ഭാവിയിലെ തൊഴിൽ; വിദ്യാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ വർക്ക്ഷോപ്പ് 

തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷൻ ആവിഷ്‌ക്കരിച്ച കേരള സ്കിൽ എക്സ്പ്രസിൻ്റെ ഭാഗമായി അവസാന വർഷ വിദ്യാർത്ഥികൾക്കായി “ഭാവിയിലെ തൊഴിൽ” എന്ന വിഷയത്തിൽ ഓൺലൈൻ വർക്ക്ഷോപ്പ് സീരീസ് സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 24 വരെ രാത്രി 7 .30 മുതൽ 9 .00 വരെ വർക്ക്ഷോപ്പ്. ഡിഡബ്ള്യുഎംഎസ് പ്ലാറ്റ്ഫോം വഴിയാണ് വർക്ക്ഷോപ്പ് നടത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൊഴിൽ മേഖലയിലെ മാറ്റങ്ങൾ’ പുതിയ തൊഴിൽ അവസരങ്ങൾ എന്നിവയെ കുറിച്ച് ആധ്യാപകർക്കും വിദ്യാർത്ഥികൾക്കും അതാത് മേഖലയിലെ പ്രമുഖരുമായി സംവദിക്കാം. ഡോ. മുരളി തുമ്മാരുകുടി (ഡയറക്ടർ, ജി – 20 ഗ്ലോബൽ ഇനിഷ്യേറ്റീവ് കോഡിനേഷൻ ഓഫീസ്, യുഎൻസിസിസിഡി) മനു മോഹനൻ (മാനേജർ, കെപിഎംജി), രാജീവ് ഷാ(ചീഫ് ഫിനാൻസ് ഓഫീസർ – ബേൺസ് ബ്രെറ്റ് മസഊദ്‌ ഇൻഷുറൻസ് എൽഎൽസി, അബു ദാബി), നിഖിൽ ചന്ദ്രൻ(ഫൗണ്ടർ & സിഇഒ, Tilt Labs) നതാലി മില്ലർ ജാദവ് (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഫാന്റം എഫ്എക്സ്) പ്രൊഫ. (ഡോ) സുനിൽ (ഡയറക്ടർ, ഐഐഐസി) ബർഖ ദത് (മോജോ, എക്സ് എൻഡിടിവി) തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.

പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് -https://profiling.knowledgemission.kerala.gov.in/skillexpress/ എന്ന ലിങ്കിലൂടെ പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് -0471 2737883,+91 87146 11495 .

Top