വി ടി ബൽറാമിന്റെ കാറിടിച്ച് യുവതിക്ക് പരിക്ക്!വാഹനം നിർത്താതെ പോയി!

കൊയിലാണ്ടി: മുൻ എംഎൽഎയും കോൺഗ്രസ് വിഎസ് പ്രസിഡന്റുമായ വി ടി ബൽറാം സഞ്ചരിച്ച കാറിടിച്ച് യുവതിക്ക് പരിക്കേറ്റു. നടേരി മൂഴിക്കുമീത്തൽ കുഞ്ഞാരി സഫിയക്കാണ്‌ പരിക്കേറ്റത്. ശനിയാഴ്ച കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിനുസമീപമായിരുന്നു അപകടം. സഫിയ കൊയിലാണ്ടി താലൂക്കാശുപത്രിയിൽചികിത്സ തേടി. ബൽറാം സഞ്ചരിച്ച കാർ തട്ടി പരിക്കേറ്റുവെന്നും വാഹനം നിർത്താതെ പോയിയെന്നും സഫിയ പൊലീസിൽ പരാതി നൽകി.

യുവതിക്ക് പരിക്കേറ്റത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാർ നിർത്തിയെങ്കിലും ബൽറാം കാറിൽനിന്നിറങ്ങിയില്ലെന്ന് സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ പറഞ്ഞു. ഇടിച്ച ഇന്നോവ കാറിന് നിലവിൽ ഇൻഷുറൻസ് ഇല്ലായിരുന്നുവെന്നും പരാതിയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top