ന്യുഡൽഹി : ബിജെപിയില്‍ ചേര്‍ന്ന മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ഡല്‍ഹിയില്‍ മത്സരിച്ചേക്കും . ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയില്‍ നിന്നാണ് ഗംഭീര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ചടങ്ങില്‍ പങ്കെടുത്തു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയങ്ങളും കാഴ്ചപ്പാടുമാണ് തന്നെ ബിജെപി യിലേക്ക് ആകര്‍ഷിച്ചതെന്ന് അംഗത്വം സ്വീകരിച്ച ശേഷം ഗൗതം ഗംഭീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ മുതല്‍ ബിജെപിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുത്തിരുന്ന ഗംഭീര്‍ ഇപ്പോഴാണ് സജീവ രാഷ്ട്രീയത്തിലേക്കെത്തുന്നത്. പുല്‍വാമ ഭീകരാക്രമണവിഷയത്തില് സോഷ്യല്‍ മീഡിയയില്‍ പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരുന്നു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഗംഭീര്‍ മത്സരിച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്. ന്യൂഡല്‍ഹി ലോക്സഭാ സീറ്റിലേക്കാണ് ഗംഭീറിന്റെ പേര് പരിഗണിക്കുന്നത്.