി ചലഞ്ചിന്റെ പേരില് ഏറ്റുമുട്ടിയപ്പോള്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ചാലഞ്ച് പൊലീസ് ഏറ്റെടുക്കേണ്ടിവുന്നു
തൊഴില്‍ ഭവനില്‍ കഷ്ടിച്ച് സംഘര്‍ഷം ഒഴിവായെങ്കില്‍ പി.എസ്.സി ഓഫീസില്‍ അടിപൊട്ടി. ബി.ജെ.പി അനുകൂല സംഘടനയും ഇടത് അനുകൂലയൂണിയനുമാണ് ഓഫീസിനുള്ളില്‍ തമ്മില്‍ത്തല്ലിയത്. പി.എസ്.സി ഓഫീസിലെ ബി.എം.എസ് യൂണിയന്‍ അംഗങ്ങളായ മുപ്പത് പേരും ശമ്പളം തരില്ലെന്ന നിലപാട് എടുത്തതിന്റെ പേരില്‍ വളഞ്ഞിട്ട് തല്ലിയെന്നാണ് പരാതി.
ബി.എം.എസുകാര്‍ തല്ലിയെന്ന പേരില്‍ ഇടത് അനുകൂലയൂണിയന്‍കാരും പരാതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ സംഘര്‍ഷകേന്ദ്രമാകുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനമാണ് താളംതെറ്റുന്നത്. അതിന്റെ ദുരിതഫലം അനുഭവിക്കുന്നത് സഹായത്തിനായി കാത്തിരിക്കുന്ന പ്രളയബാധിതരും
സാലറി ചലഞ്ച് ഏറ്റെടുക്കാത്ത ഉദ്യോഗസ്ഥരെ തേജോവധം ചെയ്യാനും ആഹ്വാനങ്ങള്‍ ഉണ്ടാകുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ പ്രവഹിക്കുകയാണ്. വേതനം സര്‍്കകാരിന് നല്‍കാത്തവരുടെ ചിത്രങ്ങള്‍ പോസ്റ്ററടിച്ച് ഉട്ടിക്കണമെന്നാണ് ഇടത് അനുകൂല പ്രൊഫൈലുകള്‍ ആവശ്യപ്പെടുന്നത്.