ഒന്നാംവയസില്‍ നടത്തിയ കൊലപാതക ശ്രമത്തിന് നാലാംവയസില്‍ ജീവപര്യന്തം ശിക്ഷ

കെയ്‌റോ : നാലുവയസുകാരെ ജീവപര്യന്തം ശിക്ഷിക്കാമോ?ഇല്ല എന്നായിരിക്കും ഉത്തരമെങ്കിലും ഈജ്പ്ത്തില്‍ അങ്ങിനെ ഒരു സംഭവം നടന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതും കുറ്റവാളി കുറ്റം ചെയ്തതോ ഒന്നാം വയസില്‍ അതിന് നാലാം വയസില്‍ ജീവപര്യന്തം ശിക്ഷയും ലഭിച്ചു. ലോക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത ഈ വിധി പുറപ്പെടുവിച്ചത് ഈജ്പ്ത്തിലെ സൈനീക കോടതിയാണ്

കൊലപാതകത്തിനു നാല്, കൊലപാതകശ്രമത്തിനു എട്ട്, സ്വത്തു നശിപ്പിച്ചതിനു ഒന്ന്, സൈനികരെയും പോലീസിനെയും ഭീഷണിപ്പെടുത്തിയതിന് ഒന്ന് എന്നിങ്ങനെയാണ് അഹമ്മദ് മന്‍സൂര്‍ കര്‍മിയെന്ന പ്രതിക്കു തടവുശിക്ഷ വിധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിധി പ്രഖ്യാപിക്കുമ്പോള്‍ പ്രതി പടിഞ്ഞാറന്‍ കെയ്‌റോയിലെ കോടതിയിലൂണ്ടായിരുന്നില്ല. എല്ലാ കുറ്റങ്ങളും പ്രതി ചെയ്തിരിക്കുന്നതു അയാളുടെ രണ്ടാം ജന്മദിനത്തിനു മുമ്പായിരുന്നു.2014 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കേസില്‍ പ്രതികളായ 115 പേരില്‍ ഒരാളായാണ് അഹമ്മദ് ഉള്‍പ്പെട്ടിരിക്കുന്നത്. എല്ലാവര്‍ക്കു ജീവപര്യന്തം തടവാണു ശിക്ഷ. കുട്ടിയുടെ പേരു തെറ്റായാണ് ഇതിലുള്‍പ്പെട്ടതെന്നും അഹമ്മദിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ജഡ്ജിക്കു കൈമാറിയിരുന്നില്ലെന്നും പ്രതിഭാഗം അറ്റോര്‍ണിയായ ഫൈസല്‍ അല്‍ സെയ്ദ് പറഞ്ഞു.

കേസ് അന്വേഷിച്ച സുരക്ഷാ സൈനികര്‍ അഹമ്മദ് മന്‍സൂര് കര്‍ണിയുടെ പേരു പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഒപ്പം ജനനസര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു. എന്നാല്‍ അപ്പോഴേക്കും കേസ് സൈനികകോടതിയിലേക്കു മാറ്റിയിരുന്നു. അവിടെയാകട്ടെ കുട്ടിയുടെ അഭാവത്തില്‍ വാദം കേള്‍ക്കുകയും തുടര്‍ന്നുള്ള കോടതിനടപടികള്‍ക്കു ശേഷം ശിക്ഷ വിധിക്കുകയുമായിരുന്നു.

ജഡ്ജി കേസു വായിച്ചിട്ടേയില്ലെന്നു തെളിയിക്കുന്നതാണ് ഈ സംഭവമെന്ന് ഡിഫെന്‍സ് അറ്റോര്‍ണി ഫൈസല്‍ പറഞ്ഞു. ഈജിപ്തില്‍ നീതിനിര്‍വഹണം നടക്കുന്നില്ലെന്നാണ് ഇതു തെളിയിക്കുന്നതെന്നു മറ്റൊരു അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു. ഇവിടെ നീതി പുലരുന്നില്ല, തെറ്റുകള്‍ തിരുത്തപ്പെടുന്നുമില്ല. യുക്തിയും നീതിയും ഈജിപ്തിന് അന്യമാണ്. ഈജിപ്തിനു മതിഭ്രമമാണ്. ഒരു പറ്റം മതഭ്രാന്തന്മാരാണ് ഇവിടം ഭരിക്കുന്നത്.

അഭിഭാഷകന്‍ പറയുന്നു. സൈനിക ഏകാധിപതിയാണ് ഈജിപ്ത് ഭരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മൊര്‍സി 2013ല്‍ പുറത്താക്കപ്പെട്ടശേഷം അബ്ദല്‍ ഫത്താ അല്‍ സിസി ആണ് ഇവിടത്തെ പുതിയ പ്രസിഡന്റ്. പ്രതിപക്ഷപാര്‍ട്ടിയില്‍പ്പെട്ട 40,000 പേരാണ് ഇവിടെ ജയിലിലടയ്ക്കപ്പെട്ടിരിക്കുന്നത്.

Top