ഗാന്ധിയുടെ ദർശനങ്ങളിൽനിന്നും അകന്നുമാറി രാജ്യത്ത് ഭരണകൂട ഫാഷിസം വളരുന്നു-വി.ടി ബൽറാം

ഡബ്ലിൻ:  ഗാന്ധിജിയുടെ  ദർശനങ്ങളിൽനിന്നും അകന്നുമാറി രാജ്യത്ത് ഭരണകൂട ഫാഷിസം വളരുന്നുവെന്ന് -വി.ടി ബൽറാം എം എൽ എ .ലോകം മുഴുവൻ ഗാന്ധിയൻ ആശയങ്ങളുടെ സമകാലിക പ്രസക്തിയെക്കുറിച്ച് ഗൗരതരമായി ചർച്ച ചെയ്തുകൊണ്ടിരിക്കയാണ്.  ലോകം മുഴുവൻ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തം പ്രാവർത്തികമാക്കുമ്പോൾ ഇന്ത്യയിൽ ഗാന്ധി ദർശനങ്ങളിൽ നിന്നും ചില അളവിൽ എങ്കിലും അകന്നു പോകുന്നതായി രാഷ്ട്രീയമായ ആശങ്കയും ഉയരുന്നുണ്ട് .ഗാന്ധി ഈസ് ഫ്യൂച്ചർ എന്നാണ് എല്ലാവരും വിലയിരുത്തുന്നത് .നമ്മുടെ രാജ്യം എല്ലാ തരത്തിലുള്ള ഭിന്നതകൾക്കും അപ്പുറത്ത് അതിന്റെ എല്ലാ ബഹുത്വരതകളെയും ഉൾകൊണ്ട് ഒന്നായി നിൽക്കണം എന്നാണ് ഗാന്ധി വിഭാവനം ചെയ്തത് .ഗാന്ധിജിയുടെ ഈ വിഭാവനം നാം ഊട്ടി ഉറപ്പിക്കണം .രാജ്യത്ത് മതത്തിന്റെ പേരിലുള്ള ഭിന്നത വളരുന്നു -മതത്തിന്റെ പേരിൽ പൗരന്മാരെ പല തട്ടുകളാക്കി തിരിക്കുന്ന സ്ഥിതി രാജ്യത്ത് നിലനിക്കുന്നു

ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും എന്ന ചിന്തയില്ലാതെ അവരെ എല്ലാവരെയും ഒരുപോലെ ഉൾകൊള്ളുന്ന ഒരു സമൂഹമാണ് ഗാന്ധി വിഭാവനം ചെയ്തിരുന്നത് . അയർലന്റിലെ കോൺഗ്രസ് പ്രവർത്തകരുടെ യോഗത്തെ വീഡിയോ കോൺഫെറെൻസിലൂടെ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിടി.ബൽറാം. 2019 -ലെ പാർലമെന്റ് തിരെഞ്ഞെടുപ്പിൽ ഇന്ത്യയെ ഒരു മതേതര രാജ്യമായി വീണ്ടെടുക്കാൻ രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ നീക്കത്തിന് ശക്തി പകരാൻ അയർലന്റിലെ കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണ ഉണ്ടാകണം എന്നും ബൽറാം അഭ്യർത്ഥിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒഐസിസി അയർലണ്ടിനു പുതിയ നേതൃത്വം;പ്രസിഡന്റ് ബിജുസെബാസ്റ്റ്യൻ ; ജനറൽസെക്രട്ടറി അനീഷ് . കെ.ജോയ്.

കേരള പ്രദേശ്കോൺഗ്രസ്കമ്മറ്റിയുടെ പുതിയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം അയർലണ്ടിൽ കോൺഗ്രസ്പ്രവർത്തകരുടെ യോഗം ചേർന്നു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിനു ഡബ്ലിനിലെ ബ്ലാഞ്ചാർഡ്സ് ടൗണിൽ അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ അൻപതില്പരം കോൺഗ്രസ്പ്രവർത്തകർ ഓവർസീസ്ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസിന്റെ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. ഈ യോഗത്തിനെ അഭിസംബോധന ചെയ്തുകൊണ്ട് കെ പിസിസി വർക്കിംഗ് പ്രസിഡന്റ് ശ്രീ കൊടിക്കുന്നിൽ സുരേഷ്എംപി ഫോണിലൂടെ ആശംസകൾ നേർന്നു. കേരളത്തിലെ കോൺഗ്രസിന്റെ യുവ എംൽഎ ശ്രീ വിടിബൽറാം വീഡിയോ കോൺഫെറെൻസിലൂടെ യോഗം ഉത്ഘാടനം ചെയ്തു.OICC (1)

യോഗത്തിൽവച്ച് അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് : ശ്രീബിജുസെബാസ്റ്റ്യൻ ( ക്ലോൻസില്ല )
ജനറൽസെക്രട്ടറി : ശ്രീ അനീഷ് . കെ.ജോയ്( ഡബ്ലിൻ )
വൈസ്പ്രെസിഡെന്റ് : ശ്രീ എൽദോ. സി. ചെമ്മനം( ട്രിം )
വൈസ്പ്രസിഡന്റ് : ശ്രീ ഷിജു ശാസ്താംകുന്നേൽ ( വാട്ടർഫോർഡ് )
വൈസ്പ്രസിഡന്റ് : ശ്രീ പ്രേംജി സോമൻ ( വാട്ടർഫോർഡ് )
ജോയിന്റ്സെക്രട്ടറി : ശ്രീ പ്രിൻസ്ജോസഫ് ( ഡബ്ലിൻ )
ജോയിന്റ്സെക്രട്ടറി : ശ്രീ മനോജ്മെഴുവേലി ( താല )
ജോയിന്റ്സെക്രട്ടറി : ശ്രീ വിനോയ്പനച്ചിക്കൽ ( ദ്രോഗ്ഹെഡ )
ട്രഷറർ: ശ്രീജിബിൻജോസഫ്( ബ്ലാഞ്ചാർഡ്സ്ടൗൺ )

എക്സിക്യൂട്ടീവ്അംഗങ്ങൾ
ജിജോ കുരിയൻ ( അതലോൺ )
ജോർജ് വർഗീസ് ( വാട്ടർഫോർഡ് )
എമി സെബാസ്റ്റ്യൻ ( ദ്രോഗ്ഹെഡ )
മാത്യു കുര്യാകോസ് ( സെൽബ്രിഡ്ജ് )
ഷാജി . പി . ജോൺ ( വാട്ടർഫോർഡ് )
സാബു ഐസക് ( വാട്ടർഫോർഡ് )
സെബാസ്റ്റ്യൻ ( ബ്ലാക്ക്റോക്ക് )

Top