ലൈംഗികമായി പീഡിപ്പിച്ച് പള്ളിമേടയില്‍വെച്ച് കൊലപ്പെടുത്തിയ കേസ്; നാലു വൈദികരെ അറസ്റ്റ് ചെയ്തു

sofiya

പാലക്കാട്: പാലക്കാട് ചന്ദ്രഗിരിയിലുള്ള സെന്റിലാസ് ചര്‍ച്ച് ബംഗ്ലാവിലേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ നാലു വൈദികരെ കൂടി അറസ്റ്റ് ചെയ്തു.

പതിനേഴുകാരിയെ കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ കൊലപാതക വിവരം മറച്ചു വെച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ കോട്ടൂര്‍ ക്രൈസ്റ്റ് കിംഗ് ചര്‍ച്ചിലെ ഫാദര്‍ മെല്‍ക്യൂര്‍, ലോറന്‍സ്, മദലെ മുത്തു, മുന്‍ പുരോഹിതന്‍ കുളന്തരാജ്, എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്. സംഭവത്തില്‍ കോയമ്പത്തൂര്‍ രൂപതയിലെ ബിഷപ്പ് ഡോതോമസ് അക്വിനോര്‍ ഒളിവിലാണ്. കൊലപാതകം നടത്തിയ പ്രതി ഫാദര്‍ ആരോഗ്യരാജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന ഫാത്തിമ സോഫിയ ( 17) 2013 ജൂലൈ 23 നാണ് കൊല്ലപ്പെടുന്നത്. സോഫിയയുടെ കുടുംബവുമായി പരിചയമുണ്ടായിരുന്ന ഫാദര്‍ ആരോഗ്യരാജ് എന്ന വൈദികന്‍ വീട്ടില്‍ ആരുമില്ലാതിരുന്ന നേരത്ത് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. പോലീസ് ആത്മഹത്യയാക്കി എഴുതി തള്ളിയ ഈ കേസ് ഒന്നര വര്‍ഷത്തിനു ശേഷമാണ് കൊല്ലപ്പെട്ട സോഫിയയുടെ അമ്മ ശാന്തി റോസിയുടെ പരാതി പ്രകാരം അന്വേഷിച്ച് പ്രതികളെ കണ്ടെത്തുന്നത്. സംഭവം കൊലപാതകമാണെന്ന് സംശയിച്ച് അമ്മ ശാന്തി റോസി പ്രതികളുമായി ഫോണില്‍ സംസാരിച്ച് റെക്കോര്‍ഡ് ചെയ്ത നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഫോണില്‍ സംഭാഷണങ്ങളെല്ലാം സൂക്ഷിച്ചിട്ടുണ്ടെന്നും ഇവയാണ് അന്വേഷണത്തിന് സഹായകമായതെന്നും അമ്മ ശാന്തി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

കോയമ്പത്തൂര്‍ കോട്ടമേട് സ്വാമിയാര്‍ ന്യൂസ് സ്ട്രീറ്റിലാണ് കൊല്ലപ്പെട്ട സോഫിയയും അമ്മ ശാന്തി റോസിയും താമസിച്ചിരുന്നത്. 2007 ലാണ് പള്ളിയിലെക്ക് സഹ വികാരിയായി ഫാദര്‍ രാജ് എത്തിയത്. തികഞ്ഞ ദൈവ വിശ്വാസിയായിരുന്ന ശാന്തി റോസിയും കുടുംബവും പള്ളിയിലെ എല്ലാ കാര്യത്തിനും മുന്‍പന്തിയില്‍ ഉണ്ടാവുമായിരുന്നു. ആരോഗ്യരാജ് അവിടെയെത്തുമ്പോള്‍ സോഫിയയക്ക് പതിനൊന്ന് വയസായിരുന്നു പ്രായം. ആറു വര്‍ഷത്തോളം ആ പള്ളിയില്‍ സേവനം അനുഷ്ഠിച്ച ശേഷം വാളയാര്‍ ചന്ദ്രാപുരം സെന്‍സിലാന്‍സ് ചര്‍ച്ചിലേക്ക് സ്ഥലം മാറി പോയിരുന്നു.

പിന്നീടും ഈ കുടുംബവുമായി ആരോഗ്യരാജ് ബന്ധം പുലര്‍ത്തിയിരുന്നു. ഫാദര്‍ നിര്‍ബന്ധ പ്രകാരം സോഫിയയെ സണ്‍ഡേ സ്‌കൂളില്‍ ചേര്‍ത്തിരുന്നു. കുട്ടിയുടെ അമ്മ സ്ഥലത്തില്ലാതിരുന്ന സമയത്ത് കുട്ടിയെ വിളിച്ചു കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ കഴുത്തു ഞെരിച്ചു കൊന്നെന്നുമാണ് കേസ്. ആരോഗ്യരാജ് നടത്തിയ കൊലപാതകത്തെ കുറിച്ച് വിവരമറിഞ്ഞിട്ടും സംഭവം മറച്ച് വെച്ച് ആരോഗ്യരാജിനെ സഭാ നിയമപ്രകാരമുള്ള ശിക്ഷ നടപടിക്ക് വിധേയമാക്കുകയുമാണ് ചെയ്തത്.

Top