ഫോര്‍ട്ട്കൊച്ചി കൂട്ടമാനഭംഗം; പൊലീസുകാരന്റെ മകനും പ്രതി . ദൃശ്യങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: ഫോര്‍ട്ട്കൊച്ചിയിലെ ഹോംസ്റ്റേയില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ പൊലീസുകാരന്റെ മകനും പ്രതി. ഒളിവിലുള്ള ഇയാള്‍ക്കു വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കി. സംഭവത്തില്‍ ഫോര്‍ട്ട്കൊച്ചി സ്റ്റേഷനിലെ പൊലീസുകാരനെ സ്ഥലം മാറ്റി.

ഹോംസ്റ്റേയില്‍ കൂട്ടുകാരനൊപ്പമെത്തിയ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. പ്രതികള്‍ മറ്റൊരു യുവതിയെ പീ‍ഡിപ്പിച്ചതായും കേസുണ്ട്. രണ്ടു കേസുകളിലുമായി ഏഴു പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടെയുള്ള യുവാവിനെ മുറിക്കു പുറത്താക്കിയായിരുന്നു യുവതിയെ പീഡിപ്പിച്ചത്. രണ്ടുമാസം മുന്‍പായിരുന്നു സംഭവം. മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമം നടത്തിയതായും ആക്ഷേപമുണ്ട്. അതേസമയം പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്നും ഇതിനു മുന്‍പും ഇവര്‍ പല പെണ്‍കുട്ടികളെ പീഡിപ്പിച്ചതിനു തെളിവുകള്‍ ലഭിച്ചു. ക്രിസ്‌റ്റി(18), അല്‍ത്താഫ്‌(20), ഇജാസ്‌(20), സജു(20), അപ്പു(20) എന്നിവരാണ്‌ പിടിയിലായത്‌. പീഡനത്തിന്‌ ശേഷം യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി യുവാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്‌.

