കല്യാണപന്തലില്‍ നിന്ന് ഫുട്‌ബോള്‍ മൈതാനത്തേക്ക്; റിദ്‌വാനെ നേരില്‍ കാണണമെന്ന് കായിക മന്ത്രി

വീട്ടുകാരറിയാതിരിക്കാന്‍ കോളജില്‍ നിന്നു നേരിട്ടു ഗ്രൗണ്ടിലേക്കും കളികഴിഞ്ഞ് നേരെ കോളജിലേക്കും പോകുന്ന പതിവ് കല്യാണ ദിവസവും തുടര്‍ന്ന മലപ്പുറത്തുകാരന്‍ റിദ്‌വാനെ സമൂഹമാധ്യമങ്ങള്‍ നെഞ്ചോട് ചേര്‍ത്തു കഴിഞ്ഞു. ഇപ്പോഴിതാ റിദുവിനെ കാണാനുള്ള ആഗ്രഹവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ദേശീയ കായികമന്ത്രിയും ഒളിമ്പ്യനുമായ രാജ്യവര്‍ധന്‍ റാത്തോര്‍.

റിദുവിന്റെ ഫുട്‌ബോളിനോടുള്ള സമര്‍പ്പണം കണ്ട് അത്ഭുതപ്പെട്ടുവെന്നും കല്യാണദിവസം കളിക്കാന്‍ ഇറങ്ങിയ റിദുവിന്റെ ആത്മാര്‍ത്ഥയെ പ്രശംസിക്കുന്നുവെന്നും റാത്തോര് ട്വീറ്റ് ചെയ്തു. നേരിട്ട് കാണണമെന്ന ആഗ്രഹവും റാത്തോര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. വണ്ടൂര്‍ ഐലാശ്ശേരി സ്വദേശിയാണ് റിദ്‌വാന്‍. മത്സരം ജയിച്ച് രാത്രി വീട്ടില്‍ വന്നുകയറിയ പുയ്യാപ്ലയെ നവവധു സ്വീകരിച്ചത് മറ്റൊരു ചോദ്യത്തിലൂടെയാണ്. ‘മത്സരം പകലായിരുന്നെങ്കില്‍ ഇങ്ങള് കല്യാണത്തിനും വരൂല്ലായിരുന്നല്ലേ..’ മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ഭ്രമത്തിനു പുതിയ ഉദാഹരണമായി മാറുകയാണ് ഈയുവാവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു റിദ്‌വാനും ഒലവക്കോട് സ്വദേശിനി ഫായിദയും തമ്മിലുള്ള വിവാഹം. വണ്ടൂര്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആലുക്കാസ് തൃശൂരിനെതിരെയുള്ള സെമിഫൈനല്‍ മത്സരം അന്നു രാത്രി നടക്കുന്ന വിവരം റിദ്‌വാന്‍ അറിയുന്നതു വിവാഹ ദിനം രാവിലെയാണ്. സെമിഫൈനല്‍ മത്സരമാണ്, സ്വന്തം ഗ്രൗണ്ടിലാണ് കളി. കഴിഞ്ഞ ദിവസം നാട്ടിലെ മറ്റൊരു ടൂര്‍ണമെന്റില്‍ ഇതേ ടീമിനോടു തോറ്റതിന്റെ നിരാശയും നീറ്റലായി മനസ്സിലുണ്ട്. എന്തുവില കൊടുത്തും കളിക്കുമെന്നു തീരുമാനിച്ചത് ഈ കാരണങ്ങള്‍കൊണ്ടാണെന്നു റിദ്‌വാന്‍ പറയുന്നു.

Top