പയ്യന്നൂരില്‍ ഗാന്ധിപ്രതിമ തകര്‍ത്തു.തല വെട്ടി മാറ്റി. ..

പയ്യന്നൂര്‍:തല വെട്ടി മാറ്റി ഗാന്ധി പ്രതിമ തകര്‍ക്കപ്പെട്ടു !..പയ്യന്നൂര്‍ നഗരത്തില്‍ ഹിന്ദി വിദ്യാപീഠം വളപ്പില്‍ സ്ഥാപിച്ച ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമയാണ് തകര്‍ത്ത നിലയില്‍ കാണപ്പെട്ടിരിക്കുന്നത് . പൊട്ടിച്ചു മാറ്റിയ തല തൊട്ടടുത്ത് വീണു കിടക്കുന്നുണ്ടായിരുന്നു.
ഇന്നലെ രാവിലെയാണ് പ്രതിമ തകര്‍ത്തതായി കണ്ടത്. വിദ്യാപീഠം അധികൃതരുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കണ്ണൂരില്‍ നിന്നെത്തിയ വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പീരങ്കി നമ്പീശന്‍ എന്ന വി.എം. ഗോവിന്ദന്‍ നമ്പീശന്‍ 1939 ല്‍ സ്ഥാപിച്ച ഹിന്ദി വിദ്യാപീഠം ആദ്യം തെക്കെ ബസാറില്‍ വാടക കെട്ടിട്ടത്തിലായിരുന്നു. പിന്നീട് നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തിന് സമീപം സ്ഥലം വാങ്ങി സ്വന്തമായി കെട്ടിടം നിര്‍മ്മിച്ച് മാറി. 2010 ജൂണ്‍ 12നാണ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനൊപ്പം ഗാന്ധിപ്രതിമയുടെ അനാവരണവും നടന്നത്.2010-ല്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ഹിന്ദി വിദ്യാപീഠത്തിനു മുന്നില്‍ പ്രതിമ സ്ഥാപിച്ചത്. സിമന്റില്‍ തീര്‍ത്തതാണ് ഗാന്ധിജിയുടെ അര്‍ധകായ പ്രതിമ. കാഞ്ഞങ്ങാട്ടെ വി.വി.നാരായണനായിരുന്നു ശില്പി. മുന്‍മന്ത്രി കെ.പി.നൂറുദ്ദീനാണ് പ്രതിമ അനാവരണം ചെയ്തത്. അന്ന് കേന്ദ്ര മന്ത്രിയായിരുന്ന അര്‍ധകായ പ്രതിമ. കാഞ്ഞങ്ങാട്ടെ വി.വി.നാരായണനായിരുന്നു ശില്പി. മുന്‍മന്ത്രി കെ.പി.നൂറുദ്ദീനാണ് പ്രതിമ അനാവരണം ചെയ്തത്. അന്ന് കേന്ദ്ര മന്ത്രിയായിരുന്ന മന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.
പയ്യന്നര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, ഡി.ഡി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന്‍, പയ്യന്നര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ഡി.കെ. ഗോപിനാഥ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. ടൗണില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവുമുണ്ടായിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top