ഉറങ്ങി എഴുന്നേറ്റാൽ വീടിന് മുന്നിൽ രക്ത തുള്ളികൾ; വയനാട്ടിലെ ഗ്രാമം ഭീതിയിൽ

നടവയൽ ചിറ്റാലൂർക്കുന്നിൽ ജനങ്ങൾ ഭീതിയിൽ. പ്രദേശത്തെ വീടുകളിൽ വ്യാപകമായി രക്തക്കറ കണ്ടതാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. സംഭവത്തിൽ പനമരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കഴിഞ്ഞയാഴ്ച മുതലാണ് വയനാട് ചിറ്റാലൂർക്കുന്നിലെ വീടുകളിൽ രക്തക്കറ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. പ്രദേശത്തെ ഒരു വീടിന്റെ തിണ്ണയിലും മുറ്റത്തും തൊഴുത്തിലുമാണ് ആദ്യം രക്തക്കറ കണ്ടത്. തുടർന്ന് വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പനമരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. ഈ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം മറ്റൊരു വീട്ടിലും രക്തം തളം കെട്ടി നിൽക്കുന്നത് കണ്ടത്. കഴിഞ്ഞാഴ്ചയാണ് പ്രദേശത്തെ വീടിന്റെ തിണ്ണയിലും മുറ്റത്തും രക്തതുള്ളികൾ കണ്ടത്. ഈ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേയാണ് കഴിഞ്ഞദിവസം മറ്റൊരു വീട്ടിലും സമാനനിലയിൽ രക്തക്കറ കണ്ടത്. നടവയൽ ചിറ്റാലൂർക്കുന്നിലെ ആൾപാർപ്പില്ലാത്ത വീട്ടിലാണ് കഴിഞ്ഞദിവസം വീണ്ടും രക്തക്കറ കണ്ടത്. ആൾപാർപ്പില്ലാത്ത വീടിന്റെ ചുമരിലും തിണ്ണയിലുമാണ് രക്തതുള്ളികൾ കണ്ടത്. വീടിന്റെ ജനൽ ചില്ലുകളും തകർത്ത നിലയിലാണ്. വീടുകളിൽ കണ്ട രക്ത തുള്ളികൾ മനുഷ്യരുടേതാണോ മൃഗങ്ങളുടേതാണോ എന്ന സംശയം ഇതുവരെ ദുരീകരിച്ചിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വീടുകളിൽ കണ്ട രക്ത തുള്ളികൾ രാസപരിശോധനയ്ക്ക് അയക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ജനങ്ങളിൽ ഭീതി ജനിപ്പിക്കാനായി ലഹരി മരുന്ന് വിൽപ്പനക്കാരുടെ തന്ത്രങ്ങളാണോ ഇതെന്നും നാട്ടുകാർക്ക് സംശയമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top