കന്യാസ്ത്രീക്കു പ്രണയനിരാശ !രണ്ടു കന്യാസ്ത്രീകളുടെ പരാതി അറസ്റ്റിലേക്ക്..

തിരുവനന്തപുരം:കന്യാസ്ത്രീക്കു പ്രണയനിരാശയോ ? കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റിലേക്കു നയിച്ചത് ഇതുവരെ ചിത്രത്തിലില്ലാതിരുന്ന രണ്ടു കന്യാസ്ത്രീകളുടെ പരാതിയെന്ന് റിപ്പോർട്ട് . ഈ പുതിയ പരാതികളുടെകൂടി പിന്‍ബലത്തിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ഇനി മടിക്കേണ്ടതില്ലെന്നു പോലീസ് തീരുമാനിച്ചത്. പുതിയ പരാതികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീടു വെളിപ്പെടുത്താമെന്നാണു പോലീസ് നിലപാട് എന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു .

അതേസമയം അറസ്റ്റിലായ ബിഷപ്പിനെ 2 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബിഷപ്പ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യാപേക്ഷ കീഴ്കോടതി തള്ളിയ സാഹചര്യത്തില്‍ തിങ്കളാഴ്ച സെഷന്‍സ് കോടതിയിലോ ഹൈക്കോടതിയിലോ ഫ്രാങ്കോ മുളക്കല്‍ ജാമ്യാപേക്ഷ നല്‍കും.തെളിവെടുപ്പ് അടക്കം പൂര്‍ത്തിയാക്കാന്‍ 24ാം തിയതി വരെ ഫ്രാങ്കോയെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിച്ച കോടതി ഫ്രാങ്കോയെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. കുറവിലങ്ങാട്ടെ മഠത്തിൽ അടക്കം എത്തിച്ച് തെളിവെടുപ്പും നടത്തണമെന്നും മൊബൈൽ ഫോൺ, ലാപ് ടോപ് തുടങ്ങി സുപ്രധാന തെളിവുകള്‍ കണ്ടെത്തണം. ലൈംഗിക ശേഷി പരിശോധന നടത്തണമെന്നും ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ കസ്റ്റഡി അപേക്ഷയില്‍ പൊലീസ് ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിഷപ്പിന്റെ അറസ്റ്റ് കൊച്ചിയിലായിരുന്നെങ്കിലും തിരക്കിട്ട നീക്കങ്ങള്‍ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തും മുഖ്യമന്ത്രിയുടെ ഓഫീസിലുമായിരുന്നു. ഇന്നലെ രാത്രി എട്ടിനാണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. രാവിലെ 9.30-നു ഡി.ജി.പി: ലോക്‌നാഥ് ബെഹ്‌റ പോലീസ് ആസ്ഥാനത്തെത്തിയശേഷം ഫോണിനു വിശ്രമമില്ലായിരുന്നു. ചോദ്യംചെയ്യല്‍ നടക്കുന്ന കൊച്ചിയില്‍നിന്നായിരുന്നു വിളികളില്‍ ഏറെയും. മൂന്നുനാള്‍ നീണ്ട ചോദ്യംചെയ്യലില്‍ ഒരുവേളയിലും ബിഷപ് കുറ്റം സമ്മതിച്ചില്ല. കന്യാസ്ത്രീക്കു പ്രണയനിരാശയാണെന്നുവരെ വരുത്തിത്തീര്‍ക്കാന്‍ നടത്തിയ നീക്കം പൊളിച്ചതു കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറാണ്. ബിഷപ് ഹാജാരാക്കിയ പെന്‍ഡ്രൈവിലെ ചില സംഭാഷണങ്ങള്‍ കൃത്രിമമാണെന്നും െസെബര്‍ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണസംഘം മനസിലാക്കി. ഇക്കാര്യം ബിഷപ്പിനെ ധരിപ്പിച്ച്, അതിനു വേറേ കേസ് വരുമെന്ന പ്രതീതി സൃഷ്ടിച്ചു.

ഇതിനിടെ, ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ പോലീസ് ആസ്ഥാനത്തെത്തിച്ചു. ബിഷപ്പിന്റെ ഓരോ വാചകവും ഡി.ജി.പി: ബെഹ്‌റയുടെ നേതൃത്വത്തില്‍ സസൂക്ഷ്മം വിലയിരുത്തി. തുടര്‍ന്ന്, െവെകിട്ട് അഞ്ചോടെ അറസ്റ്റ് രേഖപ്പെടുത്താന്‍ ബെഹ്‌റ നിര്‍ദേശിച്ചു. ഇതിനിടെ, ബിഷപ്പിനു ജാമ്യം ലഭിക്കാന്‍ പോലീസ് ഒത്തുകളിക്കുകയാണെന്നു പ്രചാരണം സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞു. ഈ വിവരം ഇന്റലിജന്‍സ് വിഭാഗം ഡി.ജി.പി: ബെഹ്‌റയെ അറിയിച്ചു. ഇതോടെ റിമാന്‍ഡ് റിപ്പോര്‍ട്ട് പോലീസ് ആസ്ഥാനത്തേക്ക് അയയ്ക്കാന്‍ നിര്‍ദേശിച്ചു. റിപ്പോര്‍ട്ടില്‍ പാളിച്ചയുണ്ടോയെന്നു പരിശോധിക്കാന്‍ ദക്ഷിണമേഖലാ എ.ഡി.ജി.പി: അനില്‍ കാന്തിനെ നിയോഗിച്ചു. റിപ്പോര്‍ട്ടിലെ ചില കാര്യങ്ങളില്‍ അനില്‍ കാന്ത് സംശയം പ്രകടിപ്പിച്ചതോടെ കേസ് ഫയലുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടു നിയമോപദേശം തേടാന്‍ ആവശ്യപ്പെട്ടു. അദ്ദേഹവും പച്ചക്കൊടി കാട്ടിയതോടെ ഫ്രാങ്കോയുടെ അറസ്റ്റ് ഉറപ്പായി. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയനെ കാര്യങ്ങള്‍ ധരിപ്പിച്ചു. രാഷ്ട്രീയാനുമതിയും ലഭിച്ചശേഷമാണു രാത്രി എട്ടോടെ ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Top