മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള നിര്‍ണായകമായ കണ്ടെത്തല്‍ ;പ്രാചീന മനുഷ്യരുടേതെന്ന് കരുതുന്ന അസ്ഥികൂടങ്ങള്‍ കണ്ടെത്തി

മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള നിര്‍ണായകമായ കണ്ടെത്തലിലേക്ക് നയിച്ചേക്കാവുന്ന അസ്ഥികൂടങ്ങള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ദക്ഷിണാഫ്രിക്കയിലെ ഒരു ഗുഹയില്‍ നിന്ന് കണ്ടെത്തിയ 15 അസ്ഥികൂടങ്ങള്‍ ആദിമ മനുഷ്യന്റതാണെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ആദിമകാലത്തുണ്ടായിരുന്ന ഒരു മനുഷ്യകുലത്തില്‍ പെട്ടവരുടേതാണ് ഈ അസ്ഥികൂടങ്ങളെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.human fosils

2013 ല്‍ വിറ്റ്‌വാട്ടര്‍സാന്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ആദ്യം ഈ ഗുഹയില്‍ നിന്ന് എല്ലിന്‍ കഷണങ്ങള്‍ കണ്ടെത്തിയത്. പ്രാചീന മനുഷ്യരില്‍ പുതിയൊരു വര്‍ഗത്തിന്റെ അസ്ഥികൂടങ്ങളാണ് ലഭിച്ചിരിക്കുന്നതെന്ന് വിറ്റ്‌വാട്ടര്‍സാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷണ പ്രഫസര്‍ ലീ ബെര്‍ഗര്‍ പറഞ്ഞു. മനുഷ്യന്റെ ഉല്‍പ്പത്തിയെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ ഇത് നിര്‍ണായകമാകുമെന്ന് കരുതപ്പെടുന്നു.

കണ്ടെത്തിയ അവശിഷ്ടങ്ങളുടെ കൈകളും കൈക്കുഴയും കാലുകളും ആധുനിക മനുഷ്യരുടേതിന് സമാനമാണ്. എന്നാല്‍ മസ്തിഷ്‌കത്തിന്റെ വലുപ്പവും ശരീരത്തിന്റെ മേല്‍ഭാഗവും പ്രാചീന മനുഷ്യരുടേത് പോലെയാണ്. മസ്തിഷ്‌കത്തിന്റെ വലുപ്പം ഒരു ശരാശരി ഓറഞ്ചിന്റെ അത്രയേ വരൂ.15 പേരുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ജോഹന്നാസ്ബര്‍ഗിന് പുറത്ത് ആഴമേറിയ ഗുഹയില്‍ നിന്നാണ് ഇവ കിട്ടിയത്.

Top