നാല് സിമി പ്രവര്‍ത്തകര്‍ പിടിയില്‍.

ഭുവനേശ്വര്‍: റൂര്‍ക്കലയില്‍ സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ നാല് പ്രവര്‍ത്തകരെ ഒഡീഷ പോലീസും സ്‌പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പും ചേര്‍ന്ന് അറസ്റ്റു ചെയ്തു. ഇസ്ലാമിക് സ്‌റ്റേറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സിമിയും ഇന്ത്യന്‍ മുജാഹിദ്ദീനും രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്താന്‍ കൂടുതല്‍ പേരെ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജന്‍സിക്കു വിവരം ലഭിച്ചിരുന്നു.

 

ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) രാജ്യത്തെ ആറു നഗരങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധമുള്ള 14 പേരെ അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സിമി പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരം ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top