പോലീസ് സംഭവം വിവരിക്കുന്നതിങ്ങനെ: രണ്ടര മാസം മുമ്പാണ് സംഭവം. ചേര്‍ത്തല എഴുപുന്ന സ്വദേശിയായ യുവാവും തണ്ണീര്‍മുക്കം സ്വദേശിനിയുമാണ് പീഡനത്തിനിരയായത്. ഫോര്‍ട്ട്‌കൊച്ചി സന്ദര്‍ശിക്കാനെത്തിയ ഇവര്‍ പട്ടാളം എന്ന സ്ഥലത്തെ ഗുഡ് ഷെപ്പേര്‍ഡ് ഹോം സ്റ്റേയില്‍ മുറിയെടുക്കുകയായിരുന്നു. ഹോം സ്റ്റേയിലെ ജീവനക്കാരനായ ക്രിസ്റ്റി തന്റെ നാല് സുഹുത്തുക്കളെ രാത്രി 10 മണിയോടുകൂടി ഹോം സ്റ്റേയില്‍ വിളിച്ചുവരുത്തി.
ഈ സമയം മുറിക്ക് പുറത്ത് നില്‍ക്കുകയായിരുന്ന പരാതിക്കാരനോട് പ്രതികളിലൊരാളായ ഇജാസ് ഭക്ഷണം വാങ്ങിത്തരാമെന്നു പറഞ്ഞ് സമീപിച്ചു. ഇതിന് പരാതിക്കാരന്‍ സമ്മതം നല്‍കി. ഭക്ഷണം വാങ്ങുന്നതിനായി പരാതിക്കാരന്റെ ഫോര്‍ഡ് ഫിയസ്റ്റ കാറുമായി ഇജാസ് പോയി.
ഉദ്ദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മറ്റ് നാല്‌പേര്‍ മുറിക്ക് തട്ടിവിളിച്ചു. കതക് തുറന്നയുടന്‍ നാല്‌പേരുംകൂടി മുറിയില്‍ക്കയറി പരാതിക്കാരനെ ഉന്തിത്തള്ളി പുറത്താക്കി. ഇതിനു ശേഷം യുവതിയെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിക്കുന്നതോടൊപ്പം അല്‍ത്താഫിന്റെ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
ഈ സമയം കാറുമായി പുറത്തുപോയ ഇജാസ് തിരികെയെത്തി കൂട്ടുകാര്‍ക്കൊപ്പം യുവതിയെ പീഡിപ്പിച്ചു. വെളുപ്പിന് അഞ്ച്വരെ പീഡനം തുടര്‍ന്നു. പീഡിപ്പിച്ചശേഷം യുവതിയുടെ കമ്മലും വളകളും മാലയും ഊരിയെടുത്തു. പുലര്‍ച്ചെ മാത്രമാണ് പരാതിക്കാരനായ യുവാവിനെ മുറിയിലേക്ക് പ്രവേശിപ്പിച്ചുള്ളൂ.
സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും പീഡനദൃശ്യങ്ങള്‍ യൂ ട്യൂബിലിട്ട് ഫേസ്ബുക്കിലും സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിക്കുമെന്നും യുവാക്കള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന്, യുവാക്കള്‍ കാറുമായി കടന്നുകളയുകയായിരുന്നു. കാര്‍ തിരികെ കൊടുക്കണമെങ്കില്‍ ഒരു ലക്ഷം രൂപ വേണമെന്ന് ഒരാഴ്ച കഴിഞ്ഞ് പ്രതികള്‍ ആവശ്യപ്പെട്ടു.
രണ്ടാഴ്ചയ്ക്കു ശേഷം ഇവരുടെ ഭീഷണിക്ക് വഴങ്ങി പരാതിക്കാരന്‍ ഒരു ലക്ഷം രൂപ കൊടുത്ത് കാര്‍ തിരികെ വാങ്ങി. പീഡനദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ അപ്ലോഡ് ചെയ്യുമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ കൂടി പ്രതികള്‍ ആവശ്യപ്പെട്ടു. ഇതിനിടെ, യുവാവ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. കമ്മിഷണറുടെ നിര്‍ദേശപ്രകാരം പണം നല്‍കാമെന്ന് പറഞ്ഞ് പ്രതികളെ ഷാേഡാ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വെണ്ടുരുത്തി പഴയ പാലത്തില്‍ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇവരില്‍ നിന്ന് നിരവധി മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തിട്ടുണ്ട്. ഈ മൊബൈല്‍ ഫോണുകളില്‍ നിരവധി യുവതികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുണ്ട്. മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ജി. വേണു, ഫോര്‍ട്ട്‌കൊച്ചി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്റ്റാലിന്‍ എന്നിവര്‍ കേസന്വേഷണത്തിന് നേതൃത്വം നല്‍കി. സബ് ഇന്‍സ്‌പെക്ടര്‍ നിത്യാനന്ദ പൈ, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉമ്മര്‍, വിശാല്‍, വേണു, സാനു, ഉണ്ണികൃഷ്ണന്‍, രഞ്ജിത്, ആന്റി ടെറന്‍സ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പീഡന ദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി യുവാവിന്റെയും യുവതിയുടെയും പക്കല്‍ നിന്നും ഒരു ലക്ഷം രൂപയും ആഭരണങ്ങളും കാറും ഇവര്‍ തട്ടിയെടുത്തിരുന്നു എന്നും പരാതിയുണ്ട്‌. പിടിയിലായ ക്രിസ്‌റ്റി യുവാവും യുവതിയും താമസിച്ച ഹോം സ്‌റ്റേയിലെ ജീവനക്കാരനായിരുന്നു.കൊച്ചി സിറ്റി പോലീസ്‌ കമ്മീഷ്‌ണര്‍ക്ക്‌ യുവാവ്‌ നല്‍കിയ പരാതിയിലാണ്‌ പ്രതികളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. യുവാവിന്‍റെ ഫോണില്‍ നിന്നും യുവാക്കളെ വെണ്ടുരുത്തിപാലത്തിലേക്ക്‌ വിളിച്ചുവരുത്തിയാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.

 

ഹാം സ്റ്റേയില്‍ നടന്ന ക്രൂരമായ പീഡനത്തെപ്പറ്റി ഓര്‍ക്കാന്‍പോലും ആഗ്രഹിക്കാത്തനിലയിലാണ് എഴുപുന്ന സ്വദേശിയായ യുവാവ്. സംഭവം നടന്ന് രണ്ടര മാസത്തിനു ശേഷമാണ് യുവാവ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കാനെത്തിയത്.പീഡനത്തിനിരയായ യുവതിയെക്കുറിച്ച് ഒരുവിവരവും പുറത്ത്പറയാന്‍ യുവാവ് ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ രണ്ടര മാസമായി അനുഭവിച്ച മാനസിക പീഡനത്തിനിടയില്‍ പലവട്ടം ആത്മഹത്യചെയ്യാന്‍ ഇയാള്‍ ചിന്തിച്ചു. മരണത്തിന് കീഴടങ്ങുന്നതിനു മുമ്പ് ഒരു അവസാന ശ്രമമെന്ന നിലയിലാണ് ഇയാള്‍ പോലീസിനെ സമീപിച്ചത്.
ഇത്തരത്തിലുള്ള സംഭവം ഉണ്ടായാല്‍ ഉടന്‍തന്നെ പോലീസിനെ അറിയിക്കണമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശ് പറഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്ന് എല്ലാത്തരം സഹായവും ഉണ്ടാവുമെന്നും പരാതിക്കാരെക്കുറിച്ചുള്ള കാര്യങ്ങള്‍ പൂര്‍ണ രഹസ്യമായി വയ്ക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

Top