പ്രമുഖ ജുവലറി ഗ്രൂപ്പായ ഫ്രാന്‍സിസ് ആലൂക്കാസ് വമ്പന്‍ തകര്‍ച്ചയില്‍ ?നിക്ഷേപ പദ്ധതികളില്‍ ചേര്‍ന്നവരുടെ പണം പോകും ;ജുവലറി ഉടമയെ ഉപരോധിച്ചു ജീവനക്കാരുടെ പ്രതിഷേധം.കോഴിക്കോട്ടു നിന്നു മാത്രം 40 ജീവനക്കാരെ പിരിച്ചുവിട്ടു; തമിഴ്‌നാടു ബ്രാഞ്ചുകള്‍ അടച്ചുപൂട്ടി

കൊച്ചി:പ്രമുഖ ജുവലറി ഫ്രാന്‍സിസ് ആലൂക്കാസ് വമ്പന്‍ തകര്‍ച്ചയില്‍ എത്തിയതായി സൂചന.കേരളത്തിനകത്തും പുറത്തും നിരവധി ബ്രാഞ്ചുകളുള്ള സ്വര്‍ണവ്യാപാരരംഗത്തെ പ്രമുഖ കമ്പനിയാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനക്കാരെ കൂട്ട പിരിച്ചുവിടല്‍ നടത്തുന്നത് .കോഴിക്കോട്ടു നിന്നു മാത്രം 40 ജീവനക്കാരെ പിരിച്ചുവിട്ടതായി പറയപ്പെടുന്നു.തമിഴ്‌നാടു ബ്രാഞ്ചുകള്‍ അടച്ചുപൂട്ടിയിരിക്കുകയാണ് . നിക്ഷേപ പദ്ധതികളില്‍ ചേര്‍ന്ന പതിനായിരക്കണക്കിനാളുകള്‍ക്ക് പണനഷ്ടം സംഭവിക്കാന്‍ സാധ്യത് . ഒരാഴ്ചയ്ക്കു മുമ്പാണു ഈ തൊഴിലാളികളെ പിരിച്ചുവിട്ടത്. ഈ മേഖലയില്‍ തൊഴിലാളി സംഘടനകളില്ല. അസംഘടിതരായതിനാലാണു തൊഴിലാളികള്‍ വ്യാപക ചൂഷണത്തിന് ഇരയാകുന്നത്.

Also Read : മരണമടഞ്ഞ കാമുകന്റെ ബീജം ഉപയോഗിച്ച് ഗര്‍ഭിണിയാകാന്‍ പെണ്‍കുട്ടിക്ക് അനുമതി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വന്‍കിട ജൂവലറികള്‍ പലതും അടച്ചുപൂട്ടിയിരുന്നു. ജൂവലറിയുടെ മറവില്‍ വിവിധ നിക്ഷേപ പദ്ധതികളുമായി രംഗത്തുവന്നായിരുന്നു ഇവരെല്ലാം തഴച്ചു വളര്‍ന്നിരുന്നത്. പിന്നീട് ഉടമകളുടെ തെറ്റായ സാമ്പത്തിക ക്രമങ്ങളും സാമ്പത്തിക തിരിമറികളും മൂലം അടച്ചു പൂട്ടലിലേക്കും പ്രതിസന്ധിയിലേക്കും എത്തുകയാണ് ചെയ്തിരുന്നത്. ഇത്തരത്തില്‍ സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചു പൂട്ടിയ അവതാര്‍ ഗോള്‍ഡ് അടക്കമുള്ള സ്ഥാപന ഉടമകളെല്ലാം ഇന്നും വിദേശത്തും മറ്റുമായി ഒളിവില്‍ കഴിയുകയാണ്.GOLDD

നിലവില്‍ ആറു ശാഖകളാണ് ഫ്രാന്‍സിസ് ജൂവലറിക്കുള്ളത്. ജൂവലറി അധികൃതരുടെ തെറ്റായ സാമ്പത്തികനടപടികളുംധൂര്‍ത്തുമാണ് ഫ്രാന്‍സിസ് ആലുക്കാസിലും പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജീവനക്കാരെ പിരിച്ചുവിട്ടു പ്രതിസന്ധി നികത്താനായിരുന്നു ജൂവലറി ഉടമകളുടെ പദ്ധതി.goldddd

