തായ്‌ലന്‍ഡില്‍ 12അംഗ ഫുട്‌ബോള്‍ ടീം ഗുഹയില്‍ കുടുങ്ങിയിട്ട് രണ്ട് നാള്‍; രക്ഷാ പ്രവര്‍ത്തനത്തിനുള്ള ശ്രമം തുടരുന്നു

ബാങ്കോക്ക്: വടക്കന്‍ തായ്‌ലന്‍ഡില്‍ 12അംഗ യുവ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ ഗുഹയില്‍ അകപ്പെട്ടു. രണ്ട് ദിവസം മുന്‍പാണ് ഫുട്‌ബോള്‍ പരിശീലനത്തിനു പോയ കുട്ടികളും കോച്ചും ഗുഹയില്‍ കുടുങ്ങിയത്. ശനിയാഴ്ച വൈകുന്നേരം ഫുട്‌ബോള്‍ പരിശീലനത്തിനു ശേഷമാണ് 11നും 16നും ഇടയില്‍ പ്രായമുള്ള 12 ആണ്‍കുട്ടികളും ഇവരുടെ കോച്ചും വടക്കന്‍ തായ്‌ലന്‍ഡിലെ ചിയാംഗ് റായിയിലെ താം ലുവാംഗ് നാംഗ് നോന്‍ ഗുഹയില്‍ എത്തിയത്. എന്നാല്‍ ഗുഹയില്‍ പ്രവേശിച്ചതോടെ ശക്തമായ മഴ പെയ്ത് ഗുഹാമുഖത്തിലൂടെ വെള്ളം ഇരച്ചുകയറിയെന്നും ഇവര്‍ ഇതിനകത്ത് കുടുങ്ങിയെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

കിലോമീറ്ററുകള്‍ ഉള്ളിലേക്ക് നീണ്ടുകിടക്കുന്ന ഗുഹ ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. ചെറിയൊരു തോട് മുറിച്ചുകടന്നുവേണം ഗുഹാമുഖത്തെത്താനെന്നും ശക്തമായ മഴ പെയ്താല്‍ ഗുഹക്കുള്ളിലേക്ക് പ്രവേശിക്കാനാകില്ലെന്നും ബാങ്കോക്ക് പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശനിയാഴ്ചമുതല്‍ കാണാതായ ഇവരെ തേടിയുള്ള തിരച്ചിലിനിടയിലാണ് ഗുഹക്ക് പുറത്ത് ഇവരുടെ സൈക്കിളുകളും സ്‌പോര്‍ട്‌സ് ഉപകരണങ്ങളും കണ്ടെത്തിയത്. വിദഗ്ധ സംഘം ഇന്നലെ ഗുഹക്കകത്തേക്ക് പ്രവേശിച്ചതായും തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായും തായ്‌ലന്‍ഡ് പ്രതിരോധ മന്ത്രി ജനറല്‍ പ്രാവിത് വോംഗുസ് വാന്‍ പറഞ്ഞു. ‘ഇനിയും മൂന്ന് കിലോമീറ്ററോളം ദൂരം പിന്നിട്ടാല്‍ മാത്രമാണ് ഈ സ്ഥലത്ത് എത്തുനാവുക. എന്നാല്‍ വെള്ളവും ചളിയും കാരണം അപകടകരമായ സാഹചര്യമാണ്. ശനിയാഴ്ച്ച മുതല്‍ ഒന്നും കഴിക്കാതിരുന്ന ഇവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിച്ച് നല്‍കിയിട്ടുണ്ട്’, അദ്ദേഹം വ്യക്തമാക്കി.

Top