പൂവിന്റെ മണമേറ്റ് ആഷ്‌ലി സാമുവേല്‍ ഡല്‍ഹിയില്‍ നിര്യാതയായി

ന്യൂഡല്‍ഹി: പൂവിന്റെ മണമേറ്റുള്ള അലര്‍ജിമൂലം മലയാളി പെണ്‍കുട്ടി മരിച്ചു.അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ മാക്കാംകുന്ന് അഴൂര്‍ ഒഴിമണ്ണില്‍ ബെഞ്ചമിന്‍ സാമുവലിന്റെ മകള്‍ ആഷ്‌ലി(16)ആണ് മരിച്ചത്.സേവനപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരാഴ്ച മുമ്പ് ഇന്ത്യയിലെത്തിയ ആഷ്‌ലിക്ക്, കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് പോകുംവഴി റോഡിന്റെ വശത്ത് പൂത്തുനിന്നിരുന്ന ഗോതമ്പ്,മല്ലി പൂക്കളുടെ മണമേറ്റ് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അടുത്തെങ്ങും ആശുപത്രിയില്ലാതിരുന്നതിനാല്‍ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്താന്‍ വൈകിയതിനാല്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക അംഗവും, പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീണ്ട്രല്‍ അംഗവുമായ പത്തനംതിട്ട അഴൂര്‍ ഒഴുമണ്ണില്‍ ബഞ്ചമിന്‍ സാമുവേലിന്റെയും മിനി സാമുവേലിന്റെയും മകള്‍ ആഷ്‌ലി സാമുവേല്‍ (16 ) ഏപ്രില്‍ 15 നു ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് നാലുമണിക്ക് ഡല്‍ഹിയില്‍ നിര്യാതയായത്. ബോസ്റ്റണ്‍ പയനിയര്‍ ചാര്‍ട്ടര്‍ സ്ക്കൂളിലെ 11 ക്ലാസ് വിദ്യാര്‍ഥിനിയായ ആഷ്‌ലി സ്ക്കൂളിലെ മറ്റു നാല് വിദ്യാര്‍ഥികളോടൊപ്പം ഇന്ത്യയിലേക്ക് മിഷന്‍ ട്രിപ്പിന് പോയതായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വലിയനോമ്പിലെ നാല്പതുദിവസം നോമ്പ് നോറ്റശേഷം ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയിലെ പെസഹാ പെരുന്നാളില്‍ സംബന്ധിച്ചു വിശുദ്ധ കുര്‍ബാനയും പെസഹാ അപ്പവും ഭക്ഷിച്ചു സ്വീകരിച്ചു മാതാപിതാക്കളോടും സണ്ടേസ്കൂള്‍ അധ്യാപകരോടും സുഹൃത്തുക്കളോടും യാത്രപറഞ്ഞ ആഷ്‌ലി രണ്ടു സ്‌കൂള്‍ അധ്യാപകരും മറ്റു നാല് സഹപാഠികളുമായി പാവപ്പെട്ട കുട്ടികള്‍ക്കുവേണ്ടി കരുതിവച്ച സമ്മാനപൊതികളുമായി കഴിഞ്ഞ വ്യഴാഴ്ചയാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്.

ഇന്ത്യയിലെ ഓര്‍ഫനേജുകള്‍ സന്ദര്‍ശിക്കുവാനായി പോയ ഈ ഏഴഗസംഘം, ശനിയാഴ്ച ഡല്‍ഹിയില്‍ നിന്നും ആഗ്രയിലേക്കുള്ള യാത്രാമധ്യേയാണ് ആഷ്‌ലിക്കു ഈ ദാരുണമായ അന്ത്യം സംഭവിച്ചത്. മൃതശരീരം ഇന്ന് ഉച്ചക്ക് ബോസ്റ്റണില്‍ എത്തിക്കും . ഏപ്രില്‍ 20 വ്യഴാഴ്ച വൈകിട്ട് അഞ്ചുമണിമുതല്‍ എട്ടുമണിവരെ ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍(St. Mary’s Indian Orthodox Church of Boston 65 Great Road, Maynard, MA 01754)പൊതുദര്ശനത്തിനായി കൊണ്ടുവരും. സംസ്കാരശുശ്രൂഷകള്‍ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ആരംഭിക്കും.കൂടുതൽ വിവരങ്ങൾക്ക്

Suja Philipose ( Secretary)
St. Mary’s Indian Orthodox Church of Boston
65 Great Road, Maynard, MA 01754
Cell phone# 7812442530

Top