ജി സുധാകരനെ വെട്ടത്തിനിരത്തി ! സുധാകരന് ഇനി സിപിഎമ്മില്‍ സ്ഥാനമില്ല! വീടിനടുത്തുള്ള ഏര്യാ സമ്മേളനത്തില്‍ ജി സുധാകരന് ക്ഷണമില്ല!.. മുന്‍മന്ത്രിയായ ജി സുധാകരനെ ഒഴിവാക്കിയത് പിണറായിയുടെ പിന്തുണയോടെ മന്ത്രി സജി ചെറിയാന്റെ ഗുഡനീക്കം !

അമ്പലപ്പുഴ:വീടിനടുത്ത നടക്കുന്ന അമ്പലപ്പുഴ ഏരിയാസമ്മേളനത്തിലേക്ക് ജി സുധാകരന് ക്ഷണമില്ല. ഉദ്ഘാടന സമ്മേളനത്തിലും ശനിയാഴ്ച്ച നടക്കുന്ന പൊതുസമ്മേളനത്തില്‍ നിന്നും ജി സുധാകരനെ ഒഴിവാക്കി. ഉദ്ഘാടന സമ്മേളനത്തിലും ശനിയാഴ്ച നടക്കുന്ന പൊതുസമ്മേളനത്തിലും ജി.സുധാകരന് ക്ഷണമില്ല. സുധാകരന്റെ വീടിനടുത്താണ് ഇത്തവണ പൊതുസമ്മേളന വേദി. 15 വര്‍ഷം അമ്പലപ്പുഴ മണ്ഡലത്തിലെ എംഎല്‍എയായിരുന്നു ജി.സുധാകരന്‍.

സിപിഎമ്മിന്റെ ആലപ്പുഴയിലെ യുവനേതാവ് ടി.ജെ.ആഞ്ചലോസിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത് കള്ളറിപ്പോര്‍ട്ട് ഉണ്ടാക്കിയാണെന്ന് ആരോപിച്ച് ജി.സുധാകരന്‍ രംഗത്തെത്തിയിരുന്നു. സിപിമ്മിലെ പ്രായപരിധി നിബന്ധനയ്ക്കെതിരെയും അദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു. പലഘട്ടങ്ങളില്‍ സുധാകരന്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഏരിയാ സമ്മേളനത്തില്‍ നിന്നും മുതിര്‍ന്ന നേതാവ് കൂടിയായ ജി സുധാകരനെ ഒഴിവാക്കിയത് ചര്‍ച്ചയായിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പലഘട്ടങ്ങളില്‍ സുധാകരന്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഏരിയാ സമ്മേളനത്തില്‍ നിന്നും മുതിർന്ന നേതാവ് കൂടിയായ ജി സുധാകരനെ ഒഴിവാക്കിയത് ചർച്ചയായിരിക്കുകയാണ്.

സമ്മേളന ദിവസങ്ങളില്‍ ജി സുധാകരന്‍ വീട്ടില്‍ തന്നെയുണ്ട്. നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാണ് ജി സുധാകരന്‍. തനിക്ക് പാര്‍ട്ടി പദവികളില്ലാത്തത് കൊണ്ടാവും തന്നെ ഒഴിവാക്കിയതെന്നും ക്ഷണിക്കാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും ജി സുധാകരന്‍ പ്രതികരിച്ചു. ജില്ലാ കമ്മറ്റിയില്‍ ക്ഷണിതാവായതു കൊണ്ട് തന്നെ വിളിക്കേണ്ടതാണ്. എന്നാല്‍ ഒഴിവാക്കുന്നു. അതായത് ഈ ജില്ലാ സമ്മേളനത്തോടെ ആ ക്ഷണിതാവ് പദവിയും സുധാകരന് നഷ്ടമാകും.

പിന്നെ വെറും പാര്‍ട്ടി മെമ്പര്‍ മാത്രമായി തുടരും. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാണ് നിലവില്‍ ആലപ്പുഴയിലെ സിപിഎം പ്രവര്‍ത്തനം. ജില്ലാ സെക്രട്ടറി നാസറിന് മുകളില്‍ സ്വാധീനം സജി ചെറിയാനുണ്ട്. സുധാകരന്റെ പിന്തുണയിലാണ് സജി ചെറിയാന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായത്. മന്ത്രിയാതോടെ സുധാകരനെ പൂര്‍ണ്ണമായും തള്ളി മുമ്പോട്ട് പോകുകയാണ് സജി ചെറിയാന്‍. തോമസ് ഐസകിന് പോലും ആലപ്പുഴയിലെ പാര്‍ട്ടിയില്‍ സ്വാധീനമില്ല. ഇതാണ് സുധാകരനെ സമ്മേളന വേദിയില്‍ നിന്ന് പോലും അകറ്റുന്നത്. മുഖ്യമന്ത്രിയുടെ മൗനാനുവാദവും ഇതിനുണ്ടെന്നാണ് സൂചന. ജി സുധാകരന് അപ്രഖ്യാപിത വിലക്ക് സിപിഎം ഏര്‍പ്പെടുത്തുന്നുവെന്ന് സാരം.

Top