പത്തനംതിട്ട: സഖാവ് ഫാദര്‍ മാത്യൂസ് എന്ന് വിളികേള്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്..ഇത് പറയുന്നത് വേറെയാരുമല്ല പത്തനംതിട്ട ജില്ലാ പുരോഗമന കലാസാഹിത്യ സംഘം വൈസ് പ്രസിഡന്റും ഓര്‍ത്തഡോക്‌സ് സഭാ പുരോഹിതനും റാന്നി സെന്റ് മേരിസ് കോളജ് അദ്ധ്യാപകനുമായ ഫാ. മാത്യൂസ്. പിണറായി വിജയന്‍ നയിക്കുന്ന നവകേരളയാത്രക്ക് നല്‍കിയ സ്വകരണത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശത്തിലാക്കി പ്രസംഗം നടത്തിയത്. അച്ചന്റെ തീപ്പൊരി പ്രംസഗമിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വാഴക്കുന്നത്തിന്റെ പ്രസംഗമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തികഞ്ഞ രാഷ്ട്രീയ പ്രസംഗമാണ് അച്ചന്‍ പിണറായി വിജയന്റെ നവകേരള യാത്രയില്‍ നടത്തിയത്. മാര്‍ച്ച് പത്തനംതിട്ടയില്‍ എത്തിയപ്പോള്‍ പുകസ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ ഫാ. മാത്യൂസ് നടത്തിയ പ്രസംഗമാണ് വൈറലാകുന്നത്. ഒരു മതത്തിലായിരിക്കുമ്പോള്‍തന്നെ മതേതരനായിരിക്കുവാന്‍ കഴിയണമെന്ന സന്ദേശവും മതങ്ങളല്ല പ്രശ്‌നം വര്‍ഗീയതയാണ് പ്രശ്‌നമെന്നും ഓര്‍മിപ്പിച്ചതു പിണറായി വിജയാണെന്നും അദ്ദേഹം പറഞ്ഞു.
യേശുക്രിസ്തു പറഞ്ഞു. നിങ്ങളെന്നെ ഗുരുവെന്നു വിളിക്കരുത്, സ്‌നേഹിതന്‍ എന്നു വിളിക്കണമെന്ന്. സഖാവ് എന്ന വാക്കിന്റെ അര്‍ഥം സഖിത്വമുള്ളവന്‍ എന്നും മിത്രം എന്നും സ്‌നേഹിതന്‍ എന്നും ആണെങ്കില്‍ ഞങ്ങള്‍ അച്ചന്മാരെ സ്‌നേഹിതന്‍ എന്നു വിളിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ സാംസ്‌കാരികമായ ഒരു മാറ്റം സംഭവിക്കും. കാരണം, ഞങ്ങളും നിങ്ങളും തമ്മിലുള്ള അകലമില്ലാതെയാവുകയും ഏകഭാവത്തില്‍ മാനുഷിക നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടാകും. കണ്ണൂരിലായിരുന്നു താന്‍ അഞ്ചുവര്‍ഷം. കണ്ണൂരിന്റെ സാംസ്‌കാരിക പരിസരം പരിചയപ്പെട്ടിട്ടുണ്ട്. ഓരോ ദേശത്തിനും പ്രത്യേകതകളുണ്ട്. പാറമേലാണ് സഭയെ പണിയുന്നതെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്.
പിണറായിയിലെ പാറപ്പുറത്താണ് നമ്മുടെ നാട്ടിലെ അടിസ്ഥാന വര്‍ഗത്തിനുവേണ്ടിയുള്ള ആദ്യത്തെ യോഗം നടന്നത്. പാറപ്പുറമെന്നു പറഞ്ഞാല്‍ ഉറപ്പ്എന്നാണ് അര്‍ഥം. പിണര്‍ എന്നു പറഞ്ഞാല്‍ മിന്നല്‍ എന്നു മാത്രമല്ല, ഉറപ്പുള്ളത് എന്ന അര്‍ഥം കൂടിയുണ്ട്. കേരളത്തിന്റെ ചരിത്രത്തില്‍ കഴിഞ്ഞകാലത്ത് ഒരൊറ്റ നേതാവിനെയാണ് തച്ചുതകര്‍ക്കാനുള്ള കാണുന്നത്. ഉറപ്പുള്ളതുകൊണ്ടാണ് ആ നേതാവിനെ തകര്‍ക്കാന്‍ ശ്രമം നടന്നത്. ഫാ. വടക്കനെന്ന പോലെ തന്നെ ഫാ. തെക്കന്‍ എന്നു വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇടതു പക്ഷത്താണ് നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈദികന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായിക്കൊണ്ടിരിക്കയാണ്.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ അടക്കം പിണറായി വിജയന്റെ ജാഥയെ പുകഴ്ത്തുന്ന വീഡിയോ വൈറാലായിട്ടുണ്ട്. മുന്‍കാലത്ത് തന്നെ ഇടതുപക്ഷത്തോടെ തുറന്ന ആഭിമുഖ്യം പ്രകടിപ്പിച്ച വൈദികനാണ് ഇദ്ദേഹം. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രോഷത്തിനും ഇടയായിട്ടുണ്ട് അദ്ദേഹം. പത്തനംതിട്ടയില്‍ നവകേരള യാത്രയ്ക്ക് ലഭിച്ച സ്വീകരണത്തില്‍ ഏറ്റവും കൈയടി വാങ്ങിയത് അച്ചന്റെ പ്രസംഗമായിരുന്നു.