എന്നാല്‍ മുന്നറിയിപ്പില്ലാതെ, ഏറെ നാളായി ഇവിടെ ജോലി ചെയ്തിരുന്നവരെ പോലും പിരിച്ചുവിട്ടതോടെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെ രഹസ്യമാക്കി വച്ചിരുന്ന സാമ്പത്തിക പ്രതിസന്ധി പുറത്താകുകയും കൂടുതല്‍ നിക്ഷേപകര്‍ ഉടമകളെ സമീപിക്കുകയും ചെയ്തു. കോഴിക്കോട് അടക്കമുള്ള മറ്റു ബ്രാഞ്ചുകളും സമാന രീതിയിലാണ് പോകുന്നത്. എന്നാല്‍ പ്രതിന്ധി രഹസ്യമാക്കി മുന്നോട്ടു പോകുകയാണ് അധികൃതര്‍. നിക്ഷേപകരും തട്ടിപ്പിനിരയായവരും പതിനായിരത്തിലേറെ വരും ഫ്രാന്‍സിസ് ആലുക്കാസില്‍. ജൂവലറിയുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി അറിയാത്തവരാണ് മിക്ക നിക്ഷേപകരും. സ്വര്‍ണ നിക്ഷേപ പദ്ധതിക്കു പുറമെ പണം ഇരട്ടിപ്പിക്കുന്ന ഏര്‍പ്പാടും ഇവിടെ ഉണ്ടായിരുന്നു.

Also Read :അവന്‍ എന്നെ തരളിതനാക്കുന്നു സുന്ദരിയെന്നു വിളിക്കുന്നു …എന്നെ പ്രീതിപ്പെടുത്തുന്നു …ഞാന്‍ അവനോപ്പം കിടക്ക പങ്കിട്ടു…എന്തുകൊണ്ടാണ് വിവാഹിതര്‍ പങ്കാളിയെ ചീറ്റ് ചെയ്യുന്നു …പങ്കാളികളെ കബളിപ്പിച്ച ആളുകളുടെ കുറ്റസമ്മത വെളിപ്പെടുത്തല്‍ 

ഈസി ഗോള്‍ഡ് സര്‍പ്രൈസ് എന്ന പേരിലായിരുന്നു സ്വര്‍ണനിക്ഷേപ പദ്ധതി നടത്തിയിരുന്നത്. 36 തവണകളായി പണമടച്ചു സ്വര്‍ണം വാങ്ങുന്നതാണ് ഈ പദ്ധതി. ഈ പദ്ധതിയില്‍ മാത്രം പതിനായിരക്കണക്കിന് പേര്‍ ഉണ്ട്. അടച്ചു പൂട്ടിയ തമിഴ്‌നാട് ബ്രാഞ്ചില്‍ ഈ പദ്ധതിയില്‍ ചേര്‍ന്ന നിരവധി പേര്‍ക്ക് പണം നഷ്ടമായിരുന്നു. അഞ്ചുലക്ഷം നിക്ഷേപിച്ചാല്‍ അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ 10 ലക്ഷം കൊടുക്കുന്ന പദ്ധതിയാണ് പണമിരട്ടിപ്പ് പദ്ധതി. ഈ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് പണം തിരിച്ചു നല്‍കാനാകാത്ത വിധം ജൂവലറി പ്രതിസന്ധിയിലായിരിക്കുകയാണ്. കൂടാതെ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങിയവരും ആശങ്കയിലാണ്. തമിഴ്‌നാട് ബ്രാഞ്ചില്‍ നിന്നും ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങിയവരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. ഡയമണ്ട് അതാത് കടകളില്‍ മാത്രമെ തിരിച്ചെടുക്കൂ. ഇക്കാരണത്താല്‍ പൂട്ടിപ്പോയ തമിഴ്‌നാട്ടിലെ സ്ഥാപനങ്ങളില്‍ നി്ന്നും ആഭരണങ്ങള്‍ വാങ്ങിയവര്‍ കൈമാറ്റം ചെയ്യാനാകാതെ വിഷമിക്കുകയാണ്.

പിരിച്ചുവിട്ട ജീവനക്കാര്‍ ആദ്യമായാണ് സംഘടിതമായെത്തി ഉടമയെ കഴിഞ്ഞ ദിവസം ഉപരോധിച്ചത്. നോട്ടീസോ മുന്‍കൂര്‍ അറിയിപ്പോ ഇല്ലാതെയായിരുന്നു പിരിച്ചുവിടല്‍. 4 വര്‍ഷം മുതല്‍ 16 വര്‍ഷം വരെ തൊഴില്‍ ചെയ്തവരെയാണ് ജൂവലറി അന്യായമായി പിരിച്ചുവിട്ടത്. ശമ്പളവും മറ്റു ആനുകൂല്യങ്ങളും പലര്‍ക്കും ലഭിക്കാനുണ്ട്. വര്‍ഷങ്ങളായി ചെയ്തിരുന്ന തൊഴിലില്‍ നിന്നും പിരിച്ചുവിട്ടതോടെ വഴിയാധാരമായിരിക്കുകയാണ് ജീവനക്കാര്‍. കൂടുതല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും പിരിച്ചുവിടലിനു വിധേയരായ ജീവനക്കാര്‍ പറയുന്നു.

Top