തൃശൂരില്‍ നിന്നും മൂന്നു കോടി ഹവാല പണം പിടിച്ചെടുത്തു

hawala

തൃശൂര്‍: കേരളത്തില്‍ ഹവാല പണം ഒഴുകുന്നു. തൃശൂര്‍ അമ്പേരിയില്‍ നിന്നും ഹവാല പണം പിടികൂടി. രണ്ടു കാറുകളിലായിട്ടാണ് ഹവാല പണം ആദായനികുതി വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തത്. മൂന്ന് കോടി രൂപയാണ് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളേയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.സ്വര്‍ണ്ണ ഇടപാടിന് വേണ്ടിയാണ് പണം എത്തിച്ചെതെന്നാണ് ഇവര്‍ നല്‍കിയ മൊഴി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഇത് മുഖവിലക്കെടുക്കാന്‍ ആദായനികുതി വകുപ്പ് തയ്യാറായിട്ടില്ല.തെരഞ്ഞെടുപ്പ് ആവിശ്യത്തിനുള്ള ഹവാല പണമാണ് ഇതെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.v

